ഹർദിക് പാണ്ട്യയും സഞ്ജു സാംസണും നേർക്ക് നേർ , വിജയം ആർക്കൊപ്പം നിൽക്കും ? | IPL 2024

മുംബൈ ഇന്ത്യൻസ് ഐപിഎൽ 2024 ലെ തങ്ങളുടെ ആദ്യ മത്സരം സ്വന്തം തട്ടകത്തിൽ ഇന്ന് കളിക്കും. സഞ്ജു സാംസണിനെ രാജസ്ഥാൻ റോയൽസ് ആണ് എതിരാളികളായി എത്തുന്നത്. കളിച്ച രണ്ടു മത്സരങ്ങളും വിജയിക്കാന് രാജസ്ഥാൻ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.ആദ്യ കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെയും രണ്ടാമത്തെ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെയുമായിരുന്നു രാജസ്ഥാൻ റോയല്‍സിന്‍റെ ജയങ്ങള്‍.

മുംബൈ ഇന്ത്യൻസാണെങ്കിൽ കളിച്ച രണ്ടു മത്സരത്തിലും പരാജയപെട്ടു. ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ മുംബൈ അത്ര മികച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്.രോഹിത് ശർമ്മക്ക് പകരം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത് മുതൽ ഹർദിക് വലയ സമ്മർദ്ദത്തിലാണ്. താരത്തിന് ആരാധകരിൽ നിന്നും മുൻ താരങ്ങളിൽ നിന്നും വലിയ വിമര്ശനങ്ങൽ കേൾക്കേണ്ടി വരികയും ചെയ്തു. മികച്ച ഫോമിലുള്ള റോയൽസിനെതിരെ വിജയം നേടാം എന്ന പ്രതീക്ഷയിലാണ് മുംബൈ.

സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങുമ്പോള്‍ സീസണിലെ ആദ്യ വിജയമെന്ന വലിയ സമ്മര്‍ദ്ദം ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈയ്ക്കുണ്ട്. സണ്‍റൈസേഴ്‌സിനോട് വഴങ്ങിയ തോൽവിയുടെ ക്ഷീണം മാറ്റാന്‍ മുംബൈയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ പരാജയം ഏറ്റുവാങ്ങി.റിയാൻ പരാഗ് ഒഴികെ മറ്റാര്‍ക്കും രാജസ്ഥാന്‍റെ ബാറ്റിങ്ങ് നിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവെയ്‌ക്കാനായിട്ടില്ല. ആദ്യ രണ്ടു മത്സരങ്ങളിൽ തിളങ്ങാൻ സാധിക്കാതിരുന്ന യശസ്വി ജയ്സ്വാള്‍ മികവിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ആദ്യ കളിയില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചെങ്കിലും അടുത്ത മത്സരത്തില്‍ അതേ പ്രകടനം ആവര്‍ത്തിക്കാൻ റോയല്‍സ് നായകൻ സഞ്ജു സാംസണിന് സാധിച്ചിരുന്നില്ല. സഞ്ജുവും വാങ്കഡെയിലെ ബാറ്റിങ്ങ് പിച്ചില്‍ ഫോമിലേക്ക് വരുമെന്ന് തന്നെയാണ് പ്രതീക്ഷ .പവര്‍പ്ലേയില്‍ ട്രെന്‍റ് ബോള്‍ട്ട്, നാന്ദ്രെ ബര്‍ഗര്‍ സഖ്യം മികച്ച രീതിയില്‍ പന്തെറിയുമ്പോള്‍ ഡെത്ത് ഓവറുകളില്‍ സന്ദീപ് ശര്‍മയും ആവേശ് ഖാനും തങ്ങളുടെ ജോലികള്‍ കൃത്യമായി നിറവേറ്റുന്നു. മധ്യ ഓവറുകളില്‍ അശ്വിൻ-യുസ്‌വേന്ദ്ര ചഹാല്‍ സഖ്യത്തിന്‍റെ പ്രകടനം എടുത്തു പറയേണ്ടാതാണ്.ഐപിഎൽ ചരിത്രത്തിൽ, ഇരു ടീമുകളും 27 തവണ ഏറ്റുമുട്ടി, MI 15-12 എന്ന നിലയിൽ ലീഡ് ചെയ്യുന്നുണ്ട്.

2023ലാണ് ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത്, MI ആറ് വിക്കറ്റിന് RR-നെ പരാജയപ്പെടുത്തിയതാണ്.കഴിഞ്ഞ വര്‍ഷം വാംഖഡെയില്‍ നടന്ന ഏഴ് മത്സരങ്ങളില്‍ അഞ്ചും സ്‌കോര്‍ പിന്തുടര്‍ന്ന ടീമാണ് ജയിച്ചത്. ടോസ് നേടിയാല്‍ ക്യാപ്റ്റന്‍ ബൗളിംഗ് തിരഞ്ഞെടുത്തേക്കും. ഹൈ സ്‌കോറിംഗ് മത്സരമായിരിക്കുമെന്നതില്‍ സംശയമില്ല.മുംബൈയ്‌ക്കെതിരെ വിജയം സ്വന്തമാക്കിയാല്‍ സഞ്ജുവിനും സംഘത്തിനും പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താം.

Rate this post