‘അങ്ങനെ തോന്നിയാൽ ഞാൻ വിരമിക്കും’ : വിരമിക്കൽ പദ്ധതികൾ തുറന്നു പറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ | Rohit Sharma

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ കീഴിൽ 4 -1 ന് ഇന്ത്യൻ ടീം ചരിത്രവിജയം നേടിയത്.രോഹിതിൻ്റെയും ശുഭ്മാൻ ഗില്ലിൻ്റെയും സെഞ്ചുറികളുടെയും രവിചന്ദ്രൻ അശ്വിൻ്റെയും കുൽദീപ് യാദവിൻ്റെയും മികച്ച ബൗളിംഗ് പ്രകടനങ്ങളുടെ പിൻബലത്തിൽ ധർമശാലയിലെ എച്ച്‌പിസിഎ സ്റ്റേഡിയത്തിൽ നടന്ന അവസാന ടെസ്റ്റിൽ ഇംഗ്ലിഷ് ടീമിനെ ഇന്നിങ്‌സിനും 64 റൺസിനുമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

പരമ്പര നേടിയതിന് പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് തൻ്റെ വിരമിക്കൽ പദ്ധതികൾ വെളിപ്പെടുത്തിയിരിക്കുകയാണ്.വേണ്ടത്ര നന്നായി കളിക്കുന്നില്ലെന്ന് തോന്നിയാൽ കളിക്കളം വിടുമെന്നാണ് 36-കാരനായ രോഹിത് ശര്‍മ പറയുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ തന്‍റെ ഏറ്റവും മികച്ച ക്രിക്കറ്റാണ് കളിക്കുന്നതെന്നും രോഹിത് പറഞ്ഞു.

“ഒരു ദിവസം ഉണരുമ്പോള്‍ വേണ്ടത്ര മികച്ച രീതിയില്‍ കളിക്കാനാവില്ലെന്ന് തോന്നിയാല്‍, ഇനിയും ക്രിക്കറ്റ് കളിക്കുന്നതിനായി വേണ്ടത്ര മികച്ച രീതിയിലല്ല ഞാനുള്ളതെന്ന് തോന്നിയാല്‍, തീര്‍ച്ചയായും അക്കാര്യം ഞാന്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയും വിരമിക്കുകയും ചെയ്യും. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ എൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുകയാണ്,” രോഹിത് പറഞ്ഞു.താൻ വലിയ സ്ഥിതിവിവരക്കണക്ക് ആളല്ലെന്നും ടീം സംസ്‌കാരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രോഹിത് പറഞ്ഞു.

”കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി എന്‍റെ ക്രിക്കറ്റ് ഉയര്‍ച്ചയിലാണെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്” രോഹിത് പറഞ്ഞു.പരമ്പരയിൽ രോഹിത് നേടിയ രണ്ട് സെഞ്ച്വറികളും നിർണായക സമയത്താണ് വന്നത്. ധർമ്മശാലയിലെ ആദ്യ ഇന്നിംഗ്‌സിൽ അദ്ദേഹം 103 റൺസെടുത്തു, ഇത് ഇംഗ്ലണ്ടിൻ്റെ 218 ന് മറുപടിയായി 477 റൺസ് നേടാൻ ഇന്ത്യക്ക് സാധിച്ചു.രാജ്‌കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യ 33/3 എന്ന നിലയിൽ ആയപ്പോൾ രോഹിത് 131 റൺസ് അടിച്ചെടുത്തു.204 റൺസ് കൂട്ടുകെട്ടിന് രവീന്ദ്ര ജഡേജയ്‌ക്കൊപ്പം അദ്ദേഹം പങ്കാളിയായി.

Rate this post