വിരാട് കോലിക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ താരമായി ജസ്പ്രീത് ബുംറ | Jasprit Bumrah

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ മികച്ച ബൗളിംഗ് പ്രകടനത്തോടെ ഒന്നാം നമ്പർ ബൗളറായി മാറിയിരിക്കുകയാണ് ജസ്പ്രീത് ബുംറ.ഒരേ സമയം അല്ലെങ്കിലും മൂന്ന് ഫോർമാറ്റിലും ലോകത്തിലെ ഒന്നാം നമ്പർ ബൗളറായ ഏഷ്യയിൽ നിന്നുള്ള ഏക ബൗളറായി ബുംറ മാറി.

മൂന്ന് ഫോർമാറ്റുകളിലും ലോക ഒന്നാം നമ്പർ താരം എന്ന അപൂർവ നേട്ടം കൈവരിച്ച കോലിയാണ്. ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്‌സിലെ ഒരു 6-ഫെർ ഉൾപ്പെടെ മത്സരത്തിൽ 9 വിക്കറ്റ് വീഴ്ത്തി. തൻ്റെ മികച്ച ബൗളിംഗ് പ്രകടനത്തോടെ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയെ മറികടന്ന് ടെസ്റ്റിലെ ഒന്നാം നമ്പർ ബൗളറായി മാറ്റി. 2022ൽ ഏകദിനത്തിലെ ഒന്നാം നമ്പർ ബൗളറായിരുന്നു ബുംറ.ഏകദിന ഫോർമാറ്റിൽ നിലവിൽ 6 ആം സ്ഥാനത്താണ് ബുംറ.ടി20യിൽ നിലവിൽ 99-ാം റാങ്കിലാണ് താരം.

എല്ലാ ഫോർമാറ്റിലും ലോക ഒന്നാം റാങ്ക് നേടിയ ഒരേയൊരു ഏഷ്യൻ താരം ഇന്ത്യൻ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിയാണ്. അരങ്ങേറ്റം മുതൽ ഏറ്റവും സ്ഥിരതയാർന്ന ബാറ്റ്‌സ്മാൻ ആയിരുന്നു കോഹ്‌ലി. മൂന്ന് ഫോർമാറ്റുകളിലും വ്യത്യസ്ത സമയങ്ങളിൽ അദ്ദേഹം ലോക റാങ്കിംഗിൻ്റെ നെറുകയിൽ എത്തിയിരുന്നു.2016-ൽ കോഹ്‌ലി ലോകത്തിലെ ഒന്നാം നമ്പർ ടി20 ബാറ്ററായിരുന്നു.

2013-ൽ ആദ്യമായി ഏകദിന ബാറ്റർമാരുടെ ഐസിസി റാങ്കിംഗിൽ കോഹ്‌ലി ഒന്നാം സ്ഥാനത്തെത്തി. 2017 ഓഗസ്റ്റ് മുതൽ 2021 ഏപ്രിൽ വരെ 1,258 ദിവസത്തേക്ക് ഏകദിനത്തിൽ തൻ്റെ സ്ഥാനം തിരിച്ചുപിടിച്ചു.ടെസ്റ്റിൽ കോഹ്‌ലി 2018 ലാണ് അവസാനമായി ഒന്നാം നമ്പർ ബാറ്ററായത്.

Rate this post