‘കോലിയും റെയ്നയുമല്ല’ : ഇന്ത്യൻ താരത്തെ ലോകത്തെ ഏറ്റവും മികച്ച ഫീൽഡറായി വിശേഷിപ്പിച്ച് ജോണ്ടി റോഡ്‌സ്
ക്രിക്കറ്റിൻ്റെ എല്ലാ രൂപത്തിലും വിജയിക്കാൻ ഫീൽഡിംഗ് പ്രകടനം അനിവാര്യമാണ് . പ്രത്യേകിച്ച് ബാറ്റ്‌സ്മാൻമാർ നൽകുന്ന ക്യാച്ച് ഫീൽഡർമാർ കൃത്യമായി പിടിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ഫീൽഡർമാരുടെ മികവ് കൊണ്ടാണ് പല മത്സരങ്ങളും വിജയിക്കുന്നത്.സമയബന്ധിതമായ ആ ക്യാച്ചിന് ഒരു വിജയത്തെ തലകീഴായി മാറ്റാനുള്ള ശക്തിയുണ്ട്. അതുപോലെ ക്യാപ്റ്റൻ എത്ര പ്ലാൻ ചെയ്താലും ബൗളർമാർ എത്ര കൃത്യമായി ബൗൾ ചെയ്താലും ചിലപ്പോൾ വിക്കറ്റുകൾ കിട്ടാറില്ല. കൃത്യമായി ഫീൽഡ് ചെയ്ത് റണ്ണൗട്ടായാൽ അത് മത്സരത്തെ കീഴ്മേൽ മറിക്കുകയും മത്സരം വിജയിക്കുകയും ചെയ്യും.
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഐക്കൺ ജോൺടി റോഡ്‌സ് രവീന്ദ്ര ജഡേജയെ ലോകത്തിലെ “സമ്പൂർണ ഓൾറൗണ്ട്” ഫീൽഡർ ആണെന്ന് പ്രശംസിക്കുകയും മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌നയുടെ ഫീൽഡിംഗ് കഴിവുകളെ പ്രശംസിക്കുകയും ചെയ്തു.എക്കാലത്തെയും മികച്ച ഫീൽഡർമാരിൽ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന 55 കാരനായ റോഡ്‌സ്, 100 ഏകദിന ക്യാച്ചുകൾ നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരവുമാണ് .1992 മുതൽ 2003 വരെ ദേശീയ ടീമിനായി കളിച്ചു.വിരമിച്ചതിന് ശേഷം, മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിംഗ്സ് എന്നിവയുൾപ്പെടെ വിവിധ ഐപിഎൽ ടീമുകൾക്കൊപ്പവും ഫീൽഡിംഗ് കോച്ചായി ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്
Jonty Rhodes names Ravindra Jadeja as the 'Best Fielder in Modern Cricket' 🙌#JontyRhodes #RavindraJadeja #CricketTwitter pic.twitter.com/rZAh0imGHu
— InsideSport (@InsideSportIND) August 31, 2024
ഫീൽഡർമാർ എന്ന നിലയിൽ ഞാൻ എന്നും ആരാധിക്കുന്ന രണ്ട് താരങ്ങളാണ് സുരേഷ് റെയ്‌നയും രവീന്ദ്ര ജഡേജയും. അവരാണ് ഇന്ത്യയിലെ ഏറ്റവും മികച്ച 2 ഫീൽഡർമാർ. എന്നാൽ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡറെ കുറിച്ച് പറയുമ്പോൾ അത് രവീന്ദ്ര ജഡേജയായിരിക്കണം. ഞങ്ങൾ അദ്ദേഹത്തെ സർ ജഡേജ എന്ന് വിളിക്കുന്നു.“നിങ്ങൾക്ക് അവനെ എവിടെ വേണമെങ്കിലും ഫീൽഡ് ചെയ്യാം. നിങ്ങൾക്ക് അവനെ മിഡ് വിക്കറ്റ്, ലോംഗ് ഓൺ അല്ലെങ്കിൽ ഷോർട്ട് കവർ എന്നിങ്ങനെ എവിടെ വേണമെങ്കിലും ഇടാം. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ ഏറ്റവും മികച്ച ഫീൽഡറായി കണക്കാക്കുന്നത്. കാലുകൊണ്ട് വേഗത്തിൽ ഓടാൻ കഴിയുന്ന അവൻ്റെ അടുത്തേക്ക് പന്ത് പോകുമ്പോൾ ബാറ്റ്‌സ്മാൻ അൽപ്പം ഭയപ്പെടുന്നു റോഡ്‌സ് പറഞ്ഞു.
“ജഡേജ അടുത്ത ലെവലിലാണെന്ന് ഞാൻ കരുതുന്നു, അയാൾ അത്രയധികം ഡൈവ് ചെയ്യില്ല, പക്ഷേ അവൻ പന്തിലേക്ക് വളരെ വേഗത്തിലാണ് എത്തുന്നത്.സ്റ്റാമ്പിലേക്ക് പന്ത് എറിയുന്നതിലെ അദ്ദേഹത്തിൻ്റെ കൃത്യത റിക്കി പോണ്ടിംഗിനെപ്പോലെയാണ്. അദ്ദേഹം ബൗണ്ടറിയിൽ ഫീൽഡ് ചെയ്യുന്നു,സർക്കിളിൽ ഫീൽഡ് ചെയ്യുന്നു. അവൻ ഒരു സമ്പൂർണ്ണ ഓൾറൗണ്ട് ഫീൽഡറാണ്, ”റോഡ്സ് കൂട്ടിച്ചേർത്തു.