ആദ്യ ഇന്നിങ്‌സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച : രോഹിതും ഗില്ലും ,ജെയ്സ്വാളും പുറത്ത് | SA vs IND

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ബോക്‌സിങ് ഡേ ടെസ്റ്റ് പിച്ചിലെ ഈര്‍പ്പം കാരണം വൈകിയാണ് തുടങ്ങിയത്.ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. 24 റൺസ് എടുക്കുന്നതിനിടയിൽ ഇന്ത്യക്ക് മൂന്നു വിക്കറ്റുകൾ നഷ്ടപ്പെട്ടിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കൻ ഫീൽഡർമാർ രണ്ടു ക്യാച്ചുകൾ നഷ്ടപെടുത്തിയില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ സ്ഥിതി കൂടുതൽ കഷ്ടമായേനെ.ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (5), സഹ ഓപ്പണര്‍ യഷസ്വി ജെയ്സ്വാള്‍ (17) ശുഭ്മാന്‍ ഗിൽ (2 ) എന്നിവരുടെ വിക്കറ്റുകളാണ്‌ ഇന്ത്യക്ക് നഷ്ടമായത്.നന്ദ്രേ ബര്‍ഗര്‍ രണ്ടും കഗിസോ റബാദ ഒരു വിക്കറ്റും വീഴ്ത്തി.

റബാദയെ ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഫൈന്‍ ലെഗ്ഗില്‍ നന്ദ്രേ ബര്‍ഗര്‍ ക്യാച്ച് എടുത്ത് സ്കോർ 13 ൽ നിൽക്കെ 5 റൺസ് നേടിയ രോഹിത് പുറത്തായി. സ്കോർ 23 ൽ നിൽക്കെ 17 റൺസ് നേടിയ ജെയ്സ്വാളിനെ ബര്‍ഗര്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറെയ്‌നെയുടെ കൈകളിലെത്തിച്ചു. ഒരു റണ്‍ കൂടി ചേര്‍ക്കവേ രണ്ട് റണ്‍സുമായി ശുഭ്മാന്‍ ഗില്ലിനെയും ബർഗർ പുറത്താക്കി.വിരാട് കോഹ്‌ലി (7 ), ശ്രേയസ് അയ്യര്‍ (9 ) എന്നിവരാണ് ക്രീസില്‍. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 54റൺസ് നേടിയിട്ടുണ്ട്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യഷസ്വി ജെയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഷാര്‍ദുല്‍ ഠാക്കൂര്‍, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, ടോണി ഡി സോര്‍സി, തെംബ ബവൂമ, കീഗന്‍ പീറ്റേഴ്‌സണ്‍, ഡേവിഡ് ബെഡിംഗ്ഹാം, കെയ്ല്‍ വെറെയ്‌നെ, മാര്‍കോ യാന്‍സന്‍, ജെറാര്‍ഡ് കോട്‌സീ, കഗിസോ റബാദ, നന്ദ്രേ ബര്‍ഗര്‍.

Rate this post