‘രക്ഷകനായി രാഹുൽ’ : ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച ,റബാഡക്ക് അഞ്ചു വിക്കറ്റ് | SA vs IND

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതുകയാണ്.ആദ്യദിനം കനത്ത മഴമൂലം കളിനിര്‍ത്തുമ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. കെ.എല്‍. രാഹുലും (105 പന്തില്‍ 70 റണ്‍സ്), മുഹമ്മദ് സിറാജുമാണ് (19 പന്തില്‍ 1) ക്രീസില്‍. അഞ്ചു വിക്കറ്റ് നേടിയ കഗിസോ റബാദയാണ് ഇന്ത്യയെ തകർത്തത്.

റബാദയെ ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഫൈന്‍ ലെഗ്ഗില്‍ നന്ദ്രേ ബര്‍ഗര്‍ ക്യാച്ച് എടുത്ത് സ്കോർ 13 ൽ നിൽക്കെ 5 റൺസ് നേടിയ രോഹിത് പുറത്തായി. സ്കോർ 23 ൽ നിൽക്കെ 17 റൺസ് നേടിയ ജെയ്സ്വാളിനെ ബര്‍ഗര്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറെയ്‌നെയുടെ കൈകളിലെത്തിച്ചു. ഒരു റണ്‍ കൂടി ചേര്‍ക്കവേ രണ്ട് റണ്‍സുമായി ശുഭ്മാന്‍ ഗില്ലിനെയും ബർഗർ പുറത്താക്കി. നാലാം വിക്കറ്റില്‍ വിരാട് കോലി (38) – ശ്രേയസ് അയ്യര്‍ (31) സഖ്യം 68 റണ്‍സ് കൂട്ടിചേര്‍ത്തു.

സ്കോർ 92 ൽ നിൽക്കെ ഇന്ത്യക്ക് അയ്യരെ നഷ്ടമായി. തൊട്ടു പിന്നാലെ വിരാട് കോലിയെ റബാഡ പുറത്താക്കി.സ്കോർ 121 ആയതോടെ 8 റൺസ് നേടിയ അശ്വിനെയും ഇന്ത്യക്ക് നഷ്ടമായി.ഷർദുൾ താക്കൂർ ഭേദപ്പെട്ട രീതിയിൽ സ്കോർ ചെയ്തെങ്കിലും 24 റൺസെടുത്ത് പുറത്തായി.രാഹുല്‍ – ഷാര്‍ദുല്‍ ഠാക്കൂര്‍ സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നാലെ ഷാര്‍ദൂലിനെ പുറത്താക്കി റബാദ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. വാലറ്റത്തെ കൂട്ടുപിടിച് ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ട് നയിച്ച രാഹുൽ സ്കോർ 200 കടത്തി.അതിനിടയിൽ രാഹുൽ താനെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ആര്‍ അശ്വിന്‍, ശാര്‍ദുല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.

Rate this post