ഓസ്‌ട്രേലിയെയെ സ്പിൻ വലയിൽ കുരുക്കാനുള്ള പദ്ധതിയുമായി രോഹിത് ശർമ്മ |World Cup 2023

ലോകകപ്പ് 2023 ലെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങുകയാണ് . കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. വിജയത്തോടെ ലോകകപ്പ് ആരംഭിക്കാനാണ് രോഹിത് ശർമയും സംഘവും ആഗ്രഹിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി നടന്ന ഏകദിന പരമ്പരയിൽ വിജയിച്ച ആത്മവിശ്വാസവുമാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുന്നത്.

ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ഓപ്പണർ ഗില്ലിന്റെ അഭാവത്തിൽ ഏറ്റവും മിച്ച പ്ലെയിങ് ഇലവൻ ഇറക്കാനുള്ള ഒരുക്കത്തിലാണ് ക്യാപ്റ്റിൻ രോഹിത് ശർമ്മ.ചെന്നൈയിൽ അഞ്ച് തവണ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയക്കെതിരെ മൂന്നു സ്പിന്നര്മാരെ ഇറക്കാനുള്ള പദ്ധതിയാണ് രോഹിതിനുള്ളത്.എംഎ ചിദംബരം സ്റ്റേഡിയത്തിന്റെ പിച്ച് വേഗത കുറഞ്ഞ ബൗളർമാർക്ക് അനുകൂലമാണെന്ന് അറിയപ്പെടുന്നു, അതിനാൽ കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ എന്നിവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തും.

ഓസ്‌ട്രേലിയയുമായുള്ള മത്സരത്തിൽ മൂന്ന് സ്പിന്നർമാരെ ഇറക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് രോഹിത് അഭിപ്രായപ്പെടുകയും ചെയ്തു.”ഹാർദിക് പാണ്ഡ്യയെ വെറും ഒരു സീമറായി ഞാൻ കരുതുന്നില്ല, മൂന്ന് സ്പിന്നർമാരെ കളിപ്പിക്കാൻ ഞങ്ങൾക്ക് സാധിക്കും.നല്ല ആക്സിലറേഷനുള്ള ഫാസ്റ്റ് ബൗളറാണ് ഹാർദിക്. അതിനാൽ അത് നമുക്ക് ഒരു ഗുണം നൽകുന്നു. തൽഫലമായി, മൂന്ന് സ്പിന്നർമാരെയും മൂന്ന് സീമർമാരെയും ഒരേസമയം ഉപയോഗിക്കാനുള്ള അവസരം ഇന്ത്യൻ ടീമിനുണ്ട്”രോഹിത് ശർമ്മ മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഏഷ്യാ കപ്പിനിടെ അക്ഷർ പട്ടേലിന് അരക്കെട്ടിന് പരിക്കേറ്റതിനെത്തുടർന്ന് 15 കളിക്കാരുടെ ലോകകപ്പ് പട്ടികയിൽ അവസാന നിമിഷം അശ്വിനെ ഉൾപ്പെടുത്തി.2022 ജനുവരി മുതൽ 50 ഓവർ ഫോർമാറ്റിൽ ഇന്ത്യക്കായി കളിച്ചിട്ടില്ലെങ്കിലും, കഴിഞ്ഞ മാസം ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യ രണ്ട് ഏകദിനങ്ങളിൽ നാല് വിക്കറ്റുമായി അശ്വിൻ അത്ഭുതപ്പെടുത്തി.ഓസ്‌ട്രേലിയക്കെതിരെ മികച്ച റെക്കോർഡുളള ബച്പവളർ കൂടിയാണ് അശ്വിൻ.

Rate this post