ഇംഗ്ലണ്ടിന് വിജയം 102 റണ്‍സകലെ, ഇന്ത്യക്ക് നേടേണ്ടത് ആറ് വിക്കറ്റ് , ലീഡ്സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് | India | England
ഹെഡിംഗ്ലിയിൽ നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു . അഞ്ചാം ദിനം ചായക്ക് പിരിയുമ്പോൾ 371 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ 269 റൺസ് നേടിയിട്ടുണ്ട്. 6 വിക്കറ്റുകള്‍ ശേഷിക്കേ ഇംഗ്ലണ്ടിന് 102 റണ്‍സ് കൂടി വേണം. ഇന്ത്യക്ക് വേണ്ടി പ്രസീദ് കൃഷ്നയും ശാർദൂർ ഠാക്കൂര്‍ രണ്ടു വിക്കറ്റുകൾ വീതം നേടി.ജോ റൂട്ടും (14), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സുമാണ് (13) ക്രീസില്‍.
വിക്കറ്റുപോകാതെ 21 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട്, ആദ്യ സെഷന്‍ മുഴുവന്‍ ഇന്ത്യന്‍ ബൗളര്‍മാരെ നന്നായി ബുദ്ധിമുട്ടിച്ചു. നിലയുറപ്പിച്ച ഓപ്പണര്‍മാരായ സാക് ക്രോളിയും ബെന്‍ ഡക്കറ്റും ചേര്‍ന്ന് അടിച്ചുകൂട്ടിയത് 188 റണ്‍സാണ്. മഴ മാറി കളി പുനരാരംഭിച്ചതിനു പിന്നാലെ പ്രസിദ്ധ് കൃഷ്ണയാണ് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ഒലി പോപ്പിനേയും പ്രസിദ്ധ് തന്നെ പുറത്താക്കി ഇംഗ്ലണ്ടിനു ഇരട്ട പ്രഹരം നല്‍കി. സാക് ക്രൗളിയെയാണ് പ്രസിദ്ധ് ആദ്യം മടക്കിയത്. പ്രസിദ്ധിന്റെ പന്തില്‍ കെഎല്‍ രാഹുലിനു പിടി നല്‍കിയാണ് ക്രൗളിയുടെ മടക്കം. താരം 65 റണ്‍സ് എടുത്തു.. 8 റൺസ് നേടിയ ഒലി പോപ്പിനെ പ്രസിദ്ധ് ക്ലീന്‍ ബൗള്‍ഡാക്കി.

13 ഫോറുകള്‍ സഹിതമാണ് ഡക്കറ്റിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറി. 98ല്‍ നിന്നു ഫോറടിച്ചാണ് ഡക്കറ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 121 പന്തുകള്‍ നേരിട്ട് താരം 102 റണ്‍സെടുത്താണ് ശതകം പൂര്‍ത്തിയാക്കിയത്.സെഞ്ച്വറിയുമായി നിന്ന ബെന്‍ ഡക്കറ്റിനേയും തൊട്ടടുത്ത പന്തില്‍ അപകടകാരിയായ ഹാരി ബ്രൂക്കിനെ ഗോള്‍ഡന്‍ ഡക്കിലും ശാർദൂർ ഠാക്കൂര്‍ പുറത്താക്കി.നയിച്ച ബെന്‍ ഡക്കറ്റ് 170 പന്തില്‍ 149 റണ്‍സെടുത്തു. താരം 21 ഫോറും ഒരു സിക്‌സും പറത്തി.ഡക്കറ്റിനെ ഒടുവില്‍ ശാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ പകരക്കാരന്‍ നിതീഷ് കുമാര്‍ റെഡ്ഡി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 471 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 364 റണ്‍സും നേടി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 465 റണ്‍സില്‍ അവസാനിച്ചു.നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ കെഎല്‍ രാഹുല്‍ (137), ഋഷഭ് പന്ത് (118) എന്നിവരുടെ സെഞ്ച്വറി മികവില്‍ ഇന്ത്യ 364 റണ്‍സാണ് സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സിലെ 6 ലീഡടക്കമാണ് ഇന്ത്യ 371 റണ്‍സ് വിജയ ലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍ വച്ചത്.ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി ഒലി പോപ്പ് സെഞ്ച്വറി നേടി. താരം 106 റണ്‍സെടുത്തു. ഹാരി ബ്രൂക്ക് 99 റണ്‍സില്‍ പുറത്തായി. ബെന്‍ ഡക്കറ്റും അര്‍ധ സെഞ്ച്വറി നേടി. താരം 62 റണ്‍സെടുത്തു.ഇന്ത്യക്കായി ജസ്പ്രിത് ബുംറയാണ് ബൗളിങില്‍ തിളങ്ങിയത്. താരം 5 വിക്കറ്റുകള്‍ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ 3 വിക്കറ്റുകള്‍ നേടി. മുഹമ്മദ് സിറാജ് 2 വിക്കറ്റെടുത്തു.