സഞ്ജു സാംസൺ Vs ഇഷാൻ കിഷൻ? : ഏകദിന ലോകകപ്പിന് ഇന്ത്യ ആരെ തിരഞ്ഞെടുക്കണം

ഏകദിന ലോകകപ്പ് 2023-ൽ ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ പങ്കെടുക്കുന്ന ഓരോ ടീമും തയ്യാറെടുക്കാൻ തുടങ്ങി. ഇന്ത്യയും അവരുടെ തയ്യാറെടുപ്പുകൾ ആരംഭിച്ചു,അടുത്തിടെ വെസ്റ്റ് ഇൻഡീസിനെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ 2-1 ന് പരാജയപ്പെടുത്തി.

ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ ഹാട്രിക് അർദ്ധ സെഞ്ച്വറി നേടി പരമ്പരയിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി. മറുവശത്ത്, സഞ്ജു സാംസൺ അവസരത്തിനൊത്ത് ഉയരുന്നതിൽ പരാജയപ്പെട്ടു, പരമ്പരയിലെ തന്റെ പ്രകടനത്തിൽ ആരാധകരെ നിരാശരാക്കി.2023ലെ ഏകദിന ലോകകപ്പിൽ പരിക്കേറ്റ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് സമാനമായ പകരക്കാരനെ ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്‌മെന്റ് കണ്ടെത്തേണ്ടതുണ്ട്.ഇഷാൻ കിഷനും സഞ്ജു സാംസണുമാണ് വരാനിരിക്കുന്ന ഏകദിന മത്സരത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പന്തിന് പകരമുള്ള രണ്ട് മുൻനിര താരങ്ങൾ.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇഷാൻ കിഷന്റെയും സഞ്ജു സാംസണിന്റെയും പ്രകടനം താരതമ്യം ചെയ്താൽ സാംസണേക്കാൾ ഇഷാന് മുൻതൂക്കമുണ്ട്. കിഷൻ 16 ഏകദിന ഇന്നിംഗ്‌സുകളിൽ നിന്ന് 46.26 ശരാശരിയിൽ 694 റൺസ് നേടിയിട്ടുണ്ട് അതിൽ 2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരായ ഇരട്ട സെഞ്ചുറിയും ഉൾപ്പെടുന്നു. മറുവശത്ത് സാംസൺ 13 ഏകദിനങ്ങളിൽ കളിച്ചിട്ടുണ്ട്, അതിൽ 55.71 ശരാശരിയിൽ 390 റൺസ് നേടിയിട്ടുണ്ട്. അതിൽ മൂന്ന് അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടുന്നു.

കണക്കുകൾ അനുസരിച്ച് ഋഷഭ് പന്തിന് പകരക്കാരനായി ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ ആദ്യ ചോയ്‌സ് ഇഷാൻ കിഷനായിരിക്കാം. സാഹചര്യത്തിനനുസരിച്ച് കളിക്കാനുള്ള കഴിവ് ഇഷാന് കിഷന് മുൻ‌തൂക്കം നൽകുന്നത്. സഞ്ജു ലഭിച്ച അവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതിന് ക്രിക്കറ്റ് ആരാധകരിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്.

Rate this post