‘കളിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിവുള്ള കളിക്കാരനാണ് ‘ : പെപ്രയുടെ പ്രകടനത്തെ പ്രശംസിച്ച് ഇവാൻ വുകോമാനോവിച്ച് | Kerala Blasters |  Kwame Peprah

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കൊച്ചിയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈൻ എഫ് സിയും മൂന്നു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.ബ്ലാസ്റ്റേഴ്സിനായി ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമന്റകോസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഘാന താരം പെപ്ര ക്ലബ്ബിനായുള്ള തന്റെ ആദ്യ ഗോൾ നേടി.

സമനിലയോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥനത്തേക്ക് ഉയർന്നു. മത്സരത്തിന് ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് ക്ലബ്ബിനായി ആദ്യ ഗോൾ നേടിയ ക്വാമെ പെപ്രയെയും ഇവാൻ പ്രശംസിച്ചു.

“ഞങ്ങൾ പെപ്രയെ സൈൻ ചെയ്തപ്പോൾ അദ്ദേഹത്തിന് പൊട്ടൻഷ്യൽ ഉണ്ടെന്ന് ഞങ്ങൾ കണ്ടിരുന്നു. അദ്ദേഹത്തിന് കളിയിൽ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. എന്നാൽ പ്രീ സീസണിൽ വൈകിയെത്തുമ്പോൾ കൃത്യമായ പരിശീലന കാലയളവില്ലാതെ, ഇന്ത്യൻ സൂപ്പർ ലീഗ് പോലൊരു ടൂർണമെന്റിൽ അതെളുപ്പമല്ല. അദ്ദേഹത്തിന് സമയം ആവശ്യമാണ്, ദിവസം തോറും മെച്ചപ്പെടുന്നു.പെപ്ര സ്കോർ ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്.അദ്ദേഹം ഞങ്ങളുടെ ആക്രമണത്തിനും ഏറെ പ്രയോജനം ചെയ്തു. കളിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിവുള്ള കളിക്കാരനാണ് പെപ്ര” ഇവാൻ പറഞ്ഞു.

“ഡിമിട്രിയോസിന്റെയും പെപ്രയുടെയും മികച്ച ഗോളുകൾ അവരുടെ ഗുണനിലവാരം കൊണ്ട് ഹൈലൈറ്റ് ആയിരുന്നു.എന്നാൽ മത്സരത്തിലെ വഴിത്തിരിവ് ആയത് ആദ്യ മിനുട്ടിൽ ഗോൾ ആയിരുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.ക്വാമെ പെപ്രക്ക് കഴിഞ്ഞ ഏഴു മത്സരങ്ങളിൽ ഒരു ഗോളോ അസ്സിസ്റ്റോ നേടാൻ സാധിച്ചിരുന്നില്ല.താരത്തെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയെത്തിനെതിരെ വലിയ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.എന്നാൽ പരിശീലകൻ താരത്തിൽ വിശ്വാസമർപ്പിച്ച് ആദ്യ ഇലവനിൽ സ്ഥാനം നൽകുകയും ചെയ്തു.

ഇന്നലെ നടന്ന ചെന്നൈയിനെതിരെ വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ഘാന താരം പുറത്തെടുത്തത്. ത്സരത്തിന്റെ പതിനൊന്നാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സിനു ലഭിച്ച പെനാൽറ്റി പെപ്ര നേടിയെടുത്തതാണ്. ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടിയത് പെപ്ര ആയിരുന്നു. ദിമി നേടിയ മൂന്നാം ഗോളിലും ഘാന താരത്തിന് പങ്കുണ്ടായിരുന്നു. ഇന്നലെ മത്സരത്തിലെ മികച്ച പ്രകടനത്തോടെ താരത്തിന്റെ ആത്മവിശ്വാസം ഉയർന്നിട്ടുണ്ട്. വരും മത്സരങ്ങളിൽ അത് ബ്ലാസ്റ്റേറ്റ്സിനു .ഗുണം ചെയ്യും എന്നുറപ്പാണ്.

Rate this post