ഇരട്ട അസിസ്റ്റുമായി ലയണൽ മെസ്സി , ലോസ് ഏഞ്ചൽസിനെതിരെ തകർപ്പൻ ജയവുമായി ഇന്റർ മയാമി |Inter Miami

മേജർ ലീഗ് സോക്കറിൽ ലോസ് ഏഞ്ചലസിനതീരെ തകർപ്പൻ ജയവുമായി ഇന്റർ മയാമി. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ ജയമാണ് മയാമി നേടിയത്. സൂപ്പർ താരം ലയണൽ മെസ്സി ഇരട്ട അസിസ്റ്റുകളുമായി കാലം നിറഞ്ഞു കളിച്ചപ്പോൾ മയാമി അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.മയമിക്കായി ജോർഡി ആൽബ ഗോൾ നേടി.

മത്സരത്തിൽ ആദ്യ ഗോൾ അവസരം ലോസ് ഏഞ്ചലസിനാണ് ലഭിച്ചത്. 11 ആം മിനുട്ടിൽ ഡെനിസ് ബൗംഗയുടെ മികച്ചൊരു ഷോട്ട് മിയാമി കീപ്പർ ഡ്രേക്ക് കോളെൻഡർ രക്ഷപെടുത്തി. 14 ആം മിനുട്ടിൽ ഫാരിയസ് നേടിയ മികച്ചൊരു ഗോളിൽ ഇന്റർ മയാമി ലീഡ് നേടി.ടോട്ടോ അവിലേസ് വലതു വിങ്ങിൽ നിന്നും കൊടുത്ത പാസ് എടുത്തപ്പോൾ മിയാമി സ്‌ട്രൈക്കർ വഴുതിവീണെങ്കിലും മികച്ചൊരു വലം കാൽ ഷോട്ടിലൂടെ ഫാരിയസ് അത് വലയിലാക്കി.

18 ആം മിനുട്ടിൽ ലോസ് ഏഞ്ചലസ് സമനിലനേടുന്നതിന്റെ അടുത്തെത്തിയെങ്കിലും ബൗംഗയുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പോയി. 38 ആം മിനുട്ടിൽ ഗോമസ് കൊടുത്ത ഇഞ്ച് പെർഫെക്റ്റ് ബോളിൽ നിന്നുള്ള മെസ്സിയുടെ ഷോട്ട് LAFC കീപ്പർ മക്കാർത്തി രക്ഷപെടുത്തി. 51 ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ അസ്സിസ്റ്റിൽ നിന്നും ജോർഡി ആൽബ നേടിയ ഗോളിൽ മയാമി ലീഡ് ഇരട്ടിയാക്കി.

മുൻ ബാഴ്സ താരങ്ങളായ ബുസ്കെറ്റ്സ് മെസ്സി ആൽബ എന്നിവരിലൂടെയാണ് ഈ ഗോൾ പിറന്നത്. 83 ആം മിനുട്ടിൽ ഇന്റർ മയാമി കാമ്പാനയിലൂടെ മൂന്നമത്തെ ഗോൾ നേടി.ലയണൽ മെസ്സിയുടെ മത്സരത്തിലെ രണ്ടാമത്തെ അസ്സിസ്റ്റിൽ നിന്നായിരുന്നു ഗോൾ പിറന്നത്. 90 ആം മിനുട്ടിൽ റയാൻ ഹോളിംഗ്ഹെഡ് LAFCക്ക് വേണ്ടി ഒരു ഗോൾ മടക്കി.

5/5 - (1 vote)