‘6 വർഷത്തോളം ഒരു ടീമിനും ഇന്ത്യയെ തോൽപ്പിക്കാനായില്ല’ : സ്വന്തം നാട്ടിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ടി20 പരമ്പരകളിൽ തോൽവി അറിയാത്ത ടീം | Indian Cricket Team
പൂനെയിൽ നടന്ന നാലാം ടി20 മത്സരത്തിൽ ഇംഗ്ലണ്ടിനെ 15 റൺസിന് പരാജയപ്പെടുത്തി അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ടീം ഇന്ത്യ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ ഈ ടി20 പരമ്പരയിൽ ഇന്ത്യൻ ടീം 3-1 ന് അപരാജിത ലീഡ് നേടി. ഇംഗ്ലണ്ടിനെതിരായ 5 മത്സരങ്ങളുടെ ടി20 പരമ്പര വിജയിച്ച് ടീം ഇന്ത്യ ഒരു മികച്ച റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്.
സ്വന്തം തട്ടകത്തിൽ തുടർച്ചയായി 17 ടി20 പരമ്പരകളിൽ തോൽവിയറിയാതെ നിന്ന ഇന്ത്യൻ ടീം ചരിത്രമെഴുതി.കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് ജയിച്ചു. ഇതിന് പിന്നാലെ ചെന്നൈയിൽ നടന്ന രണ്ടാം ടി20 മത്സരത്തിലും ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെ 2 വിക്കറ്റിന് പരാജയപ്പെടുത്തി. മൂന്നാം ടി20 മത്സരത്തിൽ ഇംഗ്ലണ്ട് ഇന്ത്യയെ 26 റൺസിന് പരാജയപ്പെടുത്തി. ഇപ്പോൾ, പൂനെയിൽ നടന്ന നാലാം ടി20 മത്സരം 15 റൺസിന് ജയിച്ച ഇന്ത്യ പരമ്പര കീഴടക്കുകയും 3-1 ൻ്റെ അപരാജിത ലീഡ് നേടുകയും ചെയ്തു.2019 ഫെബ്രുവരിയിൽ ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പര തോറ്റതിന് ശേഷം ഇന്ത്യൻ ടീം നാട്ടിൽ ഒരു ടി20 പരമ്പര പോലും തോറ്റിട്ടില്ല.
ടീം ഇന്ത്യ കഴിഞ്ഞാൽ, നാട്ടിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ടി20 പരമ്പരകളിൽ തോൽവി അറിയാതെ മുന്നേറിയ ടീം ഓസ്ട്രേലിയയാണ്.ദക്ഷിണാഫ്രിക്കൻ ടീം മൂന്നാം സ്ഥാനത്താണ്. സ്വന്തം തട്ടകത്തിൽ തുടർച്ചയായി 7 ടി20 പരമ്പരകളിൽ ദക്ഷിണാഫ്രിക്ക തോൽവി അറിഞ്ഞിട്ടില്ല.ഹാർദിക് പാണ്ഡ്യയുടെയും ശിവം ദുബെയുടെയും അർധസെഞ്ചുറികൾക്ക് ശേഷം, വെള്ളിയാഴ്ച പൂനെയിൽ നടന്ന നാലാം ടി20 മത്സരത്തിൽ ബൗളർമാരുടെ മിന്നുന്ന പ്രകടനത്തിൽ ഇന്ത്യ 15 റൺസിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇന്ത്യ 3-1ന് അപരാജിത ലീഡ് നേടി.
Most consecutive men's T20I series unbeaten at home
— Kausthub Gudipati (@kaustats) January 31, 2025
17* – India🇮🇳 in 2019-25
8 – Australia🇦🇺 in 2006-10
7 – South Africa🇿🇦 in 2007-10
6 – India🇮🇳 in 2016-18
6 – Pakistan🇵🇰 in 2016-18
India's current streak is more than double the next best 💥 pic.twitter.com/BVxnKSeP69
സ്വന്തം തട്ടകത്തിൽ കഴിഞ്ഞ 17 ഉഭയകക്ഷി ടി20 പരമ്പര ഇന്ത്യ തോറ്റിട്ടില്ല. ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 19.4 ഓവറിൽ 166 റൺസിന് എല്ലാവരും പുറത്തായി. രവി ബിഷ്ണോയി (28 റൺസിന് മൂന്ന് വിക്കറ്റ്), ഹർഷിത് റാണ (33 റൺസിന് മൂന്ന് വിക്കറ്റ്), വരുൺ ചക്രവർത്തി (28 റൺസിന് രണ്ട് വിക്കറ്റ്) എന്നിവരുടെ മൂർച്ചയുള്ള ബൗളിങ്ങിന് മുന്നിൽ ഇംഗ്ലണ്ട് ടീം തകർന്നു. ഹാരി ബ്രൂക്കും (51) ഓപ്പണർ ബെൻ ഡക്കറ്റും (39) ഇംഗ്ലണ്ടിൻ്റെ വിജയപ്രതീക്ഷ ഉയർത്തിയെങ്കിലും ബൗളർമാർ ഇന്ത്യക്ക് ശക്തമായ തിരിച്ചുവരവ് നൽകി.