ബുംറയെ പോലും വെറുതെവിട്ടില്ല , മുംബൈ ഇന്ത്യൻസിനെതിരെ 15 പന്തിൽ അർദ്ധ സെഞ്ച്വറിയുമായി ജേക്ക് ഫ്രേസർ-മക്ഗുർക്ക് | IPL2024

ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു അതിവേഗ അർധസെഞ്ചുറിയുമായി ഡൽഹി ക്യാപ്റ്റൽസ് യുവ താരം ജേക്ക് ഫ്രേസർ-മക്ഗുർക്ക്. ഇന്ന് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ മുംബൈ ഇൻഡ്യസിനെതിരെ നടന്ന മത്സരത്തിൽ ഫ്രേസർ-മക്ഗുർക്ക് 15 പന്തിൽ അർദ്ധ സെഞ്ച്വറി നേടി.സീസണിലെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി എന്ന തന്റെ റെക്കോർഡിന് ഒപ്പമെത്തി.

സൺറൈസേഴ്സിനെതിരെ താരം 15 പന്തിൽ നിന്നും അർധസെഞ്ചുറി നേടിയിരുന്നു.ടി20 ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ 15-ഓ അതിൽ താഴെയോ പന്തിൽ ഫിഫ്റ്റി തികയ്ക്കുന്ന മൂന്നാമത്തെ കളിക്കാരനായി ഫ്രേസർ-മക്ഗുർക്ക്. ഫ്രേസർ-മക്‌ഗുർക്കിന് പുറമെ ആന്ദ്രെ റസ്സലിനും സുനിൽ നരെയ്‌നും മാത്രമാണ് ടി20 ക്രിക്കറ്റിൽ റെക്കോഡുള്ളത്. ഓസ്‌ട്രേലിയൻ യുവ താരം പവർപ്ലേയിൽ ജസ്പ്രീത് ബുംറ, ലൂക്ക് വുഡ്, നുവാൻ തുസാര എന്നിവരെ കടന്നാക്രമിച്ചു.

ഫ്രേസർ-മക്‌ഗുർക്ക് 6 സിക്‌സറുകളും 11 ബൗണ്ടറികളുമടക്കം 27 പന്തിൽ 84 റൺസ് നേടി. ഡഗൗട്ടിലേക്കുള്ള യാത്രയിൽ ഡൽഹി കാണികളുടെ കൈയടിയാണ് അദ്ദേഹത്തിന് ലഭിച്ചത്.ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ 6 മത്സരങ്ങൾ കളിച്ച ഫ്രേസർ-മക്ഗുർക്ക് 325 റൺസ് നേടിയിട്ടുണ്ട്. 238.61 സ്‌ട്രൈക്ക് റേറ്റും 60.25 ശരാശരിയുമുണ്ട്.പവർപ്ലേയുടെ ആറ് ഓവറിൽ 92/0 എന്ന സ്‌കോറാണ് ഡൽഹി നേടിയത്.

അതിൽ 78 റൺസും ഫ്രേസർ-മക്ഗുർക്ക് സ്കോർ ചെയ്തു.ഇംഗ്ലണ്ടിൻ്റെ പ്രീമിയർ സ്വിംഗ് ബൗളർ ലൂക്ക് വുഡിനെ ആദ്യ ഓവറിലെ ആദ്യപന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും നേടി.ആദ്യ ഓവറിൽ ലൂക്ക് വുഡ് 19 റൺസ് വഴങ്ങി. രണ്ടാം ഓവറിൽ ജസ്പ്രീത് ബുംറക്കെതിരെ രണ്ട് ഫോറും ഒരു സിക്സും പറത്തി.ബുംറയുടെ ആദ്യ ഓവറിൽ 18 റൺസ് നേടാൻ ഡൽഹിക്ക് സാധിച്ചു.

2/5 - (1 vote)