‘ഞാനുൾപ്പെടെ രണ്ട് താരങ്ങൾ വിക്കറ്റ് വലിച്ചെറിഞ്ഞു’ : വിജയത്തിന് പിന്നാലെ നിരാശ മറച്ചു വെക്കാതെ ക്യാപ്റ്റൻ രോഹിത് ശർമ്മ |World Cup 2023
ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ഒരു കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. ബോളർമാരുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ മത്സരത്തിൽ വമ്പൻ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ 100 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി നായകൻ രോഹിത് ശർമയായിരുന്നു ബാറ്റിംഗിൽ മികവാർന്ന പ്രകടനം പുറത്തെടുത്തത്. വമ്പൻ സ്കോറിലെത്താൻ സാധിച്ചില്ലെങ്കിലും ഇന്ത്യ 229 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയുണ്ടായി.ടീമിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് രോഹിത്. ഇങ്ങനെയല്ല ബാറ്റര്‍മാര്‍ കളിക്കേണ്ടതെന്നാണ് രോഹിത്തിന്റെ അഭിപ്രായം.
“ആദ്യ 10 ഓവറുകൾക്ക് ശേഷം ഞങ്ങൾ എവിടെയായിരുന്നുവെന്ന് നോക്കുമ്പോൾ കെ എൽ രാഹുലുമായി ആ കൂട്ടുകെട്ട് സൃഷ്ടിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതൊരു വെല്ലുവിളി നിറഞ്ഞ പിച്ചായിരുന്നു. പക്ഷേ ആ വിജയത്തിൽ സന്തോഷമുണ്ട്. വെല്ലുവിളി നിറഞ്ഞ പിച്ചിൽ തന്റെ എല്ലാ അനുഭവങ്ങളും ഉപയോഗിക്കുകയും “സാഹചര്യം അനുസരിച്ച് ബാറ്റ് ചെയ്യുകയും” വേണം” രോഹിത് പറഞ്ഞു.
”എന്റെ ഷോട്ടുകൾ കളിക്കുന്നതിനെക്കുറിച്ചല്ല, നിങ്ങൾക്ക് അത്രയധികം അനുഭവപരിചയം ഉള്ളപ്പോൾ ആ അനുഭവം ഉപയോഗിക്കുകയും ടീമിന് ആവശ്യമായതെല്ലാം ചെയ്യുകയും വേണം, ആ സമയത്ത് എനിക്ക് ഗെയിം എടുക്കേണ്ടത് ആവശ്യമായിരുന്നു. കഴിയുന്നത്ര ആഴത്തിൽ ആ കൂട്ടുകെട്ട് സൃഷ്ടിച്ച് മാന്യമായ ഒരു സ്കോറിലെത്തുക,” രോഹിത് ഗെയിമിന് ശേഷം പറഞ്ഞു.കെ എൽ രാഹുലിനൊപ്പം നാലാം വിക്കറ്റിൽ 91 റൺസ് കൂട്ടുകെട്ടുണ്ടാക്കി, പിന്നീട് സൂര്യകുമാർ യാദവുമായി ചേർന്ന് 33 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു.
Captain Rohit Sharma led from the front with a spectacular 87(101) as he receives the Player of the Match award 🏆#TeamIndia register a 100-run win over England in Lucknow 👏👏
— BCCI (@BCCI) October 29, 2023
Scorecard ▶️ https://t.co/etXYwuCQKP#CWC23 | #MenInBlue | #INDvENG pic.twitter.com/VnielCg1tj
“ഞങ്ങൾക്ക് 20 റൺസ് കുറവാണെന്ന് എനിക്ക് തോന്നുന്നു.പുതിയ പന്തിനെതിരെ ബാറ്റ് ചെയ്യുന്നത് അൽപ്പം വെല്ലുവിളി നിറഞ്ഞതായിരുന്നു, റൊട്ടേറ്റിംഗ് സ്ട്രൈക്ക് എളുപ്പമായിരുന്നില്ല. ഭേദപ്പെട്ട ഒരു ടോട്ടലില്‍ എത്താനാണ് ഞങ്ങള്‍ ശ്രമിച്ചത്. എന്നാല്‍ ടോട്ടല്‍ അത്രത്തോളം മികച്ചതായിരുന്നില്ല. ബാറ്റ് കൊണ്ട് ടീം നിരാശപ്പെടുത്തി. മൊത്തത്തിലുള്ള ചിത്രം നോക്കുമ്പോള്‍ ഞങ്ങള്‍ക്ക് 30 റണ്‍സ് കുറവാണ്. തുടക്കത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടമായത് വലിയ ബുദ്ധിമുട്ടുണ്ടാക്കി. ഞാനും മറ്റു രണ്ട് താരങ്ങളും വിക്കറ്റ് വലിച്ചെറിയുകയാണുണ്ടായത്” രോഹിത് കൂട്ടിച്ചേർത്തു.
🇮🇳🔥 𝐂𝐀𝐍'𝐓 𝐒𝐓𝐎𝐏, 𝐖𝐎𝐍'𝐓 𝐒𝐓𝐎𝐏! Rohit Sharma's Team India is on a roll – 6/6. 💯
— The Bharat Army (@thebharatarmy) October 29, 2023
📷 Getty • #RohitSharma #INDvENG #INDvsENG #CricketComesHome #CWC23 #TeamIndia #BharatArmy #COTI🇮🇳 pic.twitter.com/VRSXhY88X8
“ഞങ്ങൾ ഇന്ന് ബാറ്റിംഗിൽ മികച്ചവർ ആയിരുന്നില്ല , ആദ്യ പവർപ്ലേയിൽ മൂന്ന് വിക്കറ്റ് നഷ്ടമാകുന്നത് അനുയോജ്യമായ സാഹചര്യമല്ല, എന്നാൽ അങ്ങനെയൊരു സാഹചര്യത്തിലായിരിക്കുമ്പോൾ നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നത് നീണ്ട കൂട്ടുകെട്ട് സൃഷ്ടിക്കുക എന്നതാണ്. എന്നാൽ പിന്നീട് അവസാനം ഞാനുൾപ്പെടെ രണ്ട് പേർ വിക്കറ്റ് വലിച്ചെറിഞ്ഞു,” രോഹിത് പറഞ്ഞു.