‘സഞ്ജു ഇന്ത്യയുടെ ഭാഗ്യ താരമാവുമോ ?’ : മലയാളി ഉണ്ടെങ്കിൽ ഇന്ത്യക്ക് ലോകകപ്പ് ഉറപ്പ് | Sanju Samson

ഒരു മലയാളി ടീമിലുണ്ടെങ്കിൽ മാത്രമേ ഇന്ത്യ ലോകകപ്പ് നേടൂ എന്നൊരു സംസാരം മലയാളി ക്രിക്കറ്റ് ആരാധകർക്കിടയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്ക് വേണ്ടി കളിച്ചിട്ടുള്ള മലയാളിയായ സുനിൽ വൽസൺ 1983 ലോകകപ്പ് നേടിയ കപിലിൻ്റെ ടീമിൽ അംഗമായിരുന്നു, 2007 ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഉയർത്തിയ ഇന്ത്യൻ ടീമിൽ എസ് ശ്രീശാന്ത് ഉണ്ടായിരുന്നു. യുഎസിലും കരീബിയനിലും സാംസൺ ടീം ഇന്ത്യയുടെ ഭാഗ്യവാനാണെന്ന് തെളിയിക്കുമോ? എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.എസ്‌ ശ്രീശാന്തിന് ശേഷം ഇന്ത്യയ്‌ക്കായി ടി20 ലോകകപ്പ് ടീമില്‍ ഇടം നേടുന്ന രണ്ടാമത്തെ മാത്രം മലയാളി താരമാണ് സഞ്‌ജു. 2007-ലെ പ്രഥമ ടി20 ലോകകപ്പിലായിരുന്നു ശ്രീശാന്ത് ഇന്ത്യയ്‌ക്കായി കളിച്ചത്.

1983ലെ ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പ് ഇന്ത്യൻ ടീം നെടുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ സംഘത്തിനൊപ്പം ഉണ്ടായിരുന്ന മലയാളി താരമാണ് സുനിൽ വത്സൻ.1958 ഒക്ടോബർ 2 ന് ആന്ധ്രാപ്രദേശിലെ സെക്കന്തരാബാദിൽ കേരളത്തിൽ നിന്നുള്ള മാതാപിതാക്കളുടെ മകനായി ജനിച്ച സുനിൽ വൽസൺ ആകെ മൊത്തം മൂന്ന് രഞ്ജി ടീമുകൾക്കായി കളിച്ചു – ഡൽഹി, തമിഴ്‌നാട്, റെയിൽവേസ് തുടങ്ങിയ ടീമുകൾ ഭാഗമായ അദ്ദേഹം 1982 സീസണിൽ തമിഴ്‌നാടിനായി ദുലീപ് ട്രോഫിയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം അദ്ദേഹത്തിന് ലോകകപ്പ് കോൾ-അപ്പ് നേടിക്കൊടുത്തു.

2007ലെ ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് ഇന്ത്യൻ ടീം മഹേന്ദ്ര സിംഗ് ധോണി നേതൃത്വത്തിൽ നെടുമ്പോൾ അവിടെയും ഒരു മലയാളി ഉണ്ടായിരുന്നു. ഇന്ത്യയുടെ കിരീട വിജയത്തിൽ എസ്‌ ശ്രീശാന്തിന്‍റെ പ്രകടനം ഏറെ നിര്‍ണായകമായി. ചിരവൈരികളായ പാകിസ്ഥാനെതിരായ ഫൈനലില്‍ ഇന്ത്യയുടെ വിജയം ഉറപ്പിച്ച ക്യാച്ചെടുത്തതും ശ്രീശാന്തായിരുന്നു. പിന്നീടൊരിക്കലും ടി20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയ്‌ക്ക് എത്താനായിട്ടില്ല. 2013-ല്‍ നേടിയ ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് ശേഷം മറ്റൊരു ഐസിസി കിരീടവും ഇന്ത്യയ്‌ക്ക് കിട്ടാക്കനിയാണ്. വീണ്ടുമൊരു ഐസിസി കിരീടത്തിനായുള്ള ഏറെ നീണ്ട കാത്തിരിപ്പ് അവസാനിക്കാനാണ് രോഹിത് ശര്‍മയുടെ സംഘത്തില്‍ സഞ്‌ജു സാംസണും ഇറങ്ങുന്നത്.

അവസാനമായി ഇന്ത്യൻ ടീം ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ് നേടിയത് 2011ലാണ്. മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീം 28 വർഷങ്ങൾക്ക് ശേഷം ഏകദിന വേൾഡ് കപ്പ് നേടിയപ്പോൾ അവിടെയും മലയാളി സാന്നിധ്യമായി ശ്രീശാന്ത് ഉണ്ടായിരുന്നു. അതേ മലയാളി എന്നും ഇന്ത്യൻ ടീമിന് ലോകക്കപ്പ് സ്റ്റെജിൽ ഒരു ഭാഗ്യ അടയാളം തന്നെ. ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുമോ? മലയാളികൾ പ്രതീക്ഷയിലാണ്.

2015 ജൂലൈയിൽ സിംബാബ്‍വെയ്ക്കെതിരെയാണ് 29-കാരനായ സഞ്‌ജു ഇന്ത്യയ്‌ക്കായി ടി20 അരങ്ങേറ്റം നടത്തുന്നത്. അകത്തും പുറത്തുമായിരുന്ന താരത്തിന് ടീമില്‍ സ്ഥിരക്കാരനാവാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യക്കായി ഇതുവരെ 25 മത്സരങ്ങളിൽ നിന്നായി 374 റൺസാണ് സമ്പാദ്യം.ഒമ്പത് കളികളിൽ നിന്ന് 77 ശരാശരിയിലും 161.08 സ്‌ട്രൈക്ക് റേറ്റിലും 385 റൺസ് നേടിയ അദ്ദേഹം ഈ ഐപിഎല്ലിൽ റൺ സ്‌കോറർമാരുടെ പട്ടികയിൽ ആറാം സ്ഥാനത്താണ്.

മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്ന സാംസൺ ടീമിന്റെ ആങ്കർ റോളിലാണ് കളിക്കുന്നത്.ടി20 ലോകകപ്പ് 2022, ഏകദിന ലോകകപ്പ് 2023 എന്നിവയുൾപ്പെടെ മുൻ ടൂർണമെൻ്റുകളിൽ അവഗണിക്കപ്പെട്ടതിന് ശേഷം സാംസണെ ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ കരിയറിലെ വലിയ വഴിത്തിരിവാകും.

Rate this post