‘ഐ‌എസ്‌എല്ലിലെ മിക്ക പരിശീലകരും മികച്ച പ്രൊഫൈലുകളുള്ള ഇന്ത്യൻ ഫോർവേഡുകളെ മാറ്റിനിർത്തുന്നു’:ഇവാൻ വുകോമാനോവിച്ച് |ISL 2023-24

വിവിധ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകളുടെ മിക്ക പരിശീലകരും വ്യാജ സമ്മർദം സൃഷിടിക്കുന്നുവെന്നും ഇത് മികച്ച പ്രൊഫൈലുകളുള്ള ഇന്ത്യൻ സ്‌ട്രൈക്കർമാരെ അവഗണിച്ച് വിദേശ താരങ്ങളിലേക്ക് പോകാൻ അവരെ പ്രേരിപ്പിക്കുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് പറഞ്ഞു.

മത്സരത്തിൽ വിജയം ഉണ്ടാക്കാനെന്ന പേരിൽ ഇന്ത്യൻ മുന്നേറ്റ താരങ്ങളെ മാറ്റിനിർത്തുന്നു. അതിനുവേണ്ടി വിദേശ സ്ട്രൈക്കർമാരെ പരിശീലകർ ക്ലബിലെത്തിക്കുന്നു. മികച്ച കരിയറുള്ള ഇന്ത്യൻ താരങ്ങളുടെ അവസരമാണ് ഇവിടെ നഷ്ടപ്പെടുന്നു. കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ക്ലബാണെന്നും വുക്കാമനോവിച്ച് പറഞ്ഞു.സെപ്റ്റംബർ 21 ന് കോച്ചിയിൽ ബംഗളൂരു എഫ്‌സിയെ നേരിടുന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഐ‌എസ്‌എൽ കാമ്പെയ്‌ൻ ആരംഭിക്കും.

“പല പരിശീലകർക്കും ഐ‌എസ്‌എല്ലിൽ ഫലങ്ങൾ കണ്ടെത്താനുള്ള ചില വ്യാജ സമ്മർദ്ദം കാരണം ഇന്ത്യൻ ഫോർവേഡുകളെ തിരഞ്ഞെടുക്കാത്ത പ്രവണതയുണ്ട്.മിക്ക ടീമുകളും അതിനായി വിദേശ സ്‌ട്രൈക്കർമാരെ സൈൻ ചെയ്യുന്നു. ഈ വ്യാജ സമ്മർദ്ദം കാരണം മിക്ക പരിശീലകരും മികച്ച പ്രൊഫൈലുകളുള്ള ഇന്ത്യൻ ഫോർവേഡുകളെ ഗ്രൗണ്ടിൽ നിന്നും മാറ്റിനിർത്തുന്നു”വുകോമാനോവിച്ച് പറഞ്ഞു.ഇതുവരെ ഐഎസ്എൽ നേടാൻ കഴിയാത്തതിനെ കുറിച്ചും വുക്കാമനോവിച്ച് പ്രതികരിച്ചു. ഫൈനൽ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് ഭാ​ഗ്യമില്ലെന്നാണ് വുക്കാമനോവിച്ചിന്റെ പ്രതികരണം.

കേരളാ ടീം മൂന്ന് തവണ ഐഎസ്എൽ ഫൈനലിൽ എത്തിയിട്ടുണ്ട്. 2014, 2016, 2022 സീസണുകളിൽ ബ്ലാസ്റ്റേഴ്സ് ഫൈനൽ കളിച്ചിട്ടുണ്ട്. പക്ഷേ ഭാ​ഗ്യം ഒരു പ്രധാന ഘടകമാണെന്ന് വുക്കാമനോവിച്ച് പറഞ്ഞു.‌”ലോകമെമ്പാടും നിരവധി തവണ ഫൈനൽ തോറ്റ ടീമുകളെ നമ്മൾ കണ്ടിട്ടുണ്ട്.ഇത് സ്‌പോർട്‌സിന്റെ ഭാഗമാണ്,അത് കൈകാര്യം ചെയ്യണം.ഫൈനൽ മത്സരങ്ങൾ കളിക്കുമ്പോൾ 90 മുതൽ 120 മിനിറ്റ് വരെ താരങ്ങൾ ​ഗ്രൗണ്ടിൽ കളിക്കണം. സമനില ആണെങ്കിൽ ടൈബ്രക്കറിലേക്ക് മത്സരം നീങ്ങും. ഇവിടെ ഭാ​ഗ്യം നിർണായകമാണ്. ”കഴിഞ്ഞ സീസണിലെ വിവാദ മത്സരത്തിനു ശേഷം 10 മത്സര വിലക്ക് ഇപ്പോഴും അനുഭവിക്കുന്ന വുകോമാനോവിച്ച് പറഞ്ഞു.

ഈ സീസണിലെ ടീമിന്റെ സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോൾ, ഏത് എതിരാളിയെയും നേരിടാൻ തന്റെ ടീം തയ്യാറാണെന്ന് സെർബിയൻ പറഞ്ഞു.“ഐ‌എസ്‌എല്ലിൽ എത്ര ദൂരം പോകാമെന്ന് പ്രവചിക്കാൻ കഴിയില്ല. ഏത് ടീമിനും നോക്കൗട്ടിലെത്താമെന്നതാണ് ഈ ടൂർണമെന്റിന്റെ ഭംഗി.മികച്ച ടീമിനെ തയ്യാറാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു, അതുവഴി ഏത് എതിരാളിയെയും നേരിടാൻ തയ്യാറാണ്, ”അദ്ദേഹം പറഞ്ഞു.

5/5 - (1 vote)