അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തകർപ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് കെ എൽ രാഹുൽ.പ്രേമദാസ് സ്റ്റേഡിയത്തിൽ നാടകകുന്ന പാകിസ്ഥാനെതിരെയുള്ള 2023 ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ സ്റ്റാർ ബാറ്റർ സെഞ്ചുറി നേടി.റിസർവ് ദിനത്തിൽ മത്സരം പുനരാരംഭിച്ചതിന് ശേഷം പാകിസ്ഥാൻ ബൗളർമാർക്കെതിരെ കെ എൽ രാഹുൽ ആക്രമണം നടത്തി.
മഴ കാരണം റിസർവ് ദിനത്തിൽ കളി തുടങ്ങാൻ 110 മിനിറ്റ് വൈകിയതിന് ശേഷം കെഎൽ രാഹുലും വിരാട് കോഹ്‌ലിയും 2 വിക്കറ്റിന് 147 എന്ന നിലയിൽ ഇന്ത്യൻ ഇന്നിംഗ്‌സ് പുനരാരംഭിച്ചു. കനത്ത മഴയെത്തുടർന്ന് ഞായറാഴ്ചത്തെ കളി 24.1 ഓവറിന് ശേഷം നിർത്തലാക്കുകയും റിസർവ് ഡേ പ്രഖ്യാപിക്കുകയും ചെയ്തു.17 ന് പുനരാരംഭിച്ച കെ എൽ രാഹുൽ പാർട്ട് ടൈം സ്പിന്നർ ഇഫ്തിഖർ അഹമ്മദിനെ ഒരു കൂറ്റൻ സിക്‌സറിന് പറത്തുകയും തുടർച്ചയായ ബൗണ്ടറി നേടുകയും ചെയ്തു.പാകിസ്ഥാൻ പേസർ ഷഹീൻ ഷാ അഫ്രീദിക്കെതിരെയും രാഹുൽ കംഫർട്ടബിൾ ആയി കാണപ്പെട്ടു.
മധ്യ നിരയിൽ തനറെ സാനിധ്യം ടീമിന് എത്ര കരുത്താകുമെന്ന് താരം കാണിച്ചു തന്നു.കേവലം 60 പന്തിൽ കെ എൽ രാഹുൽ തന്റെ അർദ്ധ സെഞ്ചുറി തികച്ചു.100 ബോളിൽ സെഞ്ച്വറി തികച്ച രാഹുലിന്റെ ഇന്നിങ്സിൽ 10 ബൗണ്ടറിയും രണ്ടു സിക്‌സും ഉൾപ്പെടുന്നു. വിരാട് കോലിക്കൊപ്പം 190 റൺസിന്റെ കൂട്ട്കെട്ട് ഉണ്ടാക്കുകയും ഇന്ത്യൻ സ്കോർ 300 കടത്തുകയും ചെയ്തു. ഏകദിനത്തിൽ രാഹുലിന്റെ ആറാം സെഞ്ചുറിയാണിത്.മെയ് 1 ന് നടന്ന ഐപിഎൽ 2023 മത്സരത്തിൽ തുടയ്ക്ക് പരിക്കേറ്റതിന് ശേഷമാണ് രാഹുൽ തിരിച്ചു വന്നത്.കെഎൽ രാഹുലിന് ഏഷ്യാ കപ്പിന്റെ ഗ്രൂപ്പ് ഘട്ടം നഷ്ടമായിരുന്നു.
World class shots from KL Rahul.
— Johns. (@CricCrazyJohns) September 11, 2023
– This is Rahul show. pic.twitter.com/Y5XrApqX9e
2023-ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിലും രാഹുൽ ഇടംനേടി.തന്റെ അവസാന 4 ഏകദിനങ്ങളിൽ പുറത്താകാതെ 75, 9, 32, 43 എന്നീ സ്‌കോറുകൾ നേടിയതിനാൽ സ്റ്റാർ ബാറ്റർ ഏകദിന ക്രിക്കറ്റിൽ താൻ നിർത്തിയിടത്ത് നിന്നും തുടരുന്നതായി തോന്നി.
If anyone need video….
— Anurag labana (@Anuraglabana2) September 11, 2023
Kl rahul 🔥🔥🔥 #INDvsPAK #BharatVsPak #KLRahul #six #AsiaCup2023 pic.twitter.com/NqBU9MTAK3