സഞ്ജുവിന്റെ പോരാട്ടം വെറുതെയായി , ഡൽഹിക്കെതിരെ തോൽവിയുമായി രാജസ്ഥാൻ റോയൽസ് | IPL2024

ഡൽഹി ക്യാപിറ്റൽസിനെതിരെ 20 റൺസിന്റെ തോൽവിയുമായി രാജസ്ഥാൻ റോയൽസ് . ഡൽഹി ഉയർത്തിയ 222 റൺസ് വിജയ ലക്‌ഷ്യം പിന്തുടർന്ന രാജസ്ഥാന് 201 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. സ്കോർ 162 ൽനിൽക്കെ 46 പന്തിൽ നിന്നും 86 റൺസ് നേടിയ സഞ്ജുവിനെ നഷ്ടമായതാണ് രാജസ്ഥാന്റെ തോൽവിക്ക് കാരണം.വിവാദമായ ഒരു ക്യാച്ചിലാണ് സഞ്ജു പുറത്തായത്. ഔട്ട് വിളിച്ച തീരുമാനത്തിനെതിരെ സഞ്ജു റിവ്യു എടുക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിയില്ലെന്ന് ഫീല്‍ഡ് അമ്പയര്‍ വ്യക്തമാക്കി.

തകർച്ചയോടെയാണ് രാജസ്ഥാൻ ബാറ്റിംഗ് ആരംഭിച്ചത്. ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ഖലീൽ അഹമ്മദ് ജയ്‌സ്വാളിനെ പുറത്താക്കി. രണ്ടാം വിക്കറ്റിൽ ഒത്തു ചേർന്ന സഞ്ജു ബട്ട്ലർ സഖ്യം രാജസ്ഥാൻ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ട് പോയി. ആറാം ഓവറിൽ സ്കോർ 67 ൽ നിലക്കെ 19 റൺസ് നേടിയ ബട്ട്ലർ പുറത്തായി. നാലാമനായി ഇറങ്ങിയ റിയാൻ പരാഗ് സഞ്ജുവിന് മികച്ച പിന്തുണ നൽകി. സഞ്ജു ഡൽഹി ബൗളർമാർക്കെതിരെ യദേഷ്ടം ബൗണ്ടറിയും സിക്‌സും അടിച്ചു.

11 ഓവറിൽ രാജസ്ഥാൻ സ്കോർ 100 കടന്നതിൽ പിന്നാലെ 22 പന്തിൽ 27 റൺസ് നേടിയ പരാഗ് പുറത്തായി.കുൽദീപിനെ സിക്സറിന് പറത്തി സഞ്ജു ഫിഫ്റ്റി അടിച്ചു . 28 പന്തിൽ നിന്നും 5 ഫോറും നാല് സിക്സുമടക്കമാണ് സഞ്ജു ഫിഫ്റ്റി പൂർത്തിയാക്കിയത്.റാസിഖ് സലാം എറിഞ്ഞ 13 ആം ഓവറിൽ രണ്ടു സിക്‌സും ഒരു ഫോറും സഞ്ജു അടിച്ചു. 14 ആം ഓവർ അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 148 റൺസാണ് റോയൽസ് നേടിയത്.

6 ഓവറിൽ 74 റൺസാണ് റോയൽസിന് ജയിക്കാനായി വേണ്ടിയിരുന്നത്. സ്കോർ 162 ൽനിൽക്കെ 46 പന്തിൽ നിന്നും 86 റൺസ് നേടിയ സഞ്ജുവിനെ റോയൽസിന് നഷ്ടമായി. സ്കോർ 180 ൽ നിൽക്കെ 11 പന്തിൽ നിന്നും 25 റൺസ് നേടിയ ശുഭം ദുബെയെ ഖലീൽ പുറത്താക്കി. അടുത്ത ഓവറിൽ ഒരു റൺസ് നേടിയ ഫെരേരയുടെയും വിക്കറ്റ് രാജസ്ഥാന് നഷ്ടമായി. ആ ഓവറിലെ അവസാന പന്തിൽ അശ്വിന്റെ വിക്കറ്റും നഷ്ടമായി. അവസാന ഓവറിൽ രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത് 29 റൺസ് ആയിരുന്നു.

മത്സരത്തിൽ ടോസ് നേടി രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങിനു ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് നേടിയത്.ഓപ്പണര്‍മാരായ ജാക്ക് ഫ്രേസര്‍ മക്ഗുര്‍ക്, അഭിഷേക് പൊരേല്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ഇരുവരും മിന്നല്‍ തുടക്കമാണ് ടീമിനു നല്‍കിയത്.മക്ഗുര്‍ക് 20 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 50 റണ്‍സെടുത്തു.

അഭിഷേക് പൊരേല്‍ 36 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 65 റണ്‍സ് കണ്ടെത്തി.ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഗുല്‍ബദിന്‍ നയ്ബ് എന്നിവര്‍ ചേര്‍ന്നാണ് സ്‌കോര്‍ 200 കടത്തിയത്. സ്റ്റബ്‌സ് 20 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 41 റണ്‍സെടുത്തു. നയ്ബ് ഒരോ സിക്‌സും ഫോറുമായി 19 റണ്‍സെടുത്തും മടങ്ങി.രാജസ്ഥാനു വേണ്ടി അശ്വിന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Rate this post