27 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗ് | Arshdeep Singh

ജോഹന്നാസ്ബർഗിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനത്തിൽ തന്റെ കന്നി അന്താരാഷ്ട്ര അഞ്ച് വിക്കറ്റ് നേട്ടം രജിസ്റ്റർ ചെയ്ത അർഷ്ദീപ് സിംഗ് തന്റെ ബെൽറ്റിന് കീഴിൽ ഒരു ചരിത്ര റെക്കോർഡ് ചേർത്തു.2023 ലെ ഏകദിന ലോകകപ്പിന് ശേഷം ഇരു ടീമുകളും ആദ്യമായി ഏകദിന മത്സരത്തിനായി കളത്തിലിറങ്ങിയപ്പോൾ മിന്നുന്ന ബൗളിങ്ങുമായി അർഷ്ദീപ് സിംഗ് താരമായി മാറി.

അർഷ്ദീപ് സിങ്ങിന്റെയും അവേഷ് ഖാന്റെയും മികച്ച ബൗളിങ്ങിൽ ആദ്യ ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക തകർന്നടിഞ്ഞു. ഇന്ത്യ സൗത്ത് ആഫ്രിക്കയെ 116 റൺസിന് പുറത്താക്കി.ഇന്ത്യക്കെതിരായ അവരുടെ മൂന്നാമത്തെ ഏറ്റവും കുറഞ്ഞ ഏകദിന സ്‌കോറാണ്.അർഷ്ദീപ് സിംഗ് 10 ഓവറിൽ 37 റൺസ് വഴങ്ങിയാണ് 5 വിക്കറ്റ് നേടിയത് , ആവേശ് ഖാൻ 8 ഓവറിൽ 27 റൺസിന്‌ 4 വിക്കറ്റ് വീഴ്ത്തി.ഈ മത്സരത്തിന് മുമ്പ് ഒരു ഏകദിന വിക്കറ്റും കാണിക്കാൻ ഇല്ലാതിരുന്ന അർഷ്ദീപ് സിംഗ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ അഞ്ചു വിക്കറ്റുമായി മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

ഏകദിന ചരിത്രത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഫിഫർ രേഖപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ പേസറാണ് അർഷ്ദീപ് സിംഗ്. സൗത്ത് ആഫ്രിക്കക്കെതിരെ ഒരു ഇന്ത്യൻ പേസറുടെ 27 വർഷം പഴക്കമുള്ള മികച്ച പ്രകടനത്തിന്റെ റെക്കോർഡാണ് അദ്ദേഹം തകർത്തത്.ഈ മത്സരത്തിന് മുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു ഇന്ത്യൻ പേസറുടെ മികച്ച പ്രകടനം വെങ്കിടേഷ് പ്രസാദിന്റെതായിരുന്നു.1996ൽ വാങ്കഡെ സ്റ്റേഡിയത്തിൽ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന മത്സരത്തിൽ 27 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ്‌ പ്രസാദ് നേടിയത്.ജോഹന്നാസ്ബർഗ് ഏകദിനത്തിൽ 5/37 എന്ന നിലയിലാണ് അർഷ്ദീപ് ദിവസം അവസാനിപ്പിച്ചത്. പ്രസാദിന്റെ 4/27 എന്ന കണക്കിന് തുല്യമായത് അവേഷ് ഖാനും മത്സരത്തിൽ സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു ഇന്ത്യൻ പേസറുടെ മികച്ച ബൗളിംഗ് :-
1 – അർഷ്ദീപ് സിംഗ് – 5/37
2 – വെങ്കിടേഷ് പ്രസാദ് – 4/27
3 – ആവേശ് ഖാൻ – 4/27
4 – മുനാഫ് പട്ടേൽ – 4/29
5 – ഇഷാന്ത് ശർമ്മ – 4/40

അർഷ്ദീപിന് റീസ ഹെൻഡ്രിക്‌സ്, ടോണി ഡി സോർസി, വാൻ ഡെർ ഡ്യൂസെൻ, ക്ലാസൻ, ഫെഹ്‌ലുക്‌വായോ എന്നിവരുടെ വിക്കറ്റ് ലഭിച്ചു, എയ്ഡൻ മർക്രം, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, കേശവ് മഹാരാജ് എന്നിവരെ ആവേശ് പുറത്താക്കി. നാന്ദ്രെ ബർഗറിനെ പുറത്താക്കിയ കുൽദീപ് യാദവ് മറ്റൊരു വിക്കറ്റ് വീഴ്ത്തി.

Rate this post