‘ഇംഗ്ലണ്ട് 122 ന് പുറത്ത് ‘: മൂന്നാം ടെസ്റ്റിൽ വമ്പൻ ജയവുമായി ഇന്ത്യ |IND vs ENG

രാജ്കോട്ട് ടെസ്റ്റിൽ 434 റൺസിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ .557 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 122 റൺസിന്‌ ഓൾ ഔട്ടായി. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2 -1 ന് മുന്നിലെത്തി. ഇന്ത്യക്കായി ജഡേജ അഞ്ചും കുൽദീപ്പ് രണ്ടും വിക്കറ്റും വീഴ്ത്തി. നാലാം ദിനമായ ഇന്ന് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ അശ്വിൻ ഒരു വിക്കറ്റ് വീഴ്ത്തി. റൺസ് നേടിയ മാർക്ക് വുഡാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ.

രണ്ടാം ഇന്നിഗ്‌സിൽ 557 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന്റെ തുടക്ക, തകർച്ചയോടെയായിരുന്നു. നാല് റൺസെടുത്ത ബെൻ ഡക്കറ്റ് റൺ ഔട്ടായി. 11 റൺസെടുത്ത സാക്ക് ക്രൗളി വിക്കറ്റിന് മുന്നിൽ കുരുങ്ങി. ബുംറയ്ക്കാണ് ക്രൗളിയുടെ വിക്കറ്റ്. സ്കോർ 20 ൽ നിൽക്കെ മൂന്നു റൺസ് നേടിയ ഒലി പോപിനെ ജഡേജ സ്ലിപ്പിൽ രോഹിത് ശർമയുടെ കൈകളിലെത്തിച്ചു. സ്കോർ 28 ൽ നിൽക്കെ നാല് റുണ്ട് നേടിയ ബെയർസ്റ്റോവിനെ ജഡേജ വിക്കറ്റിന് മുന്നിൽ കുടുക്കി.

പിന്നാലെ 7 റൺസ് നേടിയ റൂട്ടിനെയും ജഡേജ പുറത്താക്കി.15 റൺസ് നേടിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ കുൽദീപ് യാദവും പുറത്താക്കിയതോടെ ഇംഗ്ലണ്ട് 6 വിക്കറ്റിന് 50 എന്ന നിലയിലേക്ക് കൂപ്പുകുത്തി. അടുത്ത ഓവറിൽ സ്കോർ 50 ൽ തന്നെ നിൽക്കേ രെഹാൻ അഹ്മദിനെയും കുൽദീപ് പുറത്താക്കി. സ്കോർ ൽ 82 വെച്ച് 16 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബെൻ ഫോക്സിനെ ജഡേജയും 91 ൽ വെച്ച് ഹാർട്ട്ലിയേ അശ്വിനും പുറത്താക്കിയതോടെ ഇന്ത്യയുടെ വിജയം ഒരു വിക്കറ്റ് അകലെയായി.

നാലാം ദിനം രണ്ടിന് 196 എന്ന നിലയിലായിരുന്നു ബാറ്റിം​ഗ് പുഃനരാരംഭിച്ചത്. യശസ്വി ജയ്സാളിന്റെ ഇരട്ട സെഞ്ച്വറി, ശുഭ്മാൻ ​ഗില്ലിന്റെ 91, സർഫറാസിന്റെ അർദ്ധ സെഞ്ച്വറി എന്നിവ ആയപ്പോൾ ഇന്ത്യ വമ്പൻ സ്കോറിലേക്ക് എത്തി. 236 പന്തിൽ 14 ഫോറും 12 സിക്സും സഹിതം 231 റൺസെടുത്ത ജയ്സ്വാൾ പുറത്താകാതെ നിന്നു. 68 റൺസെടുത്ത സർഫറാസ് ഖാനായിരുന്നു ജയ്സ്വാളിനൊപ്പം ക്രീസിൽ. 27 റൺസെടുത്ത കുൽദീപിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി.

നാലാംദിനത്തില്‍ സെഞ്ചുറി പ്രതീക്ഷയായ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. 151 പന്തില്‍ 91 റണ്‍സില്‍ നില്‍ക്കേ റണ്ണൗട്ടായി മടങ്ങുകയായിരുന്നു.നാലിന് 430 എന്ന സ്കോറിലാണ് ഇന്ത്യ ഇന്നിം​ഗ്സ് ഡിക്ലയർ ചെയ്തത്.ഇംഗ്ലണ്ടിനുവേണ്ടി ജോ റൂട്ട്, റിഹാന്‍ അഹ്‌മദ്, ടോം ഹാര്‍ട്ട്‌ലി എന്നിവര്‍ ഓരോന്നുവീതം വിക്കറ്റ് നേടി. നേരത്തേ രോഹിത് ശര്‍മയുടെയും (131) രവീന്ദ്ര ജഡേജയുടെയും (112) സെഞ്ചുറി ബലത്തില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 445 റണ്‍സ് കെട്ടിപ്പടുത്തിരുന്നു.

Rate this post