ഗ്ലെൻ മാക്‌സ്‌വെല്ലിനെ പുറത്താക്കാക്കിയ ജസ്പ്രീത് ബുംറയുടെ ഇഞ്ച് പെർഫെക്റ്റ് യോർക്കർ|Jasprit Bumrah

രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ 353 റണ്‍സ് വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയ ഇന്ത്യക്ക് മുന്നിൽ വെച്ചത്. ഇന്ത്യൻ ബൗളര്മാരെല്ലാം തല്ലുവാങ്ങിയെങ്കിലും ഗ്ലെൻ മാക്‌സ്‌വെല്ലിനെ പുറത്താക്കിയ ബുമ്രയുടെ പന്ത് ഏറെ കയ്യടി നേടി.

ബാറ്റിംഗ് അനുകൂലമായ പിച്ചിൽ ഓസ്ട്രേലിയൻ താരങ്ങൾ അനായാസം റൺസ് നേടുന്നതാണ് കാണാൻ കഴിഞ്ഞത്. ഓപ്പണിങ് വിക്കറ്റിൽ തന്നെ അതിവേഗം റൺസ് നേടി ഓസ്ട്രേലിയ മത്സരത്തിൽ ആധിപത്യം നേടിയിരുന്നു.ഇന്നത്തെ മാച്ചിൽ പ്ലെയിങ് ഇലവനിലേക്ക് തിരികെ എത്തിയ സ്റ്റാർ പേസർ ബുംറക്ക് ആദ്യത്തെ ഓവർ മുതൽ ലഭിച്ചത് കനത്ത തിരിച്ചടി മാത്രം. ബുംറയെ അതിവേഗം ഓസ്ട്രേലിയൻ ബാറ്റ്‌സ്മാന്മാർ അടിച്ചു പറത്തുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

എന്നാൽ തന്റെ രണ്ടാം സ്പെല്ലിൽ കാണുവാൻ കഴിഞ്ഞത് യഥാർത്ഥ ബുംറയെയാണ്. ഓസ്ട്രേലിയൻ വിക്കെറ്റ് കീപ്പർ കാരി വിക്കെറ്റ് വീഴ്ത്തിയ താരം ശേഷം നെക്സ്റ്റ് ഓവറിൽ മനോഹരമായ ഒരു യോർക്കർ ബോളിൽ കൂടി മാക്സ്വെൽ വിക്കെറ്റ് വീഴ്ത്തി. ബുംറയുടെ 142.3 കി.മീ വേഗത്തിലുള്ള പന്താണ് ഗ്ലെൻ മാക്‌സ്‌വെല്ലിനെ വീഴ്ത്തിയത്.

തന്റെ ദീർഘകാല പരിക്ക് അവസാനിപ്പിച്ച്, ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെതിയെങ്കിലും ബുമ്രക്ക് മുന്നിൽ വീണു.ഏഴ് പന്തിൽ അഞ്ച് റൺസ് മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്.പന്ത് സ്റ്റംപ് തകർത്തപ്പോൾ ബുംറയുടെ മുഖത്ത് പുഞ്ചിരി വിടർന്നു. 10 ഓവറിൽ 81 റൺസ് വഴങ്ങിയ ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തി.

5/5 - (1 vote)