‘റോയ് കൃഷ്ണ’ : ഒഡിഷക്കെതിരെ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ 2024 ലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഒഡിഷ എഫ്സിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ദിമിയുടെ ഗോളിൽ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സിനെതിരെ രണ്ടാം പകുതിയിൽ റോയ് കൃഷ്ണ നേടിയ രണ്ടു ഹെഡ്ഡർ ഗോളുകൾ ഒഡിഷക്ക് വിജയമൊരുക്കി. തോൽവിയോടെ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥനത്തേക്കും വിജയത്തോടെ ഒഡിഷ രണ്ടാം സ്ഥാനത്തുമെത്തി.

സ്വന്തം കാണികൾക്ക് മുന്നിൽ ആക്രണമണത്തോടെയാണ് ഒഡിഷ മത്സരം ആരംഭിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് പതിയെ മത്സരത്തിലേക്ക് വരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ആദ്യ പത്തു മിനുട്ടിൽ ഇരു ടീമുകളും പോസിറ്റീവായ ആക്രമണോദ്ദേശ്യം കാണിക്കുന്നുണ്ടെങ്കിലും ഇരു ടീമുകൾക്കും ഇതുവരെ വ്യക്തമായ ഒരു അവസരം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. 11 ആം മിനുട്ടിൽ ഗ്രീക്ക് സ്‌ട്രൈക്കർ ഡയമൻ്റകോസ് നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി.ബോക്സിനകത്ത് നിന്നും നിഹാൽ സുദീഷ് നൽകിയ പാസിൽ ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കർ ദി​മി​ത്രി​യോ​സ് ഡയമൻ്റകോസ് ഗോളാക്കി മാറ്റി.

ഐ.എസ്.എൽ ഈ സീസണിൽ ദിമിത്രിയോസ് നേടുന്ന എട്ടാമത്തെ ഗോളായിരുന്നു അത്. സമനില ഗോളിനായി ഒഡിഷ കഠിനമായി ശ്രമിച്ചെങ്കിലും കിട്ടിയ അവസരങ്ങൾ ഒന്നും മുതലാക്കാൻ സാധിച്ചില്ല.ഡീഗോ മൗറിസിയോയും റോയ് കൃഷ്നയും ബ്ലാസ്റ്റേഴ്‌സ് ബോക്സ് ലക്ഷ്യമാക്കി മുന്നേറികൊണ്ടിരുന്നു. 50 ആം മിനുട്ടിൽ സമനില ഗോൾ നേടാൻ ഡീഗോ മൗറീഷ്യോക്ക് മികച്ച അവസരം ലഭിച്ചെങ്കിലും സച്ചിൻ ബ്ലാസ്റ്റേഴ്സിന്റെ രക്ഷക്കെത്തി. 53 ആം മിനുട്ടിൽ കോർണറിൽ നിന്നും റോയ് കൃഷ്ണ നേടിയ ഹെഡ്ഡർ ഗോൾ ഒഡീഷയെ ഒപ്പമെത്തിച്ചു.

56 ആം മിനുട്ടിൽ റോയ് കൃഷ്ണ ഒഡിഷയുടെ രണ്ടാം ഗോൾ നേടി അവരെ മുന്നിലെത്തിച്ചു. വലതു വിങ്ങിൽ നിന്നും അമേയ് റണവാഡെ കൊടുത്ത മികച്ചൊരു ക്രോസ്സ് മനോഹരമായ ഹെഡ്ഡറിലൂടെ റോയ് കൃഷ്ണ ഗോളാക്കി മാറ്റി. ഈ സീസണിലെ റോയ് കൃഷ്നയുടെ ഒൻപതാം ഗോളായിരുന്നു ഇത്. ലീഡ് നേടിയതോടെ ഒഡിഷ കൂടുതൽ ആക്രമിച്ചു കളിക്കുന്നതാണ് കാണാൻ സാധിച്ചത്.മത്സരം അവസാന പത്തു മിനുട്ടിലേക്ക് കടന്നതോടെ ബ്ലാസ്റ്റേഴ്‌സ് സമനില ഗോളിനായി കഠിനമായി ശ്രമിച്ചു കൊണ്ടിരുന്നു.

5/5 - (1 vote)