‘ഞങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല..’: സെമിയിൽ ന്യൂസിലൻഡിനെ നേരിടുമ്പോൾ ഇന്ത്യ പരിഭ്രാന്തരാകുമെന്ന് റോസ് ടെയ്‌ലർ |World Cup 2023

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് സെമിയിൽ എതിരാളികളായി എത്തുന്നത് ന്യൂസിലൻഡ് ആണ്.പ്പ് ഘട്ടത്തിൽ കിവീസിനെതിരെ ഇന്ത്യ ആധികാരിക ജയം നേടിയെങ്കിലും നോക്കൗട്ട് പോരാട്ടത്തിൽ കിവീസ് വീണ്ടും എതിരാളിയാകുമ്പോൾ വിജയം നേടുക എന്നത് മികച്ച ഫോമിലുള്ള ഇന്ത്യൻ ടീമിന് എളുമാകില്ലെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.2019 ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്ക് തടയിട്ടത് ന്യൂസിലൻഡായിരുന്നു. ഇത്തവണ 2019ന്റെ ആവർത്തനമാകുമോ എന്ന ഭയത്തിലാണ് ആരാധകർ.

മുൻ ന്യൂസിലൻഡ് താരം റോസ് ടെയ്‌ലർ ഇന്ത്യയും കിവിസും തമ്മിലുള്ള ലോകകപ്പ് 2019 സെമിഫൈനൽ അനുസ്മരിച്ചു. സെമിയിൽ ഇന്ത്യ ഫേവറിറ്റുകൾ ആണെങ്കിലും നാല് വർഷം മുമ്പ് നടന്ന സംഭവങ്ങൾ കാരണം അവർ പരിഭ്രാന്തരായിരിക്കുമെന്നും ടൈലർ പറഞ്ഞു.രോഹിത് ശർമ്മയും കൂട്ടരും ഗ്രൂപ്പ് ഘട്ടത്തിലെ ഒമ്പത് മത്സരങ്ങളും ജയിച്ചതിന് ശേഷം ലോകകപ്പ് 2023 സെമിഫൈനലിന് യോഗ്യത നേടിയത്. ടൂർണമെന്റിലെ ഇതുവരെ തോൽക്കാത്ത ഏക ടീമാണ് ഇന്ത്യ.

ഇന്ത്യ ഫോമിലാണെങ്കിലും 2019 ലെ സെമിഫൈനൽ പരാജയം ഓരോ ഇന്ത്യൻ ആരാധകന്റെയും ഓർമ്മയിൽ ഇപ്പോഴും നിലനിൽക്കുന്നു.ടെയ്‌ലർ നാല് വർഷം മുമ്പുള്ള മത്സരം അനുസ്മരിച്ചു. നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിൽ ഇന്ത്യ മികച്ച ഫോമിലാണ് കളിക്കുന്നത് , അന്നും സമാനമായ സാഹചര്യമാണ് ഉണ്ടായിയുന്നതെന്നും ടൈലർ പറഞ്ഞു.കിവികൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, അതുകൊണ്ടാണ് അവർ വളരെ അപകടകാരികളാകുന്നത് ,ഇത് ഇന്ത്യയെ പരിഭ്രാന്തരാക്കും എന്നും അദ്ദേഹം പറഞ്ഞു.

“നാലു വർഷം മുമ്പ് നടന്ന ലോകകപ്പിലും മികച്ച ഫോമില കളിച്ചാണ് ഇന്ത്യ ഇന്ത്യ മാഞ്ചസ്റ്ററിൽ നടന്ന സെമിഫൈനലിലേക്ക് പ്രവേശിച്ചത്.ഇതവണയായും ഹോം ഗ്രൗണ്ടിൽ ഗ്രൂപ്പ് ഘട്ടത്തിൽ നന്നായി കളിച്ചിട്ടുണ്ട്. പക്ഷേ ഞങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെങ്കിൽ ന്യൂസിലൻഡ് അപകടകാരികളാകും.ഇന്ത്യയെ പരിഭ്രാന്തരാക്കുന്ന ഒരു ടീമുണ്ടെങ്കിൽ അത് ഈ ന്യൂസിലൻഡ് ടീമായിരിക്കും, ”അദ്ദേഹം കൂട്ടിച്ചേർത്തു.2019 ലെ സെമിഫൈനലിൽ 18 റൺസിന്റെ തോൽവിയാണു ഇന്ത്യ ഏറ്റുവാങ്ങിയത്. അന്താരാഷ്ട്ര സ്റ്റേജിൽ ഇന്ത്യൻ നിറങ്ങളിൽ എംഎസ് ധോണിയുടെ അവസാന ഗെയിമായതിനാൽ കളി കൂടുതൽ വേദനാജനകമായിരുന്നു.

4/5 - (1 vote)