അഡ്‌ലെയ്‌ഡിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; 5 വിക്കറ്റ് നഷ്ടം , തോൽവി ഒഴിവാക്കാൻ പൊരുതുന്നു | India | Australia

157 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്കോർ ബോർഡിൽ 12 റൺസ് ആയപ്പോൾ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 7 റൺസ് നേടിയ രാഹുലിനെ കമ്മിൻസ് പുറത്താക്കി. ഗില്ലും ജൈസ്വാളും ആക്രമിച്ചു കളിച്ചെങ്കിലും 42 റൺസ് ആയപ്പോൾ രണ്ടാം വിക്കറ്റും നഷ്ടമായി. 31 പന്തിൽ നിന്നും 24 റൺസ് നേടിയ ജെയ്‌സ്വാളിനെ സ്കോട്ട് ബോലാൻഡ് പുറത്താക്കി. സ്കോർ 66 ലെത്തിയപ്പോൾ ഇന്ത്യക്ക് വിരാട് കോലിയെ നഷ്ടമായി.

11 റൺസെടുത്ത കോലിയെ സ്കോട്ട് ബോലാൻഡ് പുറത്താക്കി. പിന്നാലെ നന്നായി ബാറ്റ് ചെയ്ത ഗില്ലിനെയും ഇന്ത്യക്ക് നഷ്ടമായി. 30 പന്തിൽ നിന്നും 28 റൺസ് നേടിയ ഗില്ലിനെ സ്റ്റാർക്ക് ക്ലീൻ ബൗൾഡ് ചെയ്തു.രോഹിത് ശർമ്മയെ വിക്കറ്റിന് മുന്നിൽ സ്റ്റാർക്ക് കുടുക്കിയെങ്കിലും അമ്പയർ നോ ബോൾ വിളിച്ചു. തുടർച്ചയായ ബൗണ്ടറികളോടെ പന്ത് ഇന്ത്യൻ സ്കോർ 100 കടത്തി. എന്നാൽ സ്കോർ 105 ആയപ്പോൾ 6 റൺസ് നേടിയ രോഹിത് ശർമയെ കമ്മിൻസ് ക്ലീൻ ബൗൾഡ് ചെയ്തു. രണ്ടാം ദിനം കളി നിർത്തുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 128 എന്ന നിലയിലാണ് ഇന്ത്യ.28 റൺസുമായി പന്തും 15 റൺസുമായി റെഡ്ഢിയുമാണ് ക്രീസിൽ . 29 റൺസ് പിന്നിലാണ് ഇന്ത്യ.

ഇന്ന് .ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസീസ് 337 റൺസിന്‌ പുറത്തായി . സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിന്റെ മിന്നുന്ന പ്രകടനമാണ് ഓസീസിന് മികച്ച സ്കോർ നേടിക്കൊടുത്തത്.141 പന്തിൽ നിന്നും 17 ബൗണ്ടറിയും 4 സിക്‌സും അടക്കം 140 റൺസാണ് ഹെഡ് നേടിയത്. മാർനസ് ലാബുഷാഗ്നെ 64 റൺസ് നേടി ഹെഡിന് മികച്ച പിന്തുണ നൽകി.ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ സിറാജ് എന്നിവർ 4 വിക്കറ്റ് വിക്കറ്റ് നേടി .

രണ്ടാം ദിനമായ ഇന്ന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസീസിന് സ്‌കോര്‍ 91ല്‍ നില്‍ക്കെ നതാന്‍ മക്‌സ്വീനിയെ നഷ്ടമായി. 39 റൺസ് നേടിയ ഓപ്പണറെ ബുമ്രയുടെ പന്തിൽ വിക്കറ്റ് കീപ്പർ റിഷബ് പന്ത് പിടിച്ചു പുറത്താക്കി. 103ല്‍ സ്റ്റീവ് സ്മിത്തിനെയും ഓസ്‌ട്രേലിയക്ക് നഷ്ടമായി. 2 റൺസ് നേടിയ സ്മിത്തിനെ ബുമ്രയുടെ പന്തിൽ വിക്കറ്റ് കീപ്പർ റിഷബ് പന്ത് പിടിച്ചു പുറത്താക്കി.നാലാം വിക്കറ്റിൽ മാർനസ് ലാബുഷാഗ്നെക്കൊപ്പം ഒത്തുചേർന്ന ട്രാവിസ് ഹെഡ് മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയും ഓസ്ട്രലിയയെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോവുകയും ചെയ്തു.

സ്കോർ 142 ലെത്തിയപ്പോൾ മാർനസ് ലാബുഷാഗ്നെ ഫിഫ്റ്റി പൂർത്തിയാക്കി. ഓസീസ് സ്കോർ 150 കടന്നതോടെ ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 50 കടക്കുകയും ചെയ്തു. സ്കോർ 168 ആയപ്പോൾ ഓസീസിന് മാർനസ് ലാബുഷാഗ്നെയെ നഷ്ടപ്പെട്ടു. 64 റൺസ് നേടിയ താരത്തെ നിതീഷ് കുമാർ റെഡ്‌ഡി പുറത്താക്കി. സിറാജിനെ ബൗണ്ടറി അടിച്ച് ഹെഡ് ഓസ്‌ട്രേലിയയെ ലീഡിലേക്ക് നയിച്ചു. സ്കോർ 191 ലെത്തിയപ്പോൾ ട്രാവിസ് ഹെഡ് ഫിഫ്റ്റി പൂർത്തിയാക്കി.

രണ്ടാം സെക്ഷന്റെ തുടക്കകത്തിൽ തന്നെ ഓസീസ് സ്കോർ 200 കടന്നു. സ്കോർ 208 ആയപ്പോൾ ഓസ്ട്രലിയയ്ക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി.9 റൺസ് നേടിയ മാർഷിനെ അശ്വിൻ പുറത്താക്കി. ഓസീസ് സ്കോർ 250 കടന്നതിന് പിന്നാലെ ട്രാവിസ് ഹെഡ് സെഞ്ച്വറി പൂർത്തിയാക്കി. 111 പന്തിൽ നിന്നാണ് ഹെഡ് സെഞ്ച്വറി പൂർത്തിയാക്കി. സ്കോർ 282 ലെത്തിയപ്പോൾ ഓസീസിന് ആറാം വിക്കറ്റ് നഷ്ടമായി.15 റൺസ് നേടിയ അലക്സ് കാരിയെ സിറാജ് പുറത്താക്കി.

സ്കോർ 310 ആയപ്പോൾ അപകടകാരിയായ ഹെഡിനെയും സിറാജ് മടക്കി. 141 പന്തിൽ നിന്നും 17 ബൗണ്ടറിയും 4 സിക്‌സും അടക്കം 140 റൺസാണ് ഹെഡ് നേടിയത്. പിന്നാലെ 12 റൺസ് നേടിയ കമ്മിൻസിനെ ബുംറ പുറത്താക്കി. ഓസ്‌ട്രേലിയയുടെ ലീഡ് 150 കടക്കുകയും ചെയ്തു. മൂന്നാം സെഷന്റെ തുടക്കത്തിൽ ഓസീസിന് സ്റ്റാക്കിനെ നഷ്ടമായി. സ്കോർ . സ്കോർ 337 എത്തിയപ്പോൾ അവസാന വിക്കറ്റും നഷ്ടമായി.