മൂന്നാം ടി 20 യിൽ സിംബാബ്‌വേക്കെതിരെ 23 റൺസിന്റെ വിജയവുമായി ഇന്ത്യ | India vs Zimbabwe T20

സിംബാബ് വെക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 23 റണ്‍സ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റിന് 182 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിംബാബ് വെക്ക് 20 ഓവറില്‍ ആറ് വിക്കറ്റിന് 159 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. അഞ്ച് വിക്കറ്റിന് 39 എന്ന നിലയില്‍ നിന്ന് 159ലേക്കെത്താന്‍ സിംബാബ് വെക്കായി.

ഡിയോന്‍ മെയേഴ്‌സ് 49 പന്തില്‍ 65 റണ്‍സോടെ പുറത്താവാതെ നിന്നു.ക്ലൈവ് 26 പന്തില്‍ നിന്ന് 37 റണ്‍സെടുത്തു. ബൗളിങ്ങില്‍ ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റെടുത്തു.ആവേശ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലെത്തി.ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ അര്‍ധ സെഞ്ചറി നേടി. 49 പന്തുകള്‍ നേരിട്ട ഗില്‍ 66 റണ്‍സെടുത്തു പുറത്തായി. 28 പന്തുകളില്‍നിന്ന് ഋതുരാജ് ഗെയ്ക്വാദ് 49 റണ്‍സെടുത്തു.

യശസ്വി ജയ്‌സ്വാള്‍ 27 പന്തില്‍ 36 റണ്‍സും സ്വന്തമാക്കി.ഓപ്പണിങ് വിക്കറ്റില്‍ 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് യശസ്വി ജയ്‌സ്വാളും ശുഭ്മന്‍ ഗില്ലും ഇന്ത്യയ്ക്കായി ചേര്‍ത്തത്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചറി നേടിയ അഭിഷേക് ശര്‍മ പത്ത് റണ്‍സിന് പുറത്തായി.സഞ്ജു സാംസണ്‍ ഏഴു പന്തില്‍ 12 റണ്‍സെടുത്തു പുറത്താകാതെ നിന്നു. സിംബാബ്‌വെയ്ക്കായി ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും ബ്ലെസിങ് മുസരബനിയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Rate this post