‘ഗില്ലും , രോഹിതും , കോലിയും പുറത്ത്’ : ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച | ICC CHampions Trophy

ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിൽ തകർച്ച .30 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്നു വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), ശുഭ്മാന്‍ ഗില്‍ (20), വിരാട് കോഹ്‌ലി (11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സ്കോർ ബോർഡിൽ 15 റൺസ് ആയപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി, ഹെന്റിയുടെ മൂന്നാം ഓവറില്‍ ഗില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. കൈല്‍ ജമീസന്റെ പന്തില്‍ വില്‍ യങ്ങിന് ക്യാച്ചായാണ് രോഹിത് മടങ്ങിയത്. 300 ആം ഏകദിനം കളിക്കുന്ന കോലി 14 പന്തിൽ നിന്നും 11 റൺസ് നേടിയപ്പോൾ ഹെൻറിയുടെ പന്തിൽ ഫിലിപ്സ് പിടിച്ചു പുറത്താക്കി.

ഗ്രൂപ്പ് എ-യിലെ ജേതാക്കളെ നിര്‍ണയിക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനക്കുകയായിരുന്നു.ഇന്ത്യ ഹര്‍ഷിത് റാണയ്ക്ക് പകരം വരുണ്‍ ചക്രവര്‍ത്തിയെ ഇറക്കി. 3 സ്പിന്നര്‍മാരും 2 പേസര്‍മാരുമാണ് ഇന്ത്യക്കായി പന്തെറിയുക. ന്യൂസീലൻഡ് ടീമിലും ഒരു മാറ്റമുണ്ട്. ഡിവോൺ കോൺവേയ്ക്കു പകരം ഡാരിൽ മിച്ചൽ ടീമിൽ തിരിച്ചെത്തി. ഈ മത്സരത്തിൽ ജയിക്കുന്ന ടീമിന് സെമിയിൽ ഓസ്ട്രേലിയയാകും എതിരാളികൾ. തോൽക്കുന്നവർക്ക് ദക്ഷിണാഫ്രിക്കയും.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി

ന്യൂസീലന്‍ഡ് സ്‌ക്വാഡ്: വില്‍ യങ്, രചിന്‍ രവീന്ദ്ര, കെയിന്‍ വില്യംസണ്‍, ഡറില്‍ മിച്ചല്‍, ടോം ലാഥം, ഗ്ലെന്‍ ഫിലിപ്‌സ്, മിഷേല്‍ ബ്രേസ്‌വെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്റി, കൈല്‍ ജെമീസണ്‍, വില്യം ഒറൂര്‍ക്കെ.