വേൾഡ് കപ്പിൽ സിക്സുകളിൽ പുതിയ റെക്കോർഡ് സ്വന്തമാക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ |Rohit Sharma

ക്രിക്കറ്റിന്റെ ചരിത്രത്തിൽ 550 സിക്സുകൾ നേടുന്ന രണ്ടാമത്തെ താരമാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ . ഇത്രയും അനായാസം സിക്സുകൾ നേടുന്ന താരം ലോക ക്രിക്കറ്റിൽ ഉണ്ടാവില്ല. ഏറ്റവുമധികം സിക്‌സറുകൾ നേടുന്ന ടോപ് 10 ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ രോഹിത് ശർമ്മ രണ്ടാം സ്ഥാനത്താണ്.

ഓസ്ട്രേലിയക്കെതിരെ മൂന്നാം ഏകദിന മത്സരത്തിൽ 57 പന്തിൽ 81 റൺസടിച്ച രോഹിത് 6 സിക്സറുകൾ നേടിയതോടെ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലുമായി ( ടി20/ഏകദിനം/ടെസ്റ്റ് ) 551 സിക്സറിലെത്തി ഇന്ത്യൻ ക്യാപ്റ്റൻ. ഏറ്റവും അധികം സിക്സർ നേടിയ ലോക റെക്കോർഡ് വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്‌ലിൻ്റെ പേരിലാണ്. 5അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് 1999 മുതൽ 2021 വരെ 483 മത്സരങ്ങളിൽ നിന്ന് 553 സിക്‌സുകളുടെ റെക്കോർഡ് ഗെയ്‌ലിനുണ്ട്.524 മത്സരങ്ങളിൽ നിന്ന് 476 കരിയർ സിക്‌സറുകൾ നേടിയ പാകിസ്ഥാൻ ബാറ്റ്‌സ്മാൻ ഷാഹിദ് അഫ്രീദിയാണ് മൂന്നാം സ്ഥാനത്ത്.

2002-2016 വർഷത്തിൽ 432 മത്സരങ്ങളിൽ നിന്ന് 398 സിക്‌സറുകൾ നേടിയ ന്യൂസിലൻഡിൽ നിന്നുള്ള മക്കല്ലമാണ് നാലാം സ്ഥാനത്ത്. 2009 നും 2022 നും ഇടയിൽ 367 മത്സരങ്ങളിൽ നിന്ന് 383 സിക്‌സറുകൾ നേടിയ ന്യൂസിലൻഡിൽ നിന്നുള്ള ഗുപ്‌ടിലാണ് അഞ്ചാം സ്ഥാനത്ത്.2004-2019 കാലയളവിൽ 538 മത്സരങ്ങളിൽ നിന്ന് 359 സിക്‌സറുകൾ നേടിയ ധോണി ആറാം സ്ഥാനത്താണ്.312 സിക്സർ നേടി പത്താം സ്ഥാനത്തുള്ള ജോസ് ബട്ട്‌ലർ മാത്രമാണ് ആക്റ്റീവ് ബാറ്റ്സ്മാനായി ഇപ്പോഴും രോഹിത് ശർമ്മയുടെ താഴെ നിലയുറപ്പിച്ചിരിക്കുന്നത്.

3 സിക്‌സറുകൾ കൂടി നേടി രോഹിത് ശർമ്മയ്ക്ക് വരാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ ഗെയ്‌ലിന്റെ റെക്കോർഡ് മറികടക്കാനവും. 2023 ഒക്ടോബർ 8-ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ തന്നെ ഇന്ത്യൻ ക്യാപ്റ്റൻ അത് മറികടക്കാൻ സാധ്യത കൂടുതലാണ്.

Rate this post