ഏകദിന ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ സൂപ്പർ പോരാട്ടത്തിന്റെ തീയതിൽ മാറ്റം വരുന്നു

ഈ വർഷം അവസാനം നടക്കുന്ന ഏകദിന ലോകകപ്പിൽ ഒക്ടോബർ 15ന് ചിരവൈരികളായ പാക്കിസ്ഥാനെയാണ് ടീം ഇന്ത്യ നേരിടേണ്ടത്. കഴിഞ്ഞ മാസം ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ഷെഡ്യൂൾ അന്തിമമാക്കുകയും പരസ്യമാക്കുകയും ചെയ്തു.

എന്നാൽ ഈ മത്സരത്തിന്റെ തീയതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം.ഒക്‌ടോബർ 15-ന് ‘നവരാത്രി’യുടെ ആദ്യ ദിവസമായതിനാൽ ഇന്ത്യ-പാകിസ്ഥാൻ ഏറ്റുമുട്ടലിന്റെ തീയതി മാറിയേക്കാം.നഗരത്തിലെ തിരക്കും വിമാനസൗകര്യങ്ങളും ഹോട്ടല്‍ റൂമുകളുടെ ലഭ്യതയും സുരക്ഷയും പരിഗണിച്ച് മത്സരത്തിന്‍റെ തിയതി മാറ്റാന്‍ സുരക്ഷാ ഏജന്‍സികള്‍ ബിസിസിഐയോട് നിര്‍ദേശിചിരിക്കുകയാണ്.

‘മത്സരത്തിനായി മറ്റ് ഓപ്ഷനുകള്‍ പരിഗണിക്കുന്നുണ്ട്. തീരുമാനം ഉടനെയുണ്ടാകും. നവരാത്രി വരുന്നതിനാല്‍ ഇന്ത്യ-പാക് മത്സരം കാണാനെത്തുന്ന ആരാധകരെ നിയന്ത്രിക്കുക പ്രയാസമായിരിക്കും എന്ന് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്’ ബിസിസിഐ വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഏകദിന ലോകകപ്പിന്‍റെ മത്സരക്രം പ്രഖ്യാപിച്ചപ്പോള്‍ നാല് മത്സരങ്ങളാണ് അഹമ്മദാബാദിന് അനുവദിച്ചത്. ന്യൂസിലന്‍ഡ്-ഇംഗ്ലണ്ട് ഉദ്ഘാടന മത്സരം, ഇന്ത്യ-പാകിസ്ഥാന്‍ മത്സരം, ഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരം, ഫൈനല്‍ എന്നിവയാണ് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് നടക്കുക.

Rate this post