രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച , 33 റൺസ് എടുക്കുന്നതിനിടയിൽ മൂന്നു വിക്കറ്റുകൾ നഷ്ടം | India | Australia

ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ 340 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് 33 റൺസ് റൺസ് എടുക്കുന്നതിനിടയിൽ മൂന്നു വിക്കറ്റുകൾ നഷ്ടമായി. നായകൻ രോഹിത് ശർമ്മ ,വിരാട് കോലി, രാഹുൽ എന്നിവരുടെ വിക്കറ്റുകളാണ്‌ ഇന്ത്യക്ക് നഷ്ടമായത്. ഓസീസിന് വേണ്ടി കമ്മിൻസ് രണ്ടും സ്റ്റാർക്ക് ഒരു വിക്കറ്റും വീഴ്ത്തി. സ്കോർ 25 ലെത്തിയപ്പോൾ 40 പന്തിൽ നിന്നും 9 റൺസ് നേടിയ രോഹിത് ശർമയെ കമ്മിൻസ് മിച്ചൽ മർഷിന്റ കൈകളിലെത്തിച്ചു.

ആ ഓവറിൽ തന്നെ കമ്മിൻസ് രാഹുലിനെ പൂജ്യത്തിനു പുറത്താക്കി.5 റൺസ് നേടിയ കോലിയെ സ്റ്റാർക്ക് ക്വജയുടെ കൈകളിലെത്തിച്ചു.ഒമ്പതിന് 228 എന്ന നിലയില്‍ അവസാന ദിനം ബാറ്റിംഗിനെത്തിയ ഓസീസ് 234ന് എല്ലാവരും പുറത്തായി. നതാന്‍ ലിയോണിന്റെ (41) വിക്കറ്റാണ് ഓസീസിന് ഇന്ന് നഷ്ടമായത്. ജസ്പ്രിത് ബുമ്രയുടെ പന്തില്‍ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. സ്‌കോട്ട് ബോളണ്ട് (15) പുറത്താവാതെ നിന്നു. ഇതോടെ ബുമ്ര അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.

മെൽബൺ ടെസ്റ്റിന്റെ നാലാം ദിനത്തിൽ രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടമായി. വലിയ ലീഡിലേക്ക് കുതിക്കാം എന്ന പ്രതീക്ഷയിൽ ഇറങ്ങിയ ഓസ്‌ട്രേലിയക്ക് ബുമ്രയും സിറാജ് ചേർന്ന് തടയിട്ടു.ആദ്യ ഇന്നിം​ഗ്സിൽ ആറ് ഫോറും രണ്ട് സിക്സുകളുമടക്കം 65 പന്തിൽ 60 റൺസെടുത്ത് ഓസ്ട്രേലിയയ്ക്ക് തകർപ്പൻ തുടക്കം നൽകിയ കോൺസ്റ്റാസിന് ഇത്തവണ വെറും എട്ട് റൺസ് മാത്രമാണ് നേടാനായത്. യുവ ഓപ്പണറെ ബുംറ ക്ലീൻ ബൗൾഡ് ആക്കി.

65 പന്തിൽ രണ്ട് ഫോറുകൾ ഉൾപ്പെടെ 21 റൺസെടുത്ത ഖ്വാജയെ മുഹമ്മദ് സിറാജ് ക്ലീൻ ബൗൾഡ‍ാക്കി. ലഞ്ചിന്‌ ശേഷം 13 റൺസ് നേടിയ സ്മിത്തിനെ സിറാജ് മടക്കിയപ്പോൾ ഒരു റൺസ് നേടിയ ഹെഡിനെ ബുംറ പുറത്താക്കി. പിന്നാലെ മിച്ചൽ മാർഷിനെ ബുംറ പൂജ്യത്തിന് പുറത്താക്കി. സ്കോർ 91 ആയപ്പോൾ 2 റൺസ് നേടിയ അലക്സ് കാരിയെ ബുംറ ക്ലീൻ ബൗൾഡ് ചെയ്തു. ഓസ്‌ട്രേലിയൻ ലീഡ് 200 കടന്നതിനു പിന്നാലെ രണ്ടാം ഇന്നിങ്സിൽ അവർ 100 ലെത്തുകയും ചെയ്തു.

നായകൻ കമ്മിൻസിനെ കൂട്ടുപിടിച്ച്‌ മാർനസ് ലാബുഷാഗ്നെ ഫിഫ്റ്റി പൂർത്തിയാക്കി. എന്നാൽ സ്കോർ 148 ലെത്തിയപ്പോൾ ഓസീസിന് ഏഴാം വിക്കറ്റ് നഷ്ടമായി. 70 റൺസ് നേടിയ മാർനസ് ലാബുഷാഗ്നെയെ സിറാജ് പുറത്താക്കി.5 റൺസ് നേടിയ സ്റ്റാർക്കിനെ നിതീഷ് റെഡ്ഢി റൺ ഔട്ടാക്കി. വാലറ്റത് പൊരുതിയ 41 റൺസ് നേടിയ കമ്മിൻസിനെ ജഡേജ മടക്കി അയച്ചു. ലിയോണും ബോളണ്ടും പിടിച്ചു നിന്നതോടെ ഓസീസ് ലീഡ് 300 കടന്നു. വാലറ്റത്തെ പുറത്താക്കൻ ഇന്ത്യ പാടുപെട്ടതോടെ ഓസ്‌ട്രേലിയൻ സ്കോർ 200 കടന്നു.