‘ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് വനിതാ ടീമുകൾക്കെതിരെ പാകിസ്ഥാൻ കളിക്കണം’: ബാബറിൻ്റെ ടീം പുരുഷ ക്രിക്കറ്റിന് യോഗ്യരല്ലെന്ന് കമ്രാൻ അക്മൽ | T20 World Cup 2024

ദേശീയ ടീമിൻ്റെ തിരഞ്ഞെടുപ്പ് പ്രക്രിയയെ ചോദ്യം ചെയ്തു രംഗത്ത് വന്നിരിക്കുകയാണ് മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ കമ്രാൻ അക്മൽ.ടി20 ലോകകപ്പിൽ ഇന്ത്യയോട് ആറു റൺസിന്‌ പരാജയപെട്ടതിനു ശേഷമാണ് അക്മൽ ടീം സെലക്ഷനെ വിമർശിച്ചത്.120 റൺസ് വിജയലക്ഷ്യം പിന്തുടരാനാകാത്തത് രാജ്യമെമ്പാടും രോഷത്തിന് ഇടയാക്കി.

താരങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കിയെന്ന ആരോപണം നേരിടുന്ന ബാബർ അസമിനെ പുറത്താക്കണമെന്ന് മുൻ താരങ്ങൾ ആവശ്യപ്പെടുന്നു.19 ഓവറിൽ 119 റൺസിന് ഇന്ത്യയെ പുറത്താക്കാൻ പാകിസ്താന് സാധിച്ചു.നസീം ഷായും ഹാരിസ് റൗഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബാബറിൻ്റെ ടീം ലക്ഷ്യം കാര്യക്ഷമമായി പൂർത്തിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ ബാറ്റർമാർക്ക് മധ്യനിരയിൽ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ കഴിഞ്ഞില്ല.സെറ്റ് ബാറ്റർ മുഹമ്മദ് റിസ്വാനെ ജസ്പ്രീത് ബുംറ പുറത്താക്കിയ നിമിഷം തന്നെ പാകിസ്താന്റെ കൈയിൽ നിന്നും കളി കൈവിട്ടു പോയിരുന്നു.

113/7 എന്ന നിലയിൽ പാകിസ്ഥാൻ 6 റൺസിന് വീണു.നിലവിലെ ടീം പുരുഷ ക്രിക്കറ്റിന് യോഗ്യമല്ലെന്ന് കമ്രാൻ അക്മൽ പറഞ്ഞു.അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, പാകിസ്ഥാൻ ഇപ്പോൾ ഓസ്‌ട്രേലിയയുടെയും ഇംഗ്ലണ്ടിൻ്റെയും വനിത ടീമുകൾക്കെതിരെ കളിക്കാൻ തുടങ്ങണം.”അന്താരാഷ്ട്ര ക്രിക്കറ്റിൽ പുരുഷ ടീമുകൾക്കെതിരെ കളിക്കുന്നത് അവർ അവസാനിപ്പിക്കണം. പകരം ഇംഗ്ലണ്ടിലെയും ഓസ്‌ട്രേലിയയിലെയും വനിതകൾക്കെതിരെ മത്സരിക്കണം.നിരവധി കളിക്കാർ ലോകകപ്പ് ടീമിൻ്റെ ഭാഗമാകാൻ അർഹരല്ല, പക്ഷേ അവർ കളിക്കുന്നു” അക്മൽ പറഞ്ഞു.

” അവർക്ക് ഫിറ്റ്നസ്സില്ല, ശരിയായി ഫീൽഡ് ചെയ്യാൻ പോലും കഴിയില്ല, പക്ഷേ പാകിസ്ഥാൻ്റെ ദേശീയ ടീമിൻ്റെ ഭാഗമായി തുടരുന്നു. പിൻവാതിലിലൂടെ വന്ന കളിക്കാരെ തിരഞ്ഞെടുക്കാൻ പിസിബി ചെയർമാൻ അനുവദിക്കരുതായിരുന്നു” കമ്രാൻ അക്മൽ ARY ന്യൂസിൽ പറഞ്ഞു.ലോകകപ്പിന് ശേഷം പ്രകടനം നടത്താത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ മൊഹ്‌സിൻ നഖ്‌വി പറഞ്ഞു.

Rate this post