ഒൻപത് വിക്കറ്റുമായി ജലജ് സക്‌സേന , ബംഗാളിനെതിരെ 325 റൺസിന്റെ കൂറ്റൻ ലീഡ് നേടി കേരളം |Ranji Trophy
രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൽ ബംഗാളിനെതിരെ 325 റൺസിന്റെ കൂറ്റൻ ലീഡുമായി കേരളം. ആദ്യ ഇന്നിങ്സിൽ 9 വിക്കറ്റ് നേടിയ ജലജ് സക്സേനയുടെ മികവിൽ കേരളം ബംഗാളിനെ 180 റൺസിന് ഓൾ ഔട്ടാക്കിയിരുന്നു. ആദ്യ ഇന്നിഗ്‌സിൽ 183 റൺസിൻ്റെ വലിയ ലീഡും കേരളം നേടിയിരുന്നു. രണ്ടാം ഇന്നിഗ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ കേരളം ലഞ്ചിന് പിരിയുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് നേടിയിട്ടുണ്ട്.51 റൺസ് നെയ്ദ്യ രോഹൻ കുന്നുമ്മലും 37 റൺസ് നേടിയ ജലജ് സക്സേനയുടെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. 30 റൺസുമായി സച്ചിൻ ബേബിയും 22 റൺസുമായി അക്ഷയുമാണ് ക്രീസിൽ.
183 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ആണ് കേരളം നേടിയത് . ജലജ് സക്സേനയുടെ തകർപ്പൻ ബൗളിംഗാണ് കേരളത്തിന് നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് കൊടുത്തത്. 9 വിക്കറ്റുകളാണ് സക്‌സേന ആദ്യ ഇന്നിങ്‌സിൽ നേടിയത്.68 റൺസ് വഴങ്ങിയാണ് വെറ്ററൻ ഓൾ റൗണ്ടർ 9 വിക്കറ്റ് വീഴ്ത്തിയത്.രഞ്ജി ട്രോഫിയിൽ ഒരു കേരള ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്.1971/72ൽ കണ്ണൂരിൽ ആന്ധ്രയ്‌ക്കെതിരെ 45 റൺസിന് ഒമ്പത് വിക്കറ്റ് വീഴ്ത്തിയ അമർജിത്ത് സിംഗിന് പിന്നിലാണ് സക്‌സേന.
172/8 എന്ന നിലയിൽ പുനരാരംഭിച്ച ബംഗാൾ മൂന്നാം ദിവസം രാവിലെ 180 റൺസിന് പുറത്തായി, സക്‌സേന രണ്ട് വിക്കറ്റും വീഴ്ത്തി. ഇന്ന് 35 റൺസ് നേടിയ കരൺ ലാൽ 9 റൺസ് നെയ്ദ്യ ജയ്‌സ്വാൾ എന്നിവരുടെ വിക്കറ്റുകളാണ് സക്‌സേന നേടിയത്.107/1 എന്ന നിലയിൽ നിന്നായിരുന്നു ബംഗാളിന്റെ തകർച്ച.എം ഡി നിധീഷ് ആറ് റൺസിന് രഞ്ജിത് സിംഗ് ഖരിയയെ ക്ലീൻ ബൗൾഡാക്കിയെങ്കിലും ആദ്യ വിക്കറ്റിൽ ഈശ്വരനൊപ്പം 43 റൺസ് കൂട്ടിച്ചേർത്തു. ഈശ്വരനും ഘരാമിയും രണ്ടാം വിക്കറ്റിൽ 64 റൺസ് കൂട്ടുകെട്ടുണ്ടാക്കി. സ്കോർ 107 ൽ നിലക്കെ 72 റൺസ് നേടിയ ഓപ്പണർ അഭിമന്യു ഈശ്വരനെ സക്‌സേന പുറത്താക്കി.സുദീപ് കുമാർ ഘരം (33), വിക്കറ്റ് കീപ്പർ അഭിഷേക് പോറെൽ (2), അനുസ്തുപ് മജുംദാർ (0), ക്യാപ്റ്റൻ മനോജ് തിവാരി (6), ഷഹബാസ് അഹമ്മദ് (8), ആകാശ് ദീപ് (4) എന്നിവരെയും ജലജ് സക്‌സേന ഇന്നലെ പുറത്താക്കിയിരുന്നു .
Overs – 21.1
— Wisden India (@WisdenIndia) February 11, 2024
Maidens – 3
Runs – 68
Wickets – 9
Economy – 3.2
Jalaj Saxena has recorded his career-best bowling figures in first-class cricket 🔥
📸: KCA#JalajSaxena #Kerala #RanjiTrophy #Cricket #KERvsBEN pic.twitter.com/sOyndtHWuS
തുമ്പ സെന്‍റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നാലാം നമ്പര്‍ ബാറ്റര്‍ സച്ചിന്‍ ബേബി, അക്ഷയ് ചന്ദ്രന്‍ എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ കേരളം ആദ്യ ഇന്നിഗ്‌സിൽ 127.3 ഓവറില്‍ 363 റണ്‍സെടുത്തു. ക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്താൻ ഒരു ബോണസ് പോയിൻ്റിൽ കേരളത്തിന് ജയിച്ചേ മതിയാകൂ.എട്ട് ടീമുകളുള്ള ഗ്രൂപ്പിൽ അഞ്ച് കളികളിൽ നിന്ന് 12 പോയിൻ്റുമായി ബംഗാൾ നാലാം സ്ഥാനത്താണ്.ഈ സീസണിൽ കന്നി ജയം തേടിയാണ് കേരളം ഇറങ്ങിയത്.ഗ്രൂപ്പ് ടോപ്പർമാരായ മുംബൈ (27 പോയിൻ്റ്) ഇതിനകം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചപ്പോൾ ആന്ധ്ര (22) രണ്ടാം സ്ഥാനത്താണ്.