ലോകകപ്പിൽ ഇന്ന് ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം , ഇന്ത്യയുടെ എതിരാളികൾ കരുത്തരായ ന്യുസീലൻഡ് |World Cup 2023
ലോകകപ്പ് 2023 ൽ ഇന്ത്യയും ന്യൂസിലൻഡും മാത്രമാണ് ഇതുവരെ എല്ലാ മത്സരങ്ങളും ജയിച്ച ടീമുകൾ. ഉയർന്ന നെറ്റ് റൺ റേറ്റുമായി ഇന്ത്യയെ മറികടന്ന് ന്യൂസീലൻഡ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് ടൂർണമെന്റിന് ഊഷ്മളമായ തുടക്കം കുറിച്ചു. നെതർലൻഡ്‌സിനെതിരെ (99 റൺസിന്), ബംഗ്ലാദേശിനെതിരെ (എട്ട് വിക്കറ്റിന്), അഫ്ഗാനിസ്ഥാനെതിരെ (149 റൺസിന്) പരാജയപ്പെടുത്തി അവർ മിന്നുന്ന ഫോം തുടർന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരെ ആറ് വിക്കറ്റിന്റെ വിജയത്തോടെയാണ് ഇന്ത്യ ആരംഭിച്ചത്, തുടർന്ന് അഫ്ഗാനിസ്ഥാനെതിരെ (എട്ട് വിക്കറ്റിന്), ചിരവൈരികളായ പാകിസ്താൻ (ഏഴ് വിക്കറ്റിന്), ബംഗ്ലാദേശിനെതിരെ (ഏഴ് വിക്കറ്റിന്) വിജയിച്ചു.അവരുടെ നെറ്റ് റൺ നിരക്കിൽ നേരിയ വ്യത്യാസം മാത്രം – ന്യൂസിലൻഡിന്റെ 1.923, ഇന്ത്യയുടെ 1.659.ഫോമിലുള്ള രണ്ടു ടീമുകള്‍ തമ്മിലുള്ള പോരാട്ടമായതിനാല്‍ മത്സരം തീപാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഉച്ചയ്ക്ക് രണ്ടുമുതല്‍ ഹിമാചല്‍ പ്രദേശിലെ ധരംശാലയിലുള്ള എച്ച്പിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.ഇന്ത്യന്‍ ടീമില്‍ സഹനായകനും ഓള്‍ റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ കളിക്കാത്തത് വലിയ തിരിച്ചടിയാണ്.
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ബൗളിങ്ങിനിടെ ഹാര്‍ദികിന്റെ കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കാണ് കാരണം. കാലുകൊണ്ട് പന്ത് തടയാൻ ശ്രമിക്കുന്നതിനിടെ വൈസ് ക്യാപ്റ്റൻ ഹാർദിക്കിന്റെ ഇടതു കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് സപ്പോർട്ട് സ്റ്റാഫ് ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയി. പിന്നീട് ചികിത്സയ്ക്കായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് കൊണ്ടുപോയി.ബാറ്റും ബൗളും ചെയ്യുന്ന ഹർദിക്കിനെ അഭാവം 2011 ലെ ചാമ്പ്യൻമാരുടെ ടീം കോമ്പിനേഷനെ ഉലച്ചേക്കാം.ഹർദിക് ഇന്ത്യയ്ക്ക് ആറാമത്തെ ബൗളിംഗ് ഓപ്ഷനും മികച്ച ബാറ്ററും നൽകുന്നു. പരിക്കിന് മുമ്പ്, മീഡിയം പേസർ ആദ്യ മൂന്ന് ലോകകപ്പ് മത്സരങ്ങളിൽ 16 ഓവർ ബൗൾ ചെയ്യുകയും അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.
സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ എന്നിവരിലൊരാള്‍ ടീമിലിടം നേടും. ഓള്‍റൗണ്ടറെയാണ് പരിഗണിക്കുന്നതെങ്കില്‍ അശ്വിന്‍ കളിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ടീമില്‍ മൂന്ന് സ്പിന്നര്‍മാരുണ്ടാകും. ധരംശാലയിലെ പിച്ച് സ്പിന്നിന് അനുകൂലമാണ് എന്നതും അശ്വിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ഓള്‍റൗണ്ടര്‍ക്ക് പകരം ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററെയാണ് പരിഗണിക്കുന്നതെങ്കില്‍ സൂര്യകുമാറിന് ഇടം ലഭിച്ചേക്കും.പേസ് ബൗളര്‍കൂടിയായ ഹാര്‍ദിക്കിന് പകരം ഒരു ഫാസ്റ്റ് ബൗളറെയാണ് ഇന്ത്യന്‍ ടീം നോക്കുന്നതെങ്കില്‍ മുഹമ്മദ് ഷമിയ്ക്ക് നറുക്കുവീഴും.
Unbeatable India🇮🇳 vs Unbeatable New Zealand🇳🇿 on 22 October🏏🏆 pic.twitter.com/J6ZbFP2TEg
— CricketGully (@thecricketgully) October 19, 2023
മിന്നുന്ന ഫോമിലായ ഷമിയ്ക്ക് ഇതുവരെ ലോകകപ്പില്‍ കളിക്കാനിടം ലഭിച്ചിട്ടില്ല. ഷമിയെ ഉള്‍പ്പെടുത്തിയാല്‍ ടീമിന് ഒരു ബാറ്ററെ നഷ്ടപ്പെടും. എന്നാല്‍ അശ്വിനാണെങ്കില്‍ ടീമിന് ഒരു ബാറ്ററെയും സ്പിന്നറെയും ലഭിക്കും.ഹാർദിക് പാണ്ഡ്യയ്ക്ക് പകരം ഒരു ബാറ്ററെ ഇറക്കി ഇതുവരെ വെല്ലുവിളി നിറഞ്ഞ ടൂർണമെന്റിനെ നേരിട്ട ശാർദുൽ താക്കൂറിന് പകരം അശ്വിനെ ടീമിലെത്തിക്കുക എന്നതാണ് ഇന്ത്യയുടെ മറ്റൊരു പോംവഴി. ഈ ലോകകപ്പിൽ 17 ഓവറിൽ 102 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് മാത്രമാണ് താക്കൂർ നേടിയത്.
ധർമശാലയിലെ പിച്ച് സീം ബൗളർമാർക്ക് അനുകൂലമാണെന്ന് തെളിഞ്ഞാൽ താക്കൂറിന് പകരക്കാരനായി മുഹമ്മദ് ഷമിയെ ഇന്ത്യ തിരഞ്ഞെടുത്തേക്കും. ധർമ്മശാലയിൽ നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പേസർമാരാണ് ഭൂരിഭാഗം വിക്കറ്റുകളും വീഴ്ത്തിയത്.പാണ്ഡ്യയുടെ അഭാവം നികത്താൻ കഴിയുന്ന മികച്ച 11 പേരെ കണ്ടെത്താനുള്ള ആശയക്കുഴപ്പത്തിലാണ് രോഹിത് ശർമ്മ.ഹാർദിക്കിന്റെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻസിയും മാറും, രോഹിത് ശർമ്മയുടെ ഡെപ്യൂട്ടി റോൾ കെ എൽ രാഹുൽ ഏറ്റെടുക്കും.