സമനിലയോടെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യ, പരമ്പര നേടിയെങ്കിലും ഇന്ത്യക്ക് തിരിച്ചടി |India

ഇന്ത്യ :വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം സമനിലയിൽ അവസാനിച്ചു. ആവേശം നിറക്കുമെന്ന് കരുതിയ അഞ്ചാം ദിനത്തിൽ മഴ വില്ലനായി എത്തിയതോടെ മത്സരം അഞ്ചാം ദിനം ഒരു ബോൾ പോലും എറിയാതെ അവസാനിച്ചു. ഇതോടെയാണ് രണ്ടാം ടെസ്റ്റ്‌ സമനിലയിൽ കലാശിച്ചത്.നേരത്തെ ആദ്യത്തെ ടെസ്റ്റിൽ ഇന്നിങ്സ് ജയം നേടിയ ടീം ഇന്ത്യ ഇതോടെ പരമ്പര 1-0ന് നേടി.

അഞ്ചാം ദിനം 8 വിൻഡിസ് വിക്കറ്റുകൾ നേടി പരമ്പര വൈറ്റ് വാഷ് ചെയ്യാമെന്നുള്ള ഇന്ത്യൻ ടീം മോഹങ്ങൾ കൂടിയാണ് മഴ കാരണം നഷ്ടമായത്. കൂടാതെ മറ്റൊരു തിരിച്ചടി കൂടി ടീം ഇന്ത്യക്ക് ലഭിച്ചു .വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഭാഗമാണ് ഈ ടെസ്റ്റ്‌ പരമ്പര. അതിനാൽ തന്നെ ഈ ടെസ്റ്റ്‌ പരമ്പരക്ക് ഇന്ത്യൻ ടീം ഏറെ പ്രാധാന്യം നൽകിയിരുന്നു. ഈ സമനില ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യക്ക് പണി തന്നിരിക്കുകയാണ്.

മഴ കാരണം മത്സരം സമനിലയിലേക്ക് നീങ്ങിയതോടെ ഇന്ത്യൻ ടീമിന് ഇപ്പോൾ WTC പോയിന്റ്സ് ടേബിളിൽ ഒരു ജയവും ഒരു സമനിലയും ഉണ്ട്.66.67 പോയിന്റ്സ് വിജയ ശതമാനംവുമായി ഇന്ത്യൻ ടീം ടേബിളിൽ ഇപ്പോൾ രണ്ടാം സ്ഥാനത്തേക്ക് നീങ്ങി.കളിച്ച രണ്ടിലും ജയിച്ചു 100 ശതമാനം percentage points (PCT) ഉള്ള പാകിസ്ഥാൻ ടീം പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.ആകെ ലഭിക്കുന്ന പോയിന്റല്ല മറിച്ച് വിജയശതമാനമാണ് പോയിന്റ് പട്ടികയിലെ റാങ്കിങ് നിശ്ചയിക്കുന്നത്.

നിലവില്‍ 66.67 ശതമാനമാണ് ഇന്ത്യയുടെ വിജയശരാശരി. .ശ്രീലങ്കയുമായി ഒരേയൊരു ടെസ്റ്റ് മാത്രമാണ് അവര്‍ കളിച്ചിരിക്കുന്നത്. അതില്‍ പാകിസ്താന്‍ വിജയിക്കുകയും ചെയ്തു. ഇതോടെയാണ് അവരുടെ വിജയശതാനം 100 ആയി മാറിയത്.പോയിന്റ് നോക്കുകയാണെങ്കില്‍ പാകസ്താന് 12ഉം ഇന്ത്യക്കു 16ഉം പോയിന്റാണുള്ളത്. പോയിന്റ് പട്ടികയില്‍ ഇന്ത്യക്കു പിന്നിലുള്ള ടീമുകള്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ്. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ഇത് ഇരുടീമുകളുടെയും വിജയശതമാനത്തെ ബാധിക്കുകയും ചെയ്തു.