സിഡ്‌നിയിൽ ഓസ്‌ട്രേലിയൻ യുവ താരം കോൺസ്റ്റാസുമായി വൻ തർക്കത്തിൽ ഏർപ്പെട്ട് ജസ്പ്രീത് ബുംറ | Jasprit Bumrah

സിഡ്‌നിയിലെ ഒന്നാം ദിനം അവസാനിച്ചപ്പോൾ ജസ്പ്രീത് ബുംറ, അവസാന പന്തിൽ ഉസ്മാൻ ഖവാജയുടെ വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ പ്രതീക്ഷകൾ കാത്തു.19-കാരനായ ഓസ്‌ട്രേലിയൻ യുവ താരം സാം കോൺസ്റ്റാസുമായുള്ള അമ്പയറുടെ ഇടപെടൽ ആവശ്യമായി വന്ന വാക്ക് തർക്കത്തിന് ശേഷം ഖവാജയുടെ വിക്കറ്റു നേടിയാണ് ബുംറ മറുപടി നൽകിയത്.

രണ്ടാം സ്ലിപ്പിൽ കെ എൽ രാഹുൽ പിടിച്ചാണ് ഓസീസ് ഓപ്പണർ പുറത്തായത്.ഇന്ത്യൻ ടീം ആഘോഷത്തിൽ മുഴുകിയപ്പോൾ, ബുംറ കോൺസ്റ്റാസിലേക്ക് തിരിയുകയും തീവ്രതയോടെ നോക്കുകയും ചെയ്തു. ദിവസത്തിൻ്റെ അവസാന ഡെലിവറിയിലാണ് 10 പന്തിൽ 2 റൺസെടുത്ത ഉസ്മാൻ ഖവാജയെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ ബുംറ പുറത്താക്കിയത്.

ആദ്യ ദിവസം ഓസ്‌ട്രേലിയയുടെ ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ നാലാം പന്തിന് ശേഷമായിരുന്നു സംഭവം. അഞ്ചാം പന്ത് അറിയാനായി ബുംറ തൻ്റെ മാർക്കിലേക്ക് മടങ്ങുമ്പോൾ നോൺ-സ്ട്രൈക്കർ എൻഡിൽ കോൺസ്റ്റാസ് ബൗളറോട് എന്തോ പറയുന്നതായി കാണപ്പെട്ടു. ബുംറ തിരിച്ച് മറുപടി നൽകി, ഇരുവരും നിരന്തരം തർക്കിച്ചുകൊണ്ട് പരസ്പരം നടന്നു.അംപയർ ഇടപെട്ട് ഇവരെ വേർപെടുത്തേണ്ടി വന്നു

സിഡ്‌നിയിൽ ഓസ്‌ട്രേലിയയുടെ ബോളന്‍ഡിന്റെയും സ്റ്റാര്‍ക്കിന്റെയും തീപ്പാറുന്ന പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഇന്ത്യ 185 റൺസിന്‌ പുറത്തായിരുന്നു.40 റണ്‍സെടുത്തു പുറത്തായ ഋഷഭ് പന്തിന്റെ ഇന്നിങ്‌സാണ് ഇന്ത്യന്‍ സ്‌കോര്‍ 100 കടക്കാന്‍ സഹായിച്ചത്.17 പന്തില്‍ ഒരു സിക്‌സിന്റെയും മൂന്ന് ബൗണ്ടറികളുടെയും അകമ്പടിയോടെ 22 റണ്‍സ് നേടിയ ബുംറയാണ് ഇന്ത്യയെ ഈ നിലയിലെത്തിച്ചത്.നാല് വിക്കറ്റ് നേടിയ സ്കോട്ട് ബോളണ്ടാണ് ഇന്ത്യയെ തകർത്തത്. മിച്ചൽ സ്റ്റാർക്ക് മൂന്നും കമ്മിൻസ് രണ്ടും വിക്കറ്റ് വീഴ്ത്തി.ആദ്യ ദിനം മത്സരം അവസാനിക്കുമ്പോൾ ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 9 എന്ന നിലയിലാണ്.

3.2/5 - (4 votes)