വെസ്റ്റ് ഇൻഡീസിനെ എരിഞ്ഞിട്ട് സ്പിന്നർമാർ ,ഇന്ത്യയ്ക്ക് 115 റണ്‍സ് വിജയലക്ഷ്യം

ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടക്കുന്ന ആദ്യ ഏകദിന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് 114 റൺസിന്‌ പുറത്ത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്യാനെത്തിയ വിൻഡീസിനെ ഇന്ത്യൻ സ്പിന്നർമാർ എരിഞ്ഞിടുകയായിരുന്നു. വെറും 23 ഓവറിനുള്ളിൽ വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ കൂടാരം കയറി.

ഇന്ത്യക്കായി സ്പിന്നർ കുൽദീപ് യാദവ് നാലും ജഡേജ മൂന്നും ഹാര്‍ദിക് പാണ്ഡ്യയും മുകേഷ് കുമാറും ഷര്‍ദുല്‍ താക്കൂറും ഓരോ വിക്കറ്റും നേടി. 3 ഓവറില്‍ 6 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കുൽദീപ് നാല് ഡ വിക്കറ്റുകൾ വീഴ്ത്തിയത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്ട്പെട്ടുകൊണ്ടിരുന്നു.

സ്‌കോര്‍ ഏഴിലെത്തിയപ്പോള്‍തന്നെ ഓപ്പണര്‍ കൈല്‍ മായേഴ്‌സ് പുറത്തായി. രണ്ടാം വിക്കറ്റിൽ അലിക് അതനാസെയും ബ്രാന്‍ഡണ്‍ കിങ്ങും ചേര്‍ന്ന് സ്കോർ 45-ല്‍ എത്തിച്ചെങ്കിലും അതനാസെയെ മുകേഷ് കുമാർ പുറത്താക്കി.പിന്നാലെ ബ്രാന്‍ഡണ്‍ കിങ്ങിനെ താക്കൂർ പുറത്താക്കി.ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, റോവ്‌മാന്‍ പവല്‍, റൊമാരിയ ഷെഫോര്‍ഡ്എന്നിവരെ രവീന്ദ്ര ജഡേജയും ഡൊമിനിക്ക് ഡ്രാക്‌സ്, യാന്നിക് കാരിയ, ഷായ് ഹോപ് ജെയ്‌ഡന്‍ സീല്‍സ്എന്നിവരെ കുല്‍ദീപ് യാദവും പുറത്താക്കി. 45 പന്തിൽ നിന്നും 43 റൺസെടുത്ത ഷായ് ഹോപ് ആണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ.

5/5 - (1 vote)