‘ ഏകദിന ലോകകപ്പിൽ കെഎൽ രാഹുലല്ല ഇഷാൻ കിഷൻ കളിക്കണം ‘ : ഗൗതം ഗംഭീർ
ഒക്ടോബർ 5ന് ആരംഭിക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ചീഫ് സെലക്ടർ അജിത് അഗാർക്കറും 2023 ഏകദിന ലോകകപ്പ് കളിക്കാൻ തിരഞ്ഞെടുത്ത 15 അംഗങ്ങളുടെ പേരുകൾ ശ്രീലങ്കയിലെ കാൻഡിയിൽ ഒരു പത്രസമ്മേളനത്തിലൂടെ പ്രഖ്യാപിച്ചു.
ഫിറ്റ്‌നസ് നിലവാരവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കിടയിലും കെ എൽ രാഹുലിനെ ടീമിലെടുക്കുകയും ചെയ്തിട്ടുണ്ട്.ഏകദിന ലോകകപ്പിൽ കെഎൽ രാഹുലിന് പകരം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഇഷാൻ കിഷനെ പിന്തുണച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ രംഗത്ത്. 4 ബാക്ക് ടു ബാക്ക് ഫിഫ്റ്റികൾ അടിച്ച് ഏകദിന ഫോർമാറ്റിൽ കിഷൻ മികച്ച ഫോമിലാണ്.
“ഇഷാൻ കിഷൻ ആയതുകൊണ്ടും ഒരുപാട് അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ലാത്തതുകൊണ്ടും, കെഎൽ രാഹുൽ അദ്ദേഹത്തിന് പകരം കളിക്കണമെന്ന് പറയുന്നതിൽ അർത്ഥമില്ല.ഇഷാൻ കിഷന്റെ സ്ഥാനത്ത് വിരാട് കോഹ്‌ലിയോ രോഹിത് ശർമ്മയോ തുടർച്ചയായ നാല് അർധസെഞ്ചുറികൾ നേടിയിരുന്നെങ്കിൽ, കെ എൽ രാഹുൽ അവർക്ക് പകരക്കാരനാകുമെന്ന് നിങ്ങൾ പറയുമോ? ഇല്ല’ എന്നാണ് ഉത്തരം” ഗംഭീർ കൂട്ടിച്ചേർത്തു.
Gautam Gambhir said, "Ishan Kishan should play ahead of KL Rahul. Is name more important than the form to win the World Cup? You don't look at names, but players who can win you matches. If it was Kohli or Rohit who scored 4 50s in a row, would KL still replace them". (Star). pic.twitter.com/gNboHktv2F
— Mufaddal Vohra (@mufaddal_vohra) September 3, 2023
“ലോകകപ്പ് നേടാനുള്ള ഒരുക്കങ്ങൾ നടത്തുമ്പോൾ അവരുടെ ഫോം നോക്കിയാണ് വിലയിരുത്തുന്നത്. ലോകകപ്പ് നേടാനും മികച്ച പ്രകടനം കാഴ്‌ചവെക്കാനും കഴിയുന്ന കളിക്കാരനെ തിരഞ്ഞെടുക്കും” ഗംഭീർ പറഞ്ഞു.ഏഷ്യാ കപ്പിന്റെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ 81 പന്തിൽ 82 റൺസ് നേടിയ കിഷൻ മികച്ച ഫോമിലാണ്.സെപ്റ്റംബർ 10ന് പാകിസ്‌താനെതിരെ നടക്കുന്ന ഇന്ത്യയുടെ സൂപ്പർ 4 മത്സരത്തിന് മുന്നോടിയായി രാഹുൽ പൂർണ ആരോഗ്യവാനായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.എന്നാൽ ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കുമോ എന്നുറപ്പില്ല.