കെയ്‌നിന്റെ ഹാട്രിക്കിൽ ഏഴു ഗോളിന്റെ ജയവുമായി ബയേൺ : 10 പേരുമായി കളിച്ചിട്ടും ജയവുമായി മാഞ്ചസ്റ്റർ സിറ്റി : ജയവുമായി എസി മിലാൻ

ബുണ്ടസ്‌ലീഗയിൽ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. സൂപ്പർ സ്‌ട്രൈക്കർ ഹാരി കെയ്ൻ ഹാട്രിക്ക് നേടിയ മത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ബയേൺ വിഎഫ്എല്‍ ബോകത്തിന്റെ തോൽപ്പിച്ചു. ഹാട്രിക്കോടെ ലീഗ് ഗോൾ നേട്ടം ഏഴായി ഉയർത്തുകയും ആദ്യ അഞ്ച് ബുണ്ടസ്‌ലിഗ മത്സരങ്ങളിൽ ഒരു കളിക്കാരന്റെ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന ക്ലബ്ബ് റെക്കോർഡ് കെയ്ൻ സ്ഥാപിക്കുകയും ചെയ്തു.

ആദ്യ അഞ്ച് മത്സരങ്ങളിൽ അഞ്ച് തവണ സ്കോർ ചെയ്ത ക്ലബ്ബ് ഇതിഹാസം ഗെർഡ് മെല്ലർ, മിറോസ്ലാവ് ക്ലോസ്, മരിയോ മാൻസൂക്കിച്ച് എന്നിവരെ കെയ്ൻ മറികടന്നു.ബവേറിയൻസ് അഞ്ച് ബുണ്ടസ്‌ലിഗ മത്സരങ്ങളിൽ നിന്ന് 13 പോയിന്റായി ഒന്നാം സ്ഥാനത്താണ്.ഈ സീസണിൽ 100 മില്യൺ യൂറോയ്ക്ക് (106.52 മില്യൺ ഡോളർ) ജർമ്മൻ ചാമ്പ്യന്മാരോടൊപ്പം ചേർന്നപ്പോൾ ബുണ്ടസ്ലിഗയുടെ എക്കാലത്തെയും വിലകൂടിയ ട്രാൻസ്ഫറായി മാറിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെയ്ൻ 13-ാം മിനിറ്റിൽ തന്റെ ആദ്യ ഗോൾ നേടി.

നാലാം മിനിറ്റിൽ എറിക് മാക്‌സിം ചൗപോ-മോട്ടിംഗ് നേടിയ ഗോളിലാണ് ബയേൺ അക്കൗണ്ട് തുറന്നത്.ഇടവേളയ്ക്ക് മുമ്പ് രണ്ട് ഗോളുകൾ കൂടി ( മത്തിജ്സ് ഡി ലിഗ്റ്റ് (29′) ലെറോയ് സാനെ (38′) ബയേൺ ആധിപത്യം ഉറപ്പിച്ചു.54-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ കെയ്ൻ അഞ്ചാം ഗോൾ നേടി.പകരക്കാരനായ മാത്തിസ് ടെൽ 82-ാം മിനിറ്റിൽ ആറാം ഗോൾ നേടി.89-ാം മിനിറ്റിൽ കെയ്ൻ ഹാട്രിക്ക് പൂർത്തിയാക്കി.

സീരി എയിൽ ഹെല്ലസ് വെറോണയ്‌ക്കെതിരായ ഹോം ഗ്രൗണ്ടിൽ ഒരു ഗോൾ വിജയവുമായി എസി മിലാൻ. ആദ്യ പകുതിയിൽ റാഫേൽ ലിയോ നേടിയ ഗോളിനായിരുന്നു മിലൻറെ വിജയം. അഞ്ചു മത്സരങ്ങളിൽ നിന്നും 12 പോയിന്റുമായി ഇന്ററിന് പിന്നിൽ രണ്ടമതാണ് മിലാൻ. മത്സരത്തിന്റെ ലിയോ എട്ടാം മിനിറ്റിൽ മിലാന് ലീഡ് നൽകി.ലീഡ് ഇരട്ടിയാക്കാനുള്ള അവസരങ്ങൾ ആതിഥേയർക്ക് ലഭിച്ചെങ്കിലും അവസരങ്ങൾ മുതലാക്കാനായില്ല.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ ആറാം ജയവുമായി മാഞ്ചസ്റ്റർ സിറ്റി.പത്തു പേരായി ചുരുങ്ങിയിട്ടും നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സിറ്റി പരാജയപ്പെടുത്തിയത്.ഫിൽ ഫോഡൻ ,ഏർലിങ് ഹാലാൻഡ് എന്നിവരുടെ ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ജയം. 46 ആം മിനുട്ടിൽ റോഡ്രി ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതോടെ പത്തു പേരെയാണ് സിറ്റി കളി പൂർത്തിയാക്കിയത്.

മത്സരത്തിൽ ഏഴാം മിനുട്ടിൽ കെയ്ൽവാക്കർ നൽകിയ പാസിൽ നിന്നും ഫോഡൻ സിറ്റിയെ മുന്നിലെത്തിച്ചു. 14 ആം മിനുട്ടിൽ മാത്യൂസ് നൂനസ് കൊടുത്ത ക്രോസിൽ നിന്നും ഗോൾ നേടി ഹാലാൻഡ് സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ പത്തു പേരായി ചുരുങ്ങിയിട്ടും സിറ്റിക്കെതിരെ ഗോളടിക്കാൻ നോട്ടിംഗ്ഹാമിന് കഴിഞ്ഞില്ല. 6 മത്സരങ്ങളിൽ നിന്നും 18 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് സിറ്റി

Rate this post