സെഞ്ചുറിയുമായി ഇഷാൻ കിഷൻ , രാജസ്ഥാൻ റോയൽസിനെതിരെ 286 റൺസ് അടിച്ചെടുത്ത് ഹൈദരാബാദ് | IPL2025
ഐപിഎൽ 2025 ൽ ഇന്ന് നടന്ന മസാരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ കൂറ്റൻ സ്കോർ അടിച്ചെടുത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ്. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 286 റൺസാണ് ഹൈദരാബാദ് നേടിയത്. സെഞ്ച്വറി നേടിയ ഇഷാൻ കിഷന്റെ മികവിലാണ് ഹൈദരാബാദ് കൂറ്റൻ സ്കോർ നേടിയത്, കിഷൻ 45 പന്തിൽ നിന്നും മൂന്നക്കം കടന്നു. കിഷൻ 47 പന്തിൽ നിന്നും 106 റൺസ് നേടി പുറത്താവാതെ നിന്നു.ഹൈദെരാബാദിനായി ട്രാവിസ് ഹെഡ് 31 പന്തിൽ നിന്നും 67 റൺസും നിതീഷ് കുമാർ 30 ഉം ഹെൻറിക് ക്ലാസെൻ 34 റൺസ് നേടി. ഹൈദെരാബാദിനായി ദേശ്പാണ്ഡെ മൂന്നു വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. തുടക്കം മുതൽ ആഞ്ഞടിച്ച ട്രാവിസ് ഹെഡും അഭിഷേക് ശർമയും രാജസ്ഥാൻ ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചു. നാലാം ഓവറിൽ സ്കോർ 45 ആയപ്പോൾ ഹൈദരാബാദിന് ആദ്യ വിക്കറ്റ് നഷ്ടമായി.11 പന്തില്‍ 24 റണ്‍സെടുത്ത അഭിഷേക് ശര്‍മയെ മഹീഷ് തീക്ഷണ പുറത്താക്കി. ട്രാവിസ് ഹെഡ്ഡിന്റേയും ഇഷാന്റേയും വെടിക്കെട്ടാണ് പിന്നെ കണ്ടത്.

പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സടിച്ചു. ഹെഡ് അഞ്ചാം ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ 23 റണ്‍സടിച്ചു.പവര്‍ പ്ലേയിലെ അവസാന ഓവറില്‍ തീക്ഷണക്കെതിരെ 16 റണ്‍സ് കൂടി നേടിയ ഹെഡ് ഹൈദരാബാദിനെ പവര്‍ പ്ലേയില്‍ 94 റണ്‍സിലെത്തിച്ചു. 21 പന്തിൽ നിന്നാണ് ട്രാവിസ് ഹെഡ് അർധ ശതകം കണ്ടെത്തിയത്. പത്താം ഓവറിൽ സ്കോർ 130 ആയപ്പോൾ 31 പന്തിൽ നിന്നും 67 റൺസ് നേടിയ ഹെഡിനെ ദേശ്പാണ്ഡെ പുറത്താക്കി.
Hurricane Head graces #TATAIPL 2025 🤩
— IndianPremierLeague (@IPL) March 23, 2025
Travis Head smashing it to all parts of the park in Hyderabad 💪👊
Updates ▶️ https://t.co/ltVZAvInEG#SRHvRR | @SunRisers pic.twitter.com/cxr6iNdR3S
ഹെഡ് മടങ്ങിയതിന് പിന്നാലെ ഇഷാൻ കിഷന്റെ ഊഴമായിരുന്നു. 25 പന്തിൽ ഇഷാൻ അർധ ശതകം കണ്ടെത്തി. നാലാമനായി ഇറങ്ങിയ നിതീഷ് റെഡ്ഢിയും വേഗത്തിൽ സ്കോറിന് ഉയർത്തി. 150 ആം ഓവറിൽ സ്കോർ 200 കടന്നത്തിനു പിന്നെ 30 റൺസ് നേടിയ റെഡ്ഢിയെ ഹീഷ് തീക്ഷണ പുറത്താക്കി. എന്ന; ഒരു വശത്ത് ഇഷാൻ കിഷൻ ആക്രമിച്ച് കളിച്ചതോടെ ഹൈദരബാദ് സ്കോർ റോക്കറ്റ് പോലെ കുതിച്ചു. ഹെൻറിക് ക്ലാസെൻ കൂടി തകർത്തടിച്ചതോടെ 180 ആം ഓവറിൽ ഹൈദരാബാദ് സ്കോർ 250 കടന്നു. ൧൯൦ ആം ഓവറിൽ 34 റൺസ് നേടിയ ക്ലാസെനെ ഹൈടെരബാദിനു നഷ്ടമായി. 19 ആം ഓവറിൽ ഇഷാൻ കിഷൻ സെഞ്ച്വറി തികച്ചു.കിഷൻ 45 പന്തിൽ നിന്നും മൂന്നക്കം കടന്നു.നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 286 റൺസാണ് ഹൈദരാബാദ് നേടിയത്.