‘അണ്ടറേറ്റഡ് ഓൾ റൗണ്ടർ’ : രഞ്ജി ട്രോഫിയിൽ കേരളത്തിനായി ഒരു ഇന്നിംഗ്‌സിൽ 9 വിക്കറ്റ് നേടി ജലജ് സക്‌സേന | Jalaj Saxena
രഞ്ജി ട്രോഫിയിൽ ഓർമിക്കാൻ മറ്റൊരു പ്രകടനം നടത്തിയിരിക്കുകയാണ് വെറ്ററൻ ഓൾ റൗണ്ടർ ജലജ് സക്‌സേന. ഞായറാഴ്ച ബംഗാളിനെതിരായ ആറാം റൗണ്ട് മത്സരത്തിൽ 9/63 എന്ന തൻ്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് കേരള താരം രേഖപ്പെടുത്തി. ബംഗാളിനെ 180 റൺസിന് പുറത്താക്കിയതോടെ ആദ്യ ഇന്നിംഗ്‌സിൽ 183 റൺസിൻ്റെ ലീഡ് നേടാൻ കേരളത്തെ സഹായിക്കുകയും ചെയ്തു.
2023 സീസണിൽ സർവീസസിനെതിരെ 8/36 എന്നതായിരുന്നു ജലജ് സക്‌സേനയുടെ മുൻപത്തെ മികച്ച പ്രകടനം. ആദ്യ ഇന്നിങ്സിൽ ബംഗാൾ ഓപ്പണർ രഞ്ജോത് സിങ്ങിൻ്റെ വിക്കറ്റ് മാത്രമാണ് ജലജിന് സ്വന്തമാക്കാൻ സാധിക്കാതിരുന്നത്.ഫാസ്റ്റ് ബൗളർ എംഡി നിധീഷ് ആണ് വിക്കറ്റ് നേടിയത്.രഞ്ജി ട്രോഫിയിൽ ഒരു കേരള ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്.1971/72ൽ കണ്ണൂരിൽ ആന്ധ്രയ്‌ക്കെതിരെ 45 റൺസിന് ഒമ്പത് വിക്കറ്റ് വീഴ്ത്തിയ അമർജിത്ത് സിംഗിന് പിന്നിലാണ് സക്‌സേന.കർണ്ണാടകയ്‌ക്കെതിരെ (1996/97) 8/25 എന്ന കണക്കുമായി ബി രാംപ്രകാശ് മൂന്നാമതാണ്..
ബംഗാളിനെതിരെ .അഭിമന്യു ഈശ്വരൻ, മനോജ് തിവാരി, അനുസ്തുപ് മജുംദാർ എന്നിവരുടെ പ്രധാന വിക്കറ്റുകൾ ജലജ് വീഴ്ത്തി. അതിനുമുമ്പ് കേരളത്തിനുവേണ്ടിയും കഴിഞ്ഞ വർഷം സർവീസസിനെതിരെയും 2018/19 സീസണിൽ ആന്ധ്രയ്‌ക്കെതിരെയും ജലജ് രണ്ട് എട്ട് വിക്കറ്റ് നേട്ടങ്ങൾ നേടിയിട്ടുണ്ട്. ബംഗാളിനെതിരെ ബാറ്റിങ്ങിലും തിളങ്ങാൻ സക്സേനക്ക് സാധിച്ചു. ഓപ്പണറായി ഇറങ്ങി ആദ്യ ഇന്നിഗ്‌സിൽ 40 റൺസ് നേടിയ താരം രണ്ടാം ഇന്നിഗ്‌സിൽ 37 റൺസും നേടി.72 റൺസ് നേടിയ ഓപ്പണർ അഭിമന്യു ഈശ്വരൻ സുദീപ് കുമാർ ഘരം (33), വിക്കറ്റ് കീപ്പർ അഭിഷേക് പോറെൽ (2), അനുസ്തുപ് മജുംദാർ (0), ക്യാപ്റ്റൻ മനോജ് തിവാരി (6), ഷഹബാസ് അഹമ്മദ് (8), ആകാശ് ദീപ് (4) എന്നിവരെയും ജലജ് സക്‌സേന ഇന്നലെ പുറത്താക്കിയിരുന്നു .
