ജഡേജക്ക് നാല് വിക്കറ്റ് , ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 353 ന് പുറത്ത് | IND vs ENG
റാഞ്ചിയിൽ നടക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 353 റൺസിന് ഓൾ ഇന്ത്യ. രണ്ടാം ദിനമായ ഇന്ന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ചത് ഇംഗ്ലണ്ടിനായി ഒലി റോബിന്‍സണ്‍ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയും അർധ സെഞ്ച്വറി നേടുകയും ചെയ്തു.റോബിന്‍സണും റൂട്ടും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്തുകയും ചെയ്തു.
81 പന്തിൽ നിന്നനാണ് റോബിൻസൺ ടെസ്റ്റിലെ ആദ്യ അര്‍ധസെഞ്ചുറി നേടിയത്. എന്നാൽ സ്കോർ 347 ൽ നിൽക്കെ 96 പന്തില്‍ 58 റണ്‍സെടുത്ത റോബിന്‍സണ്‍ ജഡേജ പുറത്താക്കി. പിന്നാലെ ആ ഓവറിൽ ബഷിറിനെയും ജഡേജ പുറത്താക്കി. ജെയിംസ് ആൻഡസനെയും പുറത്താക്കി ജഡേജ ഇംഗ്ലീഷ് ഇന്നിംഗ്സ് അവസാനിപ്പിച്ചു.ജോ റൂട്ട് 122 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലും ആകാശ് ദീപ് മൂന്നും സിറാജ് രണ്ടും വിക്കറ്റെടുത്തപ്പോള്‍ അശ്വിൻ ഒരു വിക്കറ്റ് വീഴ്ത്തി.
ആദ്യ ദിനം ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സാക് ക്രോളി(42), ബെന്‍ ഡക്കറ്റ്(11), ഒലി പോപ്പ്(0), ജോണി ബെയര്‍സ്റ്റോ(38), ബെന്‍ സ്റ്റോക്സ്(3), ബെന്‍ ഫോക്സ്(47), ടോം ഹാര്‍ട്ലി(13) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് ആദ്യ ദിനം നഷ്ടമായത്.മത്സരത്തിന്റെ ആദ്യ സെഷനിൽ ഇന്ത്യയ്ക്കായിരുന്നു ആധിപത്യം. ബെൻ ഡക്കറ്റ് 11, ഒലി പോപ്പ് പൂജ്യം, സാക്ക് ക്രൗളി 42 എന്നിവരെ അരങ്ങേറ്റക്കാരൻ ആകാശ് ദീപ് പുറത്താക്കിയിരുന്നു .