രണ്ടാം ടി 20 ഇന്ന് , വമ്പൻ തിരിച്ചുവരവ് ലക്ഷ്യമിട്ട് സഞ്ജുവും ഇന്ത്യയും|India vs West Indies

ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20 ഐ മത്സരത്തിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും ഏറ്റുമുട്ടും. ആദ്യ മത്സരത്തിൽ നാല് റൺസിന്റെ വിജയം വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കിയിരുന്നു.വിജയത്തിന് അടുത്തെത്തിയിട്ടും ഫിനിഷിങ്ങിലെ പോരായ്മയാണ് ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

ഏഴ് ബാറ്റർമാർ മാത്രമാണ് ഇന്ത്യൻ ടീമിലുള്ളത്. അതേസമയം ഒന്നാം ടി :20യിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയ വെസ്റ്റ് ഇൻഡീസ് ടീം മറ്റൊരു ജയം മാത്രമാണ് പ്രതീക്ഷിക്കുന്നത്. ഒന്നാം ടി :20 ബൗളർമാർ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് വെസ്റ്റ് ഇൻഡീസ് ടീമിന് അനുഗ്രഹമായി മാറിയത് എങ്കിൽ ബാറ്റിംഗ് നിരയുടെ മികവ് ഉയരാതെ പോയതാണ് ഇന്ത്യൻ ടീമിന് തിരിച്ചടിയായത്.അത് കൊണ്ട് ഇന്ത്യൻ പ്ലെയിങ് ഇലവനിൽ മാറ്റാം വരുമോ എന്നത് സസ്പെൻസ്.മലയാളി താരമായ സഞ്ജു വി സാംസൺ ഒന്നാം ടി :20യിൽ കേവലം 12 റൺസ് മാത്രമാണ് നേടിയത്.

അത് കൊണ്ട് തന്നെ സഞ്ജു സ്ഥാനം നഷ്ടമാകുമോ എന്നുള്ള ആശങ്കയും സജീവമാണ്. എങ്കിലും ഒരു അവസരം കൂടി കിട്ടിയാൽ സഞ്ജുവിൽ നിന്നും ഇന്ത്യൻ ടീം പ്രതീക്ഷിക്കുന്നത് മറ്റൊരു ക്ലാസ്സ്‌ പ്രകടനം തന്നെ.മത്സരം ഇന്ത്യൻ സമയം എട്ട് മണിക്ക് ആരംഭം കുറിക്കും. 2010 ന് ശേഷം 10 തവണ പരസ്പരം ഏറ്റുമുട്ടിയതിൽ രണ്ട് തവണ മാത്രമാണ് വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ട്വൻ്റി 20 യിൽ തോൽപ്പിക്കാനായത്. ​ഗയാനയിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ ഏറ്റുമുട്ടുന്നത്. 2019 ൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കായിരുന്നു ജയം.

ഇന്ത്യൻ ഇലവൻ :ശുബ്മാൻ ഗിൽ, ഇഷാൻ കിഷൻ (Wk), സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (C), സഞ്ജു സാംസൺ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ

വെസ്റ്റ് ഇൻഡീസ് സാധ്യത ഇലവൻ :കൈൽ മേയേഴ്‌സ്, ബ്രാൻഡൻ കിംഗ്, ജോൺസൺ ചാൾസ്/റോസ്റ്റൺ ചേസ്, നിക്കോളാസ് പൂരൻ (WK), ഷിമ്‌റോൺ ഹെറ്റ്‌മെയർ, റോവ്‌മാൻ പവൽ (സി), ജേസൺ ഹോൾഡർ, റൊമാരിയോ ഷെപ്പേർഡ്, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ഒബെഡ് മക്കോയ്

Rate this post