‘ഇന്ത്യയുടെ തോൽവി കണ്ട് ഞാൻ ഞെട്ടി, കൊൽക്കത്തയിലേക്ക് വിമാനം കയറുമ്പോൾ ഇന്ത്യക്ക് ജയിക്കാൻ 200 റൺസ് വേണ്ടിയിരുന്നു. ഞാൻ ഇറങ്ങുമ്പോഴേക്കും ഇന്ത്യ കളി തോറ്റിരുന്നു’ : ഇർഫാൻ പത്താൻ | IND vs ENG

ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടത് തന്നെ ഞെട്ടിച്ചെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ തോൽക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ന്യൂഡൽഹിയിൽ ഒരു പരിപാടിയിൽ സംസാരിക്കവെ പത്താൻ പറഞ്ഞു.

കൊൽക്കത്തയിലേക്കുള്ള വിമാനത്തിൽ കയറുമ്പോൾ ഇന്ത്യക്ക് 200 റൺസ് വേണമായിരുന്നുവെന്നും ലക്ഷ്യസ്ഥാനത്ത് ഇറങ്ങുമ്പോൾ ടീം തകർന്നുവെന്നും പത്താൻ പറഞ്ഞു.”ഇന്ത്യയുടെ തോൽവി കണ്ട് ഞാൻ ഞെട്ടി. ഞാൻ കൊൽക്കത്തയിലേക്ക് വിമാനം കയറുമ്പോൾ ഇന്ത്യക്ക് ജയിക്കാൻ 200 റൺസ് വേണ്ടിയിരുന്നു. ഞാൻ ഇറങ്ങുമ്പോഴേക്കും ഇന്ത്യ കളി തോറ്റിരുന്നു. ഞാൻ ഞെട്ടിപ്പോയി, പക്ഷേ ഞങ്ങൾ തിരിച്ചുവരുമെന്ന് ഞാൻ വിശ്വസിക്കുന്നു.” ഒരു ഏഷ്യൻ ലെജൻഡ്‌സ് ലീഗ് ഇവൻ്റിലാണ് ഇർഫാൻ പത്താൻ പറഞ്ഞത്.

ഹൈദരാബാദിലെ തോൽവിയിൽ നിന്ന് ടീം പാഠം പഠിക്കുമെന്നും അടുത്ത കളിയിൽ തിരിച്ചടിക്കുമെന്നും പത്താൻ പറഞ്ഞു.“ഞങ്ങൾ തോറ്റു പക്ഷേ അതിനർത്ഥം ഞങ്ങളുടെ ബൗളർമാർ നല്ലവരല്ല എന്നല്ല.ഞങ്ങളുടെ ബൗളർമാർ തെളിയിക്കപ്പെട്ടവരാണ്, ചിലപ്പോൾ ഒരു മത്സരം തോൽക്കാം. ചില സമയങ്ങളിൽ തോൽക്കുന്നത് നല്ലതാണ്, നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയും.അടുത്ത മത്സരത്തിൽ ഇന്ത്യ ജയിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ഇന്ത്യൻ ടീം ശക്തമാണെന്നും എനിക്ക് ഇപ്പോഴും ആത്മവിശ്വാസമുണ്ടെന്നും പത്താൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.രണ്ടാം ടെസ്റ്റിൽ കെഎൽ രാഹുലിൻ്റെയും രവീന്ദ്ര ജഡേജയുടെയും സേവനം ഇന്ത്യക്ക് ഉണ്ടാകില്ല. പകരം മൂന്നു താരങ്ങളെ ഇന്ത്യ ടീമിലെടുത്തിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പുതുക്കിയ സ്ക്വാഡ്: രോഹിത് ശർമ്മ (സി), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ, കെഎസ് ഭരത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ (വിസി), രജത് പട്ടീദാർ, സർഫറാസ് ഖാൻ, വാഷിംഗ്ടൺ സുന്ദർ, സൗരഭ് കുമാർ.

Rate this post