145 റൺസിന്റെ ലീഡുമായി ഇന്ത്യ ; ബോളണ്ടിന് നാല് വിക്കറ്റ് , ഇന്ത്യക്ക് ആറു വിക്കറ്റ് നഷ്ടം | India | Australia

സിഡ്‌നി ടെസ്റ്റിൽ രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 141 റൺസ് നേടിയിട്ടുണ്ട്. 145 റൺസിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. 33 പന്തിൽ നിന്നും 61 റൺസ് നേടിയ പന്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയെ ഈ നിലയിലെത്തിച്ചത്. 8 റൺസുമായി ജഡേജയും 6 റൺസുമായി വാഷിംഗ്‌ടൺ സുന്ദറുമാണ് ക്രീസിൽ.

4 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ബാറ്റിങിങ്ങിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ഇരുവരും വേഗത്തിൽ റൺസ് സ്കോർ ചെയ്തു. എന്നാൽ എട്ടാം ഓവറിൽ സ്കോർ 42 ആയപ്പോൾ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.13 റൺസ് നേടിയ രാഹുലിനെ ബോലാൻഡ് ക്ലീൻ ബൗൾഡ് ചെയ്തു. പിന്നാലെ 22 റൺസ് നേടിയ ജയ്‌സ്വാളിനെയും ബോലാൻഡ് ക്ലീൻ ബൗൾഡ് ചെയ്തു. സ്കോർ 59 ആയപ്പോൾ ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. 6 റൺസ് നേടിയ കോലിയെ ബോലാൻഡ് സ്മിത്തിന്റെ കൈകളിലെത്തിച്ചു.

സ്കോർ 78 ആയപ്പോൾ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായി. 13 റൺസ് നേടിയ താരത്തെ അരങ്ങേറ്റക്കാരൻ ബ്യൂ വെബ്‌സറ്റർ മടക്കി അയച്ചു. ഒരറ്റത്തു കൂറ്റനടികളുമായി നിന്ന പന്ത് ഇടിയാൻ സ്കോർ 100 കടത്തി. വേഗത്തിൽ റൺ സ്കോർ ചെയ്ത പന്ത് 29 പന്തിൽ മിച്ചൽ സ്റ്റാർക്കിനെ സിക്സടിച്ച് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. താരത്തിന്റെ പതിനഞ്ചാം ടെസ്റ്റ് ഫിഫ്‌റ്റിയാണിത്. സ്കോർ 125 ആയപ്പോൾ 61 റൺസ് നേടിയ പന്തിനെ കമ്മിൻസ് പുറത്താക്കി. സ്കോർ 129 ആയപ്പോൾ ആറാം വികതക്കും ഇന്ത്യക്ക് നഷ്ടമായി. 5 റൺസ് നേടിയ നിതീഷ് റെഡ്ഢിയെ ബൊലാൻഡ് പുറത്താക്കി.

സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 181 റൺസിന്‌ ഓൾ ഔട്ടായി. ഇന്ത്യക്ക് വേണ്ടി പ്രസീദ് കൃഷ്ണ മോഹമാൻഡ് സിറാജ് എന്നിവർ മൂന്നു വിക്കറ്റും നിതീഷ് കുമാർ ബുംറ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 57 റൺസ് നേടിയ അരങ്ങേറ്റക്കാരൻ ബ്യൂ വെബ്‌സറ്ററാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 185 റൺസാണ് നേടിയത്.ഒരു വിക്കറ്റ് നഷ്ടത്തിൽ 9 എന്ന നിലയിൽ രണ്ടാം ആരംഭിച്ച ഓസ്‌ട്രേലിയക്ക് സ്കോർ ബോർഡിൽ 15 റൺസ് ആയപ്പോൾ രണ്ടാം വിക്കറ്റ് നഷ്ടമായി.2 റൺസ് മാത്രം നേടിയ മര്‍നസ് ലബുഷാനെയെ ജസ്പ്രീത് ബുംറ പുറത്താക്കി. സ്കോർ 35 ആയപ്പോൾ 23 റൺസ് നേടിയ യുവ ഓപ്പണർ സാം കോണ്‍സ്റ്റാസിനെ മുഹമ്മദ് സിറാജ് പുറത്താക്കി.അതേ ഓവറില്‍ 4 റൺസ് നേടിയ ട്രാവിസ് ഹെഡിനേയും സിറാജ് മടക്കി.

അഞ്ചാം വിക്കട്ടിൽ ഒത്തുചേർന്ന് അരങ്ങേറ്റക്കാരൻ ബ്യൂ വെബ്‌സറ്ററും സ്റ്റീവ് സ്മിത്തും ചേർന്ന് ഓസീസിന് പതിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു എന്നാൽ സ്കോർ 9 ആയപ്പോൾ 33 റൺസ് നേടിയ സ്മിത്തിനെ പ്രസീദ് കൃഷ്ണ മടക്കി അയച്ചു. 21 റൺസുമായി കളിച്ച അലക്സ് കാരിയെയും പ്രസീദ് കൃഷ്ണ പുറത്താക്കി. പിന്നാലെ ബ്യൂ വെബ്‌സറ്റർ തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. സ്കോർ 162 ആയപ്പോൾ ഓസീസിന് നായകൻ പാറ്റ് കമ്മിൻസിനെ നഷ്ടമായി.10 റൺസ് നേടിയ കമ്മിൻസിനെ നിതീഷ് കുമാർ റെഡ്‌ഡി വിരാട് കോലിയുടെ കൈകളിലെത്തിച്ചു. പിന്നാലെ ഒരു റൺസ് നേടിയ മിച്ചൽ സ്റ്റാർക്കിനെയും നിതീഷ് മടക്കി അയച്ചു. 57 റൺസ് നേടിയ ബ്യൂ വെബ്‌സറ്ററെ പ്രസീദ് കൃഷ്ണ പുറത്താക്കിയതോടെ ഓസീസ് 9 വിക്കറ്റ് നഷ്ടത്തിൽ 166 എന്ന നിലയിലായി. സ്കോർ 181 ആയപ്പോൾ ഓസീസിന്റെ അവസാന വിക്കറ്റും നഷ്ടമായി.

Rate this post