ചരിത്ര നേട്ടം സ്വന്തമാക്കി ജസ്പ്രീത് ബുംറ,ടി20 ക്രിക്കറ്റിൽ 300 വിക്കറ്റുകൾ പൂർത്തിയാക്കി മുംബൈ ഇന്ത്യൻസ് പേസർ | Jasprit Bumrah
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 ലെ സൺറൈസേഴ്‌സ് ഹൈദരാബാദ് vs മുംബൈ ഇന്ത്യൻസ് പോരാട്ടത്തിൽ ഒരു വലിയ നാഴികക്കല്ല് കുറിച്ചുകൊണ്ട് മുംബൈ ഇന്ത്യൻസ് പേസർ ജസ്പ്രീത് ബുംറ ചരിത്ര പുസ്തകങ്ങളിൽ തന്റെ പേര് എഴുതി ചേർത്തു.ടി20 ക്രിക്കറ്റിൽ 300 വിക്കറ്റ് തികച്ച ബുമ്ര, ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് തികയ്ക്കുന്ന ഇന്ത്യൻ താരമായി മാറി. ആദ്യ ഇന്നിംഗ്‌സിലെ 19-ാം ഓവറിൽ ഹെൻറിച്ച് ക്ലാസനെ പുറത്താക്കിയതോടെയാണ് ബുംറ ഈ നേട്ടം കൈവരിച്ചത്.
238 മത്സരങ്ങളിൽ നിന്ന് ഈ നേട്ടം കൈവരിച്ച പേസ് സെൻസേഷൻ ഈ നേട്ടത്തിലെത്തുന്നതിൽ ഏറ്റവും വേഗതയേറിയ ഇന്ത്യൻ താരമാണ്. അതേസമയം, ഫോർമാറ്റിൽ 300 വിക്കറ്റ് തികയ്ക്കുന്ന അഞ്ചാമത്തെ വേഗതയേറിയ താരമാണ് ബുംറ. ടി20 ക്രിക്കറ്റിൽ 300 വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ബുംറ.യുസ്വേന്ദ്ര ചാഹൽ, പിയൂഷ് ചൗള, ഭുവനേശ്വർ എന്നിവർക്ക് ശേഷം ടി20യിൽ 300-ലധികം വിക്കറ്റുകൾ നേടുന്ന നാലാമത്തെ ഇന്ത്യക്കാരനായി ബുംറ മാറി.
ഐപിഎല്ലിൽ മുംബൈയ്ക്ക് വേണ്ടി മാത്രമാണ് ബുംറ കളിച്ചിട്ടുള്ളതെങ്കിലും, ഗുജറാത്തിനെയും ടീം ഇന്ത്യയെയും അദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്.ഇന്ത്യയ്ക്കായി 70 ടി20 മത്സരങ്ങളിൽ നിന്ന് 17.74 എന്ന അവിശ്വസനീയമായ ശരാശരിയിൽ 89 വിക്കറ്റുകൾ ഈ സ്റ്റാർ പേസർ സ്വന്തമാക്കിയിട്ടുണ്ട്.ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളറായ ലസിത് മലിംഗയ്‌ക്കൊപ്പം ബുംറ എത്തിയിരിക്കുകയാണ്.ബുംറയും മലിംഗയും 170 വിക്കറ്റുകൾ വീതം നേടിയിട്ടുണ്ട്. 127 വിക്കറ്റുകളുമായി ഹർഭജൻ സിംഗ് മൂന്നാം സ്ഥാനത്തും, മിച്ചൽ മക്ലെനാഗൻ (71), കീറോൺ പൊള്ളാർഡ് (69) എന്നിവർ തൊട്ടുപിന്നിലുമുണ്ട്.
🚨 𝑴𝑰𝑳𝑬𝑺𝑻𝑶𝑵𝑬 🚨
— Sportskeeda (@Sportskeeda) April 23, 2025
Boom Boom Bumrah picks up his 300th T20 wicket, becoming only the second Indian pacer after Bhuvneshwar Kumar to join the club 🇮🇳🔥#JaspritBumrah #India #MumbaiIndians #T20s #Sportskeeda pic.twitter.com/yGi12j2x2N
ടി20യിൽ ഏറ്റവും വേഗത്തിൽ 300 വിക്കറ്റുകൾ (മത്സരങ്ങൾ അനുസരിച്ച്):
208 – വനിന്ദു ഹസരംഗ
211 – ആൻഡ്രൂ ടൈ
213 – റാഷിദ് ഖാൻ
222 – ലസിത് മലിംഗ
238 – ജസ്പ്രീത് ബുംറ
243 – മുസ്തഫിസുർ റഹ്മാൻ
247 – ഇമ്രാൻ താഹിർ
Jasprit Bumrah equals Lasith Malinga for the most wickets for Mumbai Indians in IPL history 💙👏#IPL2025 #MumbaiIndians #JaspritBumrah #Sportskeeda pic.twitter.com/bIdwE5aUXW
— Sportskeeda (@Sportskeeda) April 23, 2025
ഐപിഎല്ലിൽ മുംബൈയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ:
1 – ലസിത് മലിംഗ: 122 മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുകൾ
2 – ജസ്പ്രീത് ബുംറ: 138 മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുകൾ
3 – ഹർഭജൻ സിംഗ്: 136 മത്സരങ്ങളിൽ നിന്ന് 127 വിക്കറ്റുകൾ
4 – മിച്ചൽ മക്ലെനാഗൻ: 56 മത്സരങ്ങളിൽ നിന്ന് 71 വിക്കറ്റുകൾ
5 – കീറോൺ പൊള്ളാർഡ്: 189 മത്സരങ്ങളിൽ നിന്ന് 69 വിക്കറ്റുകൾ
Jasprit Bumrah becomes the fifth Indian bowler after Yuzvendra Chahal, Piyush Chawla, Bhuvneshwar Kumar, and R Ashwin to take 300 or more wickets in the T20 format 🌟#IPL2025 #SRHvMI #MI #JaspritBumrah pic.twitter.com/1YuC7LXUAq
— Circle of Cricket (@circleofcricket) April 23, 2025