‘ഐപിഎല്‍ താരലേലം’ : എട്ട് മലയാളികള്‍ അടക്കം പങ്കെടുക്കുന്നത് 333 താരങ്ങൾ | IPL Auction 2024

ഐപിഎൽ 2024 സീസണിന്റെ മുന്നോടിയായുള്ള താരലേലം മടക്കും.ആകെ 333 താരങ്ങളാണ് ലേലത്തിനായി കാത്തിരിക്കുന്നത്. 333 പേരുടെ പട്ടികയിൽ 214 പേർ ഇന്ത്യൻ താരങ്ങളാണ്, 119 പേർ വിദേശികളും. വിദേശ താരങ്ങളിൽ രണ്ട് പേർ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

പട്ടികയിൽ 116 താരങ്ങൾ രാജ്യാന്തര ക്രിക്കറ്റ് താരങ്ങളാണ്. 215 പേർ അൺക്യാപ്ഡ താരങ്ങളുമാണ്.10 ഫ്രാഞ്ചെസികളിലുമായി ആകെ 77 ഒഴിവുകളാണുള്ളത്.ഏതൊരു ടീമിലും കുറഞ്ഞത് 18 പേരും പരമാവധി 25 പേരും ഉണ്ടായിരിക്കണം. അതിനാല്‍ ഈ ലേലത്തില്‍ പരമാവധി 77 കളിക്കാര്‍ തെരഞ്ഞെടുക്കപ്പെടും, അതില്‍ത്തന്നെ 30 പേര്‍ വിദേശികളായിരിക്കണം.ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ലേലത്തിന് തുടക്കമാവുക.

രോഹൻ കുന്നുമ്മൽ, സൽമാൻ നിസാര്‍, ഓൾറൗണ്ടര്‍മാരായ അബ്ദുൾ ബാസിത്, വൈശാഖ് ചന്ദ്രൻ, സ്‌പിന്നര്‍ എസ് മിഥുൻ, പേസര്‍മാരായ കെ എം ആസിഫ്, ബേസിൽ തമ്പി, അകിൻ സത്താര്‍ എന്നിവരാണ് ലേലത്തിലുള്ള മലയാളി താരങ്ങൾ. കേരളത്തിനായി കളിക്കുന്ന ശ്രേയസ് ഗോപാൽ, ജലജ് സക്സേന എന്നിവരും ലേലപ്പട്ടികയിൽപ്പെടുന്നു. ലേലത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള മലയാളികള്‍ രോഹന്‍ കുന്നുമ്മലും ബേസില്‍ തമ്പിയുമാണ്.

16 വയസ്സുള്ള അല്ല ഗെസന്‍ഫര്‍ ആണ് ലേലത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. 39കാരനായ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് പ്രായം കൂടിയ താരം.രണ്ട് കോടി അടിസ്ഥാന വിലയുള്ള 23 പേരും ഒന്നരക്കോടി അടിസ്ഥാനവിലയുള്ള 13 പേരുമാണുള്ളത്.

ടീമുകളുടെ കൈയ്യിൽ ബാക്കിയുള്ള തുക : ഗുജറാത്ത് ടൈറ്റൻസ് – 38.15 കോടി രൂപ,സൺറൈസേഴ്സ് ഹൈദരാബാദ് – 34 കോടി രൂപ,കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 32.7 കോടി രൂപ,ചെന്നൈ സൂപ്പർ കിങ്സ് – 31.4 കോടി രൂപ,പഞ്ചാബ് കിങ്സ് – 29.1 കോടി രൂപ,ഡൽഹി ക്യാപിറ്റൽസ്- 28.95 കോടി രൂപ,റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 23.25 കോടി രൂപ,മുംബൈ ഇന്ത്യൻസ് – 17.75 കോടി രൂപ,രാജസ്ഥാൻ റോയൽസ് – 14.5 കോടി രൂപ,ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് – 13.15 കോടി രൂപ,

Rate this post