‘ലയണൽ മെസ്സിയെ മറികടന്ന് വിരാട് കോലി’ : ലോകകപ്പ് ഫൈനലിനേക്കാൾ കൂടുതൽ ആളുകൾ കണ്ട കോലിയുടെ ന്യൂസിലൻഡിനെതിരെയുള്ള 95 റൺസ് |Virat Kohli
20 വർഷത്തിന് ശേഷം ഐസിസി മത്സരങ്ങളിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ തങ്ങളുടെ വിജയം രേഖപ്പെടുത്തിയിരിക്കുകയാണ്.ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിനു വീഴ്ത്തിയാണ് ഇന്ത്യ ജയം ആഘോഷിച്ചത്. കിവികള്‍ ഉയര്‍ത്തിയ 274 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ രണ്ടോവര്‍ ബാക്കി നില്‍ക്കെ സ്വന്തമാക്കി.
തുടര്‍ച്ചയായ അഞ്ചാം ജയത്തിലൂടെ ഇന്ത്യ ലോകകപ്പിലെ സെമി സാധ്യത സജീവമാക്കി. ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി ഇന്ത്യ പ്രതിരോധത്തിലായെങ്കിലും കോഹ്‌ലിക്കൊപ്പം കരുത്തോടെ നിന്നു രവീന്ദ്ര ജഡേജ ഇന്ത്യയെ സുരക്ഷിത തീരത്തെത്തിച്ചു. 95 (104) റൺസെടുത്ത വിരാട് കോഹ്‌ലിയാണ് ചേസിന് പിന്നിലെ പ്രധാന താരം.അഞ്ച് റൺസിന് റെക്കോഡ് ബ്രേക്കിംഗ് സെഞ്ച്വറി വിരാടിന് നഷ്ടമായി, ഇന്നലെ . 4.3 കോടി പ്രേക്ഷകർ (43 ദശലക്ഷം) വിരാടിന്റെ ബാറ്റിംഗ് കണ്ടു.
ഡിജിറ്റലായി ഏറ്റവുമധികം ആളുകൾ കാണുന്ന മത്സരമായി ഇത് മാറിയിരിക്കുന്നു. ഡിസംബർ 18 ന് ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയും ഫ്രാൻസും ഫൈനലിൽ ഏറ്റുമുട്ടിയപ്പോഴാണ് 3.2 കോടി കാഴ്ചക്കാർ ഡിസ്‌നി+ഹോട്ട്‌സ്റ്റാറിൽ മത്സരം കാണാനായി ട്യൂൺ ചെയ്തു. ഈ റെക്കോർഡാണ് ഇന്ത്യയുടെ കഴിഞ്ഞ മത്സരത്തോടെ തകർന്നത്
Déjà woohoo! Another record-breaking performance by all of us! 🎉🥳
— Disney+ Hotstar (@DisneyPlusHS) October 22, 2023
Time for a hat-trick?🤞#INDvNZ pic.twitter.com/IBm2V39dIl
104 പന്തുകള്‍ നേരിട്ട് എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 95 റണ്‍സില്‍ വിരാട് കോലി ഇന്നലെ മടങ്ങി. സച്ചിന്റെ 49 സെഞ്ച്വറി റെക്കോര്‍ഡിനൊപ്പം കോഹ്‌ലി എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ധരംശാലയിലെ കാണികള്‍. അതിനായി വഴിയൊരുക്കി ജഡേജയും കളിച്ചു. പക്ഷേ ആ ചരിത്ര നേട്ടത്തിലേക്ക് ഇനിയും കാത്തിരിക്കണം. കഴിഞ്ഞ മത്സരത്തിലേതെന്ന പോലെ കോഹ്‌ലിയുടെ സിക്‌സിലൂടെയുള്ള ശതകവും ഇന്ത്യന്‍ ജയവും നേരിയ വ്യത്യാസത്തിലാണ് നഷ്ടമായത്. ഒക്ടോബർ 29 ന് ഇന്ത്യ അവരുടെ അടുത്ത മത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിടും.