മുംബൈ ടെസ്റ്റിൽ 4 വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യക്ക് വേണ്ടത് 55 റൺസ് | India

മുംബൈ ടെസ്റ്റിൽ 147 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനം ലഞ്ചിന്‌ പിരിയുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 92 എന്ന നിലയിൽ ആണ്. 53 റൺസുമായി പന്തും 6 റൺസുമായി വാഷിംഗ്‌ടൺ സുന്ദറുമാണ് ക്രീസിൽ. കിവീസിനായി അജാസ് പട്ടേൽ 4 വിക്കറ്റ് വീഴ്ത്തി.4 വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യക്ക് ജയിക്കാൻ 55 റൺസ് കൂടി വേണം.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മോശം ഫോം തുടരുന്ന കാഴചയാണ്‌ വാങ്കഡെ സ്റ്റേഡിയത്തിലെ ഹോം ഗ്രൗണ്ടിൽ കാണാൻ സാധിച്ചത്. കിവീസിനെതിരെ 147 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് സ്കോർ ബോർഡിൽ 13 റൺസ് എടുക്കുന്നതിനിടയിൽ നായകൻ രോഹിത് ശർമയെ നഷ്ടപ്പെട്ടു. 11 പന്തിൽ നിന്നും രണ്ടു ബൗണ്ടറിയടക്കം 11 റൺസ് നേടിയ താരത്തെ മാറ്റ് ഹെൻറി പുറത്താക്കി. സ്കോർ 16 ലെത്തിയപ്പിൽ മൂന്നാമനായി ഇറങ്ങിയ ഗില്ലിനെയും ഇന്ത്യക്ക് നഷ്ടമായി. അജാസ് പട്ടേലിന്റെ പന്തിൽ ഗില്ലിന്റെ കുറ്റി തെറിച്ചു.

ഒരു റൺസ് മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്. രണ്ടു റൺസ് കൂടി കൂട്ടി ചേർക്കുന്നതിനിടയിൽ ഇന്ത്യക്ക് വിരാട് കോലിയെയും നഷ്ടമായി. ഒരു റൺ നേടിയ കോലിയെ അജാസ് പട്ടേലിന്റെ പന്തിൽ ഡാരിൽ മിച്ചൽ പിടിച്ചു പുറത്താക്കി. സ്കോർ 28 എത്തിയപ്പോൾ 5 റൺസ് നേടിയ ജയ്‌സ്വാളിനെയും ഇന്ത്യക്ക് നഷ്ടമായി. ഗ്ലെൻ ഫിലിപ്സിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി.തൊട്ടു പിന്നാലെ ഒരു റൺസ് നേടിയ സർഫറാസ് ഖാനെ അജാസ് പട്ടേൽ പുറത്താക്കി. ആറാം വിക്കറ്റിൽ പന്തും ജഡേജയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.

എന്നാൽ സ്കോർ 71 ആയപ്പോൾ ജഡേജയെ ഇന്ത്യക്ക് നഷ്ടമായി. 6 റൺസ് നേടിയ ജഡേജയെ അജാസ് പട്ടേൽ പുറത്താക്കി. എന്നാൽ ഒരറ്റത്തു പിടിച്ചു നിന്ന പന്ത് സ്കോർ ഉയർത്തി കൊണ്ടിരുന്നു.48 പന്തിൽ നിന്നും പന്ത് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി.

Rate this post