ഇത്തവണ അവർ അത്ചെയ്യും…. ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിക്കും : ജേസൺ ഗില്ലസ്പി | India | Australia
ഇന്ത്യയ്ക്കെതിരായ ഓസ്ട്രേലിയയുടെ 2024-25 ബോർഡർ ഗവാസ്കർ കപ്പ് ടെസ്റ്റ് പരമ്പര നവംബറിൽ ആരംഭിക്കും . സ്വന്തം തട്ടകത്തിൽ ഇന്ത്യയ്ക്കെതിരായ അവസാന രണ്ട് പരമ്പരകളിലും ഓസ്ട്രേലിയ പരാജയപ്പെട്ടിരുന്നു. 2014ന് ശേഷം കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയ്ക്കെതിരെ ഒരിക്കൽ പോലും ബോർഡർ-ഗവാസ്കർ ട്രോഫി ഓസ്ട്രേലിയ നേടിയിട്ടില്ല.
അതിനാൽ ഇത്തവണ എങ്ങനെയെങ്കിലും ഇന്ത്യയെ തോൽപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഓസ്ട്രേലിയ ഇപ്പോൾ ഒരുങ്ങുന്നത്.ഓസ്ട്രേലിയൻ മുൻ താരങ്ങൾ പ്രവചനങ്ങൾ പുറത്തുവിടുകയും ഇന്ത്യയ്ക്കെതിരായ മാനസിക മത്സരം ആരംഭിക്കുകയും ചെയ്തു. ഇത്തവണ ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കുമെന്നു മുൻ ഫാസ്റ്റ് ബൗളർ ജേസൺ ഗില്ലസ്പി.കമ്മിൻസ്, ഹേസൽവുഡ്, സ്റ്റാർക്ക്, നഥാൻ ലിയോൺ തുടങ്ങിയ തങ്ങളുടെ രാജ്യത്തെ ഏറ്റവും ഉയർന്ന നിലവാരവും അനുഭവപരിചയവുമുള്ള ബൗളർമാർ ഇത്തവണ കളിക്കുമെന്ന് ഗില്ലസ്പി പറഞ്ഞു. അതിനാൽ കഴിഞ്ഞ 2 പരമ്പരകൾ പോലെ ഇന്ത്യക്ക് ഇത്തവണ വിജയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Pakistan's head coach Jason Gillespie backs Australia to come out on top against India in the upcoming BGT series.#JasonGillespie #INDvAUS #BGT #WTC25 #Tests #Insidesport #Crickettwitter pic.twitter.com/VkApWKoV5Q
— InsideSport (@InsideSportIND) September 17, 2024
“ഞാൻ ഓസ്ട്രേലിയൻ ടീമിനെ പിന്തുണയ്ക്കുന്നു. ഇത്തവണ അവർ അത് ചെയ്യുമെന്ന് എനിക്ക് ഉറപ്പിക്കാം. അവർ നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച ബൗളർമാരാണ്. അവരുടെ നേട്ടങ്ങൾ അവർക്കുവേണ്ടി സംസാരിക്കും.ഫീൽഡിൽ മികവ് പുലർത്താൻ ആവശ്യമായ ബൗളിംഗ് ആക്രമണം ഓസ്ട്രേലിയയ്ക്ക് ഉണ്ട്,ഇന്ത്യ മികച്ച ഫോമിലാണ്, കുറച്ചുകാലമായി മികച്ച ക്രിക്കറ്റ് കളിക്കുന്നു. ഓസ്ട്രേലിയയിൽ അവർ ഓസ്ട്രേലിയയെ തോൽപിച്ചു, എന്നാൽ ഇത്തവണ ഇന്ത്യയെ തോൽപ്പിക്കാൻ ഓസ്ട്രേലിയക്ക് അവസരമുണ്ടെന്ന് ഞാൻ കരുതുന്നു” ഗില്ലസ്പി ഫോക്സ് ക്രിക്കറ്റിനോട് പറഞ്ഞു.
“ഡേവിഡ് വാർണറെപ്പോലുള്ള കളിക്കാരെ മാറ്റിനിർത്തുന്നത് ബുദ്ധിമുട്ടാണ്. ഇന്ത്യയ്ക്കെതിരെ സ്റ്റീവ് സ്മിത്ത് നാലാം നമ്പറിൽ ബാറ്റ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നു”അദ്ദേഹം കൂട്ടിച്ചേർത്തു.ബോർഡർ-ഗവാസ്കർ ട്രോഫി 2024 നവംബർ 22-ന് പെർത്തിൽ ആരംഭിക്കും.