ഇന്ന് 35 റൺസ് നേടിയ കരൺ ലാൽ 9 റൺസ് നേടിയ ജയ്‌സ്വാൾ എന്നിവരുടെ വിക്കറ്റുകളാണ് സക്‌സേന നേടിയത്.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സക്‌സേനയുടെ 29-ാം അഞ്ചു വിക്കറ്റ് നേട്ടം കൂടിയാണിത്.ആഭ്യന്തര സർക്യൂട്ടിൽ സക്‌സേന 600 വിക്കറ്റുകൾ തികച്ചിരുന്നു. മൊത്തത്തിൽ, ഇതിനകം 9,000-ത്തിലധികം റൺസ് നേടിയിട്ടുണ്ട്. ഇപ്പോൾ 600-ലധികം വിക്കറ്റുകളും 9000 റൺസുമായി ഈ ആഭ്യന്തര ഡബിൾ നേടിയ മൂന്നാമത്തെ ഇന്ത്യക്കാരനായി.മദൻ ലാൽ (744 വിക്കറ്റ്, 11,375 റൺസ്), വിനു മങ്കാഡ് (782 വിക്കറ്റ്, 11,591 റൺസ്) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് താരങ്ങൾ.
Jalaj Saxena becomes the third Indian player to score 9000 runs and take 600 wickets across domestic formats🏏🇮🇳
— CricketGully (@thecricketgully) January 8, 2024
Players to complete 9000 runs & 600 wickets in domestic cricket🏏
1) Vinod Mankad
2) Madan Lal
3) Jalaj Saxena pic.twitter.com/wLOdFIhL67
കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനമാണ് സക്‌സേന നടത്തിയത്. 37 കാരനായ ഓൾറൗണ്ടർ കഴിഞ്ഞ സീസണിൽ ടൂർണമെൻ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ബൗളറായിരുന്നു, ഏഴ് മത്സരങ്ങളിൽ നിന്ന് 19.26 ശരാശരിയിൽ 50 വിക്കറ്റ്. ആറ് ഫിഫറുകളും നേടി.തൻ്റെ 139-ാം മത്സരം കളിക്കുന്ന ഈ ഓൾറൗണ്ടർ 26-ന് താഴെ ശരാശരിയിൽ 438 വിക്കറ്റുകൾ നേടിയിട്ടുണ്ട്.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 29 ഫിഫറുകളും 15 ഫോർ വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.ബാറ്റ് ഉപയോഗിച്ച്, 33ന് മുകളിൽ ശരാശരിയിൽ 6,690 റൺസ് അദ്ദേഹം സമാഹരിച്ചിട്ടുണ്ട്. റെഡ്-ബോൾ ക്രിക്കറ്റിൽ സക്‌സേന 14 സെഞ്ചുറികളും 32 അർധസെഞ്ചുറികളും അടിച്ചിട്ടുണ്ട്.
Jalaj Saxena took 9 wicket haul against Bengal in the Ranji Trophy. 🔥
— Sportskeeda (@Sportskeeda) February 11, 2024
📷 : KCA#Cricket #Jalaj #Kerala pic.twitter.com/3d0mnk1SnC
കേരളത്തിൻ്റെ മികച്ച ബൗളിംഗ് റെക്കോർഡ്‌സ് :
അമർജിത്ത് സിംഗ് 9/45 vs ആന്ധ്ര
ജലജ് സക്സേന 9/63 ബംഗാൾ
ബി രാംപ്രകാശ് 8/25 vs കർണാടക
ജലജ് സക്സേന 8/36 vs സർവീസസ്
ജലജ് സക്‌സേന 8/45 ആന്ധ്രയ്‌ക്കെതിരെ