രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും 2024 ലെ ടി20 ലോകകപ്പിൽ കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ | Irfan Pathan

2024ലെ ടി20 ലോകകപ്പിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും കളിക്കുന്നത് കാണാൻ തനിക്ക് വ്യക്തിപരമായി ആഗ്രഹമുണ്ടെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.2023 ലോകകപ്പിൽ യഥാക്രമം 765 ഉം 597 ഉം റൺസ് സ്‌കോർ ചെയ്‌ത ഇരുവരും ഇന്ത്യയ്‌ക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ടി20 ലോകകപ്പ് 2024 അടുക്കുമ്പോൾ ക്രിക്കറ്റ് ലോകം ഇരുവരുടെയും പങ്കാളിത്തത്തെക്കുറിച്ചുള്ള ചർച്ചയിലാണുള്ളത്.2022 ലെ ടി20 ലോകകപ്പിന് ശേഷം ഏറ്റവും കുറഞ്ഞ ഫോർമാറ്റിൽ കളിച്ചിട്ടില്ലെങ്കിലും അവരുടെ ഉൾപ്പെടുത്തൽ ഒരു ചർച്ചാവിഷയമായി തുടരുകയാണ്.

“എനിക്ക് വ്യക്തിപരമായി അവരെ കാണാൻ ആഗ്രഹമുണ്ട്. അതിനുള്ള കാരണം ലോകകപ്പ് കളിക്കുന്നത് വെസ്റ്റ് ഇൻഡീസിലാണ്,ആ പിച്ചുകൾ മാറി.ഇതൊരു ഐസിസി ടൂര്ണമെന്റായതുകൊണ്ട് പിച്ചുകൾ മികച്ചതായിരിക്കും, അത്കൊണ്ട് ടീമിൽ മികച്ച ബാറ്റർമാർ വേണം.കരീബിയൻ പ്രീമിയർ ലീഗും ,അവിടത്തെ പ്രാദേശിക ക്രിക്കറ്റും നോക്കുകയാണെങ്കിൽ ബാറ്റർമാർ ശരിക്കും കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഇവിടെയാണ് പരിചയ സമ്പന്നരായ താരങ്ങൽ വേണ്ടത്” പത്താൻ പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിന്റെ യഥാർത്ഥ നേതാവാണ് രോഹിതെന്നും ഓപ്പണർ ടീമിനെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പത്താൻ പറഞ്ഞു. “ടി20 ക്രിക്കറ്റിൽ ഒരു പുതിയ സമീപനത്തിന്റെ ആവശ്യകതയെക്കുറിച്ച് ധാരാളം ആളുകൾ സംസാരിക്കുന്നുണ്ട്. എന്നാൽ രോഹിത് ശർമ്മ ഇപ്പോൾ പോകുന്ന വഴിയാണ് എല്ലാവരും ഇഷ്ടപ്പെടുന്നതെന്ന് ഞാൻ കരുതുന്നു.അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിന്റെ യഥാർത്ഥ നേതാവാണ്.അദ്ദേഹം സമീപനം മാറ്റി, ഉത്തരവാദിത്തം ചുമലിലേറ്റി ടീമിനെ മുന്നോട്ട് നയിച്ച രീതി മികച്ചതായിരുന്നു. അദ്ദേഹേം ചിന്താഗതിയെ മാറ്റിമറിച്ചു” പത്താൻ കൂട്ടിച്ചേർത്തു.

“അതുകൊണ്ടാണ് രോഹിത് ശർമ്മ ക്യാപ്റ്റനായി തുടരുമെന്ന് ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നത് .അതുപോലെ വിരാട് കോഹ്‌ലിയെയും അദ്ദേഹത്തിന്റെ അനുഭവപരിചയത്തെയും നമുക്ക് ഇപ്പോഴും ഉപയോഗിക്കാം” അദ്ദേഹം കൂട്ടിച്ചേർത്തു,

Rate this post