കരുത്തരായ ബ്രസീലിനെ സമനിലയിൽ പിടിച്ചുകെട്ടി യുഎസ്എ | Brazil

ക്യാമ്പിംഗ് വേൾഡ് സ്‌റ്റേഡിയത്തിൽ നടന്ന കോപ്പ അമേരിക്ക സന്നാഹ സൗഹൃദ മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച് യുഎസ്എ . ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോളുകൾ വീതമാണ് നേടിയത്. ആവേശകരമായ വേഗത്തിലായിരുന്നു കളി ആരംഭിച്ചത്.

17-ാം മിനിറ്റിൽ റോഡ്രിഗോയുടെ ബ്രസീൽ മുന്നിലെത്തി.റാഫിൻഹ കൊടുത്താൽ പാസിൽ നിന്നായിരുന്നു റയൽ മാഡ്രിഡ് ഫോർവേഡ് ബ്രസീലിനായി ഗോൾ നേടിയത്.10 മിനിറ്റിൽ താഴെ മാത്രമേ ആ ലീഡ് നീണ്ടുനിന്നുള്ളൂ. 26 ആം മിനുട്ടിൽ ക്രിസ്റ്റ്യൻ പുലിസിച്ച് തകർപ്പൻ ഫ്രീകിക്ക് ഗോളിലൂടെ യുഎസ്എയെ ഒപ്പമെത്തിച്ചു.68-ാം മിനിറ്റിൽ പുലിസിക്ക് രണ്ടാം ഗോൾ നേടുന്നതിന്റെ അടുത്തെത്തിയെങ്കിലും ബ്രസീൽ ഗോൾകീപ്പർ അലിസൺ ബെക്കറെ മറികടക്കാനായില്ല.

രണ്ടാം പകുതിയിൽ ബ്രസീൽ ആധിപത്യം പുലർത്തിയെങ്കിലും ഗോൾ മാത്രം പിറന്നില്ല.വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും ഗോളിനായി ഇരച്ചു കയറിയെങ്കിലും ഗോൾ കീപ്പർ ടർണറെ മറികടക്കാനായില്ല.ശനിയാഴ്ച നടന്ന സൗഹൃദ മത്സരത്തിൽ കൊളംബിയയോട് 5-1 ന് തോറ്റതിന് ശേഷമുല്ല യുഎസ്എ യുടെ തകർപ്പൻ തിരിച്ചുവരവാണ് മത്സരത്തിൽ കാണാൻ കഴിഞ്ഞത്.1998 മുതലുള്ള 20 മീറ്റിംഗുകളിൽ ആദ്യമായാണ് യുഎസ് ബ്രസീലുമായി സമനിലയിൽ പിരിഞ്ഞത്.

യുഎസ്എയെ സംബന്ധിച്ചിടത്തോളം ഇത് ഒരു വിജയമായി തോന്നിയ ഒരു സമനിലയായിരുന്നു.അടുത്തത് അമേരിക്കയിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെൻ്റാണ്. ജൂൺ 23-ന് ഞായറാഴ്ച ബൊളീവിയയ്‌ക്കെതിരെയാണ് യുഎസിൻ്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം.ബ്രസീൽ തിങ്കളാഴ്ച കോസ്റ്റാറിക്കയെ നേരിടും.

Rate this